കേരളം അക്ഷരാര്‍ത്ഥത്തിൽ പൊള്ളുകയാണ്. പകൽ നേരങ്ങളിൽ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. അവധിയോ യാത്ര ചെയ്യാനോ അവസരം കിട്ടിയാൽ തണുപ്പുള്ള എവിടേക്കെങ്കിലും ഓടി രക്ഷപെടാനാണ് എല്ലാവരും കാത്തിരിക്കുന്നത്. നാട്ടിൽ എരിതീയിൽ എന്ന പോലെ ചൂട് അനുഭവപ്പെടുമ്പോഴും ഇതൊന്നും ബാധിക്കാത്ത ഒരിടമുണ്ട്. വേനലെത്ര കടുത്താലും അതൊന്നും ബാധിക്കാത്ത മൂന്നാർ.

രണ്ട് ഡിഗ്രി സെൽഷ്യസ്
മൂന്നാറിലെ പലയിടങ്ങളിലും അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനില. മാട്ടുപ്പെട്ടി ചെണ്ടുവരയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയ രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില. ഇവിടെ ഫെബ്രുവരിയിൽ മൈനസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരി 13 ന് ചെണ്ടുവരയില്‍ കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.
മൂന്നാർ ടൗണ്‍, ലക്ഷ്മി, സെൽവൻ മല എന്നിവിടങ്ങളിലും തീരെ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. മൂന്നാര്‍ ടൗണില്‍ മൂന്ന് ഡിഗ്രിയും ലക്ഷ്മി, സെവന്‍മല എന്നിവിടങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസും ആണ് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ചൂട് കൂടുതലായിരുന്നുവെങ്കിലും തിങ്കളാഴ്ചയോടെയാണ് താപനില താഴ്ന്നത്.
പകൽ ചൂട്
പകൽ മൂന്നാറിൽ തണുപ്പ് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ പല ദിവസങ്ങളിലും പകൽ നേരത്ത് അത്യാവശ്യം ചൂട് അനുഭവപ്പെടുകയും രാത്രി കാലങ്ങളിൽ താപനില താഴുകയുമാണ് ചെയ്യുന്നത്. പുലർച്ചെകളിലും കുറഞ്ഞ താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്.
ജക്രാന്ത മരങ്ങൾ പൂവിട്ടു
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇപ്പോള് കാഴ്ചാ വിരുന്നായി ജക്രാന്ത മരങ്ങൾ (നീല വാക) പൂവിട്ടു നിൽക്കുകയാണ്. തേയിലകൾക്കിടയിലും പാതയോരങ്ങളിലും പൂത്തു നിൽക്കുന്ന നീലവാക അതിമനോഹരമായ കാഴ്ചാനുഭവമാണ് നല്കുന്നത്. . മൂന്നാർ - മറയൂർ റോഡിലാണ് ഇവയുടെ കാഴ്ചയുള്ളത്. വയലറ്റ് നിറത്തിലുള്ള പൂക്കളാണ് ഈ മരങ്ങളിലുള്ളത്. പരീക്ഷാ മരം എന്ന പേരിലാണ് സഞ്ചാരികൾക്കിടയിൽ ജക്രാന്ത മരങ്ങൾ അറിയപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












