Search
  • Follow NativePlanet
Share
» »414-ാമത് മൈസൂർ ദസറ..രാജകീയ ദർബാർ, ആനപ്പുറത്തെഴുന്നള്ളിക്കുന്ന സ്വർണ്ണ വിഗ്രഹം.. മറ്റെവിടെയും കാണാത്ത ആചാരങ്ങൾ

414-ാമത് മൈസൂർ ദസറ..രാജകീയ ദർബാർ, ആനപ്പുറത്തെഴുന്നള്ളിക്കുന്ന സ്വർണ്ണ വിഗ്രഹം.. മറ്റെവിടെയും കാണാത്ത ആചാരങ്ങൾ

മൈസൂർ ദസറ.. വാക്കുകൾക്ക് വിവരിച്ചു തീർക്കുവാൻ കഴിയാത്ത വിധത്തിലുള്ള കുറച്ച് ദിവസങ്ങൾ. നൂറ്റാണ്ടുകളുടെ പാരമ്പര്യവും കാലമെത്ര മുന്നോട്ടു പോയെങ്കിലും ചരിത്രവും അവകാശപ്പെടാൻ സാധിക്കുന്ന ദസറ ആഘോഷങ്ങൾക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പ്രൗഢിയും ആൾത്തിരക്കും അല്പം കൂടിയെങ്കിലേ ഉള്ളൂ. കൗതുകം നിറഞ്ഞ ചടങ്ങളും മറ്റൊരിടത്തും അനുഭവിക്കാനാവാത്ത ആഘോഷങ്ങളും തന്നെയാണ് ജനലക്ഷങ്ങളെ ദസറാക്കാലത്ത് മൈസൂരിൽ എത്തിക്കുന്നത്.

ജീവിതകാലത്ത് ഒരൊറ്റ ദസറയെങ്കിലും കൂടിയിലിലെങ്കിൽ വൻ നഷ്ടം എന്നു മാത്രമേ പറയാനുള്ളൂ. മതപരമായ ഒരാഘോഷം എന്നതിലുപരിയായി ഒരു ജനതയും നാടും ഏറ്റെടുത്ത ആഘോഷങ്ങളാണിത്. ചാമുണ്ഡി ഹില്‍സിൽ ഉദ്ഘാടനം ചെയ്ത ദസറ ആഘോഷങ്ങൾക്ക് പ്രധാനം കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങൾ തന്നെയാണ്. ഇതാ മൈസൂർ ദസറയിലെ പ്രധാന ചടങ്ങളുകളും ആചാരങ്ങളും എന്തൊക്കെയെന്ന് നോക്കാം.

Mysore Dasara 2023

മൈസൂർ ദസറ 2023

ഒക്ടോബർ 15 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷങ്ങളാണ് ഈ വർഷത്തെ മൈസൂർ ദസറയ്ക്കുള്ളത്. പത്താം ദിവസമായ വിജയദശമിയോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്. വിജയദശമി ദിനം 2023 ഒക്ടോബർ 24 ചൊവ്വാഴ്ചയാണ്. ജംബൂ സവാരിയും ടോർച്ച് ലൈറ്റ് പരേഡും അവസാന ദിവസത്തിലെ രണ്ട് പ്രധാന ആകർഷണങ്ങളാണ്.

414-ാമത് മൈസൂർ ദസറ

കർണ്ണാടകയുടെ സംസ്ഥാന ആഘോഷമാണ് മൈസൂർ ദസറ. ലക്ഷക്കണക്കിനാളുകൾ രാജ്യത്തിന്‍റെ അകത്തുന്നും പുറത്തുന്നും എത്തിച്ചേരുന്ന ദിവസങ്ങളാണ് ദസറയുടെ പത്ത് ദിവസങ്ങൾ. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ദസറ ആഘോഷം വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്. മഹാഷാസുരനെ ചാമുണ്ഡേശ്വരി വധിച്ച ദിവസമാണിതെന്നും തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയഘോഷമാമ് ദസറയെന്നുമാണ് വിശ്വാസങ്ങള്‍ പറയുന്നത്. 15-ാം നൂറ്റാണ്ട് മുതൽ വിജയനഗര രാജാക്കന്മാരാാണ് ദസറ ആഘോഷം തുടങ്ങിയത്.

Mysore-Dasara-Traditions

പിന്നീട് വിജയനദരരാജാക്കന്മാരുടെ പതനത്തോടെ മൈസൂരിലെ വോഡയാർ രാജവംശം ദസറ ആഘോഷങ്ങൾ തുടർന്നു. എഡി 1610 ൽ ശ്രീരംഗപട്ടണത്ത് വെച്ച് രാജവോഡയാർ ഒന്നാമനാണ് ആദ്യ ദസറ നടത്തിയത്. വോഡയാർ വംശത്തിലെ രാജദമ്പതികൾ ചാമുണ്ഡി ഹില്‍സിൽ ചാമുണ്ഡി ദേവിക്ക് പ്രത്യേക പൂജകൾ നടത്തുന്നതോടെയാണ് ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2023 ൽ 414-ാമത് മൈസൂർ ദസറയാണ് നടക്കുന്നത്.

രാജകീയ ദർബാർ

വ്യത്യസ്തങ്ങളായ ഒരുപാട് ചടങ്ങുകളാണ് ദസറയുടെ പ്രത്യേകത. അതിൽ രാജകുടുംബാംഗങ്ങൾ മാത്രമായി നടത്തുന്നതും ൃപൊതുജനങ്ങൾക്ക് പ്രത്യേക അുമതിയോടെ കാണാന് സാധിക്കുന്നതും പോലുള്ള നിരവധി ആചാരങ്ങളും ഉണ്ട്. അതിലൊന്നാണ് പ്രത്യേക രാജകീയ ദർബാർ. കൃഷ്ണരാജ വോഡയാർ മൂന്നാമന്‍റെ കാലത്ത്, അതായത് 1805 ലാണ് പ്രത്യേക ദർബാർ തുടങ്ങിയത്. ഇതിൽ മൈസൂർ രാജകുടുംബാംഗങ്ങള്‍, അവരുടെ അതിഥികൾ, ഉദ്യോഗസ്ഥർ, തിരഞ്ഞെടുത്ത മറ്റാളുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.

Mysore-Dasara-Jumboo-Savari

ജംബോ സവാരി

മൈസൂര്‍ ദസറ ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് ജംബോ സവാരി. ഏറ്റവും കൗതുകത്തോടെ ആളുകൾ കാത്തിരിക്കുന്ന ദിവസം കൂടിയാണ് ഇത്. മൈസൂരിന്‍റെ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്ന സ്വർണപ്പല്ലക്ക് അഥവാ ഹൗഡ ആനപ്പുറത്ത് വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണിത്. 740 കിലോഗ്രാം ഭാരമുണ്ട് സുവര്‍ണ്ണ ഹൗഡയ്ക്ക്. മൈസൂർ അംബ വിലാസ് കൊട്ടാരം മുതൽ നിന്നുപിന്നിട്ട് ബന്നി മണ്ഡപം വരെയുള്ള ഈ യാത്ര ആകെ പിന്നിടുന്നത് അഞ്ചര കിലോമീറ്ററാണ്. ഹൗഡ ആന എന്നാണ് പല്ലക്ക് വഹിക്കുന്ന ആനയെ വിളിക്കുന്നത്. ഇത്തവണ അഭിമന്യൂ എന്ന ആനയാണ് ഹൗഡ വഹിക്കുന്നത്. 14 ആനകളാണ് ജംബൂ സവാരിയിൽ അണിനിരക്കുക.

ടോർച്ച് ലൈറ്റ് പരേഡ്

ജംബോ സവാരിക്ക് ശേഷമാണ് പ്രസിദ്ധമായ
ടോർച്ച് ലൈറ്റ് പരേഡ് നടക്കുന്നത്. ദസറ ആഘോഷങ്ങളിലെ ഏറ്റവും അവസാനത്തെ പരേഡ് കൂടിയാണിത്. ഈ വർഷം ഒക്ടോബ്‍ 24 വിജയദശമി ദിനത്തില് വൈകുന്നേം ആറ് മണിക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ദസറ ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് പഞ്ചിന കവാവിത എന്നും അറിയപ്പെടുന്നു.

ദസറ എക്സിബിഷൻ

പൊതുജനങ്ങളെ സംബന്ധിച്ച് ദസറക്കാലത്ത ആകർഷണങ്ങൾ മൈസൂർ നഗരം അലങ്കരിച്ച കാഴ്ചകളും ക്ഷേത്രത്തിലേക്കുള്ള യാത്രയും പിന്നെ ദസറ എക്സിബിഷനും ഒക്കെയാണ്. മൈസൂരിലെ ജനങ്ങളെ പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും ഒക്കെ അറിയിക്കുക എന്ന ലക്ഷ്യത്തിൽ ചാമരാജ വോഡയാർ പത്താമൻ ആണ്1880 ൽ ദസറ എക്സിബിഷൻ ആരംഭിക്കുന്നത്. 1981 ൽ രൂപീകരിച്ച കർണ്ണാടക എക്സിബിഷൻ അതോറിറ്റിക്കാണ് ഇപ്പോൾ ദസറ എക്സിബിഷന്‍റെ മുഴുവൻ ചുമതലകളും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+