അറ്റ്ലാന്‍റക് സമുദ്രം, അടിത്തട്ടിലൊളിപ്പിച്ച കൗതുകങ്ങളും നിഗൂഢതകളുമായി ലോകത്തെ ഇന്നും അമ്പരപ്പിക്കുന്ന ഇടം. ഭൂമിയുടെ ഉപരിതലത്തിൻറെ 20 ശതമാനവും ജലവ്യാപ്ത ഉപരിതലത്തിന്റെ ഇരുപത്തിആറു ശതമാനവും ഈ അറ്റ്ലാന്‍റിക് സമുദ്രമാണ്. പ്രായം വെച്ചുനോക്കുമ്പോൾ ചെറുപ്പമാണെങ്കിലും ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങളിൽ കേമനാണ് ഇതി. എസ് ആകൃതിയിൽ, നീളത്തിൽ ചുരുങ്ങിയ അറ്റ്ലാന്‍റിക് സമുദ്രം വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
ഒന്നെത്തിയാൽ പിന്നെ അതിനെ വിടാതെ സൂക്ഷിക്കുന്ന ചരിത്രമാണ് അറ്റ്ലാന്റിക്കിനുള്ളത്. 1912 ൽ ഒരിക്കലും മുങ്ങില്ലെന്ന ഉറപ്പിൽ കടലിലിറങ്ങിയ ടൈറ്റാനിക് കപ്പലിനെ ആഴങ്ങളിലേക്ക് കൊണ്ടുപോയ അറ്റ്ലാന്‍റിക്കിന്റെ അടിത്തട്ട് അതിസാഹസകർക്കും ചെലവഴിക്കുവാൻ കോടികളുള്ളവർക്കും കൗതുകയിടമാണ്. കടലെടുത്ത അത്ഭുതക്കാഴ്ചകൾ കാണാൻ കൗതുകംപൂണ്ട് ടൈറ്റൻ എന്ന സമുദ്രപേടകത്തിൽ പോയ അഞ്ച് പേരെയും അറ്റ്ലാന്റിക് സമുദ്രം തിരികെ വിട്ടില്ല.

PC:OceanGate Titan Photo Gallery
അറ്റ്ലാന്‍റിക് സമുദ്രം
106. 5 മില്യൺ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും 111,866 കിലോമീറ്റർ നീളത്തിലും 11,962 അടി ശരാശരി ആഴവും 27,493 അടി പരമാവധി ആഴവുമുള്ള ഈ മഹാസമുദ്രം പടിഞ്ഞാറ് വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലും കിഴക്ക് യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിലും ആയാണ് സ്ഥിതി ചെയ്യുന്നത്. 111,866 കിലോമീറ്റരാണ് ഇതിന്റെ തീരപ്രദേശമുള്ളത്.
എല്ലാ സമുദ്രങ്ങളുമായും
മറ്റു് നാല് സമുദ്രങ്ങളുമായും അറ്റ്ലാന്‍റിക് സമുദ്രം ബന്ധപ്പെട്ടു കിടക്കുന്നു. വടക്ക് അറ്റ്ലാന്റിക് ആർട്ടിക് സമുദ്രവുമായും തെക്ക് അന്‍റാർട്ടിക് സമുദ്രവുമായും തെക്ക് കിഴക്ക് ദിശയിൽ ഇന്ത്യൻ മഹാസമുദ്രവുമായും തെക്കുപടിഞ്ഞാറ് ഭാഗത്ത് പസഫിക് സമുദ്രവുമായും ആണ് അറ്റ്ലാന്‍റിക് ബന്ധപ്പെട്ടിരിക്കുന്നത്. ആമസോൺ, മിസിസിപ്പി, നൈഗർ, കോംഗോ തുടങ്ങിന നദികൾ ബാൾട്ടി്, മെഡിറ്ററേയിനൽ കടലുകളിൽ പതിക്കുകയും അത് അറ്റ്ലാന്‍റിക് സമുദ്രലുമായി ചേരുകയും ചെയ്യുന്നു.

അറ്റ്ലാൻഡിക് സമുദ്രത്തിലെ ബെർമുഡ ട്രയാംഗിൾ
ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടികയിലാണ് അറ്റ്ലാന്‍റിക് സമുദ്രത്തിലെ ബെർമുഡ ട്രയാംഗിൾ നിഗൂഢതകൾക്ക് സ്ഥാനമുള്ളത്. ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ സാങ്കല്പിക കോണുകളാക്കിയുള്ള ത്രികോണത്തിന് . 500,000 ചതുരശ്ര മൈൽ വിസ്തൃതിയുണ്ട്. അന്‍പതിലധികം കപ്പലുകളും 20ൽ അധികം വിമാനങ്ങളും കടലിലെ ചെകുത്താൻ എന്നുവിളിക്കപ്പെടുന്ന ഇവിടെ കാണാതായിട്ടുണ്ടെങ്കിലും എന്താണ് ഇതിനു പിന്നിലെന്ന് ഇതുവരെയും കണ്ടെത്തുവാനായിട്ടില്ല എന്നിരുന്നാലും ഇന്ന് ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതയും വിമാനപ്പാതയും കൂടിയാണിത്.
തീരങ്ങളില്ലാത്ത കടൽ
അറ്റ്ലാൻറിക് സമുദ്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് തീരങ്ങളില്ലാത്ത കടൽ. സർഗാസോ എന്ന അസാധാരണമായ കടലിന് തീരങ്ങളില്ലെന്ന് മാത്രമല്ല, സമുദ്ര പ്രവാഹങ്ങളാൽ പരിമിതപ്പെട്ടു കിടക്കുന്ന ഒരേയൊരു കടൽ കൂടിയാണിത്. ഗൾഫ് സ്ട്രീം, നോർത്ത് അറ്റ്ലാന്റിക്, കാനറി, നോർത്ത് അറ്റ്ലാന്റിക് ഇക്വറ്റോറിയൽ പ്രവാഹങ്ങൾ ആണ് അതിനുള്ളത്. എന്നിരുന്നാലും ആൽഗകൾക്ക് വളരാൻ ഏറ്റവും യോജിച്ച സാഹചര്യങ്ങൾ ഇതിനുണ്ട്.
ഗ്രേറ്റ് ബ്ലൂ ഹോൾ- കടലിനുള്ളിലെ തുള
അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ മറ്റൊരു പ്രത്യേകത കടലിനുള്ളിലെ തുളയെന്ന് അറിയപ്പെടുന്ന ഗ്രേറ്റ് ബ്ലൂ ഹോൾ ബെലിസിന്‍റെ തീരത്തായാണ് സ്ഥിതി ചെയ്യുന്ന. ഏകദേശം 120 മീറ്റര്‍ ആഴത്തില്‍ വൃത്താകൃതിയിലുളള ഈ ദ്വാരം ഇരുണ്ടതും ഇളം നിറത്തിലുള്ളതുമായ വെള്ളത്തിന്റെ അതിരാണ്. ഐസ് ഏജിലാണ് ഈ ദ്വാരം രൂപപ്പെട്ടതെന്നാണ് ശാസ്ത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്കൂബ ഡൈവിംഗ് സ്ഥലങ്ങളിൽ ഒന്നായി ദി ഗ്രേറ്റ് ബ്ലൂ ഹോൾ അറിയപ്പെടുന്നു. എന്നാൽ അപകടകാരിയാണ് ഇതെന്ന കാര്യം മറക്കരുത്.

PC:U.S. Geological Survey (USGS)
ഐസ്ബെർഗ് ആലി
വടക്കു പടിഞ്ഞാറൻ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ ഒരു ഭാഗമാണ് ഐസ്ബെർഗ് ആലി എന്നറിയപ്പെടുന്നത്. ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾക്ക് അപകടത്തിൽപെടുത്തുന്ന വിധത്തിൽ മഞ്ഞുമലകൾ ഇവിടെ കാണപ്പെടുന്നു. ആർട്ടിക് ഹിമാനിയിൽ നിന്ന് വേർപിരിഞ്ഞ ശേഷം അവ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











