» »ലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശില

ലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശില

Posted By: Staff

കേരളത്തിലെ അത്ഭുതങ്ങളിൽ ഒന്നാണ് തൃശൂരിലെ വടക്കും‌നാഥ ക്ഷേത്രം. തൃശൂരിലെ പ്രശസ്തമായ തേക്കിൻകാട് മൈതാനത്തിലാണ് കേരളത്തിന്റെ തനത് വാസ്തുവിദ്യക്ക് ഉത്തമ ഉദാഹരണമായി വടക്കും നാഥ ക്ഷേത്രം തലയെടുത്ത് നിൽക്കുന്നത്.

20 ഏക്കർ വിസ്തൃതിൽ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര മതിൽക്കെ‌‌ട്ടിനുള്ളിലായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തേക്കുറിച്ച് പറയാൻ അതിശയിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

01. ആനപ്പള്ള മതിൽ എന്ന അതിശയം

01. ആനപ്പള്ള മതിൽ എന്ന അതിശയം

ക്ഷേത്രത്തിനും ചുറ്റുമായി നിർമ്മിക്കപ്പെട്ട കൂറ്റാൻ മതിലാണ് ആനപ്പള്ള മതിൽ. കേര‌ളത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇത്രയും വലിയ മതിൽ കാണാൻ കഴിയില്ല. കൂറ്റൻ ആനവാതിലുകളുള്ള 4 ക്ഷേത്ര ഗോപുരങ്ങളാണ് ഇവിടുത്തെ മറ്റൊരു അതിശയ കാഴ്ച.

Photo Courtesy: Sreejithk2000

02. കലിശില എന്ന അതിശയം

02. കലിശില എന്ന അതിശയം

ഇവിടുത്തെ നാല് ക്ഷേത്ര ഗോപുരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഗോപുരം പടിഞ്ഞാറെ ഗോ‌പുരമാണ്. പടിഞ്ഞാറെ ഗോപുരം കടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ആദ്യം കാണുന്ന ശിലയാണ് കലിശില എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Challiyan.

03. ലോകാവസാനത്തിന്റെ സൂച‌ന

03. ലോകാവസാനത്തിന്റെ സൂച‌ന

കരിശില ഓരോ ദിവസവും വളർന്ന് വരുന്നുണ്ടെന്നാണ് വിശ്വാസം. ക‌രിശില വളർന്ന് ക്ഷേത്ര ഗോപുരത്തിന്റെ ഉയരത്തിൽ എത്തിയാൽ ലോകം അവസാനിക്കുമെന്നാണ് വിശ്വാസം.
Photo Courtesy: Adarsh Padmanabhan

04. 108 ശിവക്ഷേത്രങ്ങൾ

04. 108 ശിവക്ഷേത്രങ്ങൾ

പരശുരാമൻ സ്ഥാപി‌ച്ച കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 108 ശിവ സ്തോത്രങ്ങളിൽ പ്ര‌ഥമ പരാമർശമുള്ള ക്ഷേത്രം കൂടിയാണ് ഈ ക്ഷേത്രം.
Photo Courtesy: Charley Brown

05. വടക്കും നാഥൻ

05. വടക്കും നാഥൻ

ഈ ക്ഷേത്രത്തിലെ ശിവനെ വടക്കും നാഥൻ എന്ന് വിളിക്കുന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരശുരാമന്റെ അഭ്യർത്ഥനയാൽ ശിവനും കൈലാസവാസികളും പരശുരാമനോടൊപ്പം ഭാർഗവഭൂമിയിലൂടെ (കേരളം) യാത്ര ചെയ്യുമ്പോൾ വഴിയി‌ൽ വച്ച് ഒരു തേജസ് കണ്ടു.
Photo Courtesy: Rkrish67 at English Wikipedia

06. തെക്ക് ഭാഗത്ത് മഹാവിഷ്ണു

06. തെക്ക് ഭാഗത്ത് മഹാവിഷ്ണു

തേജസ് കണ്ടിടത്ത് പ്രതിഷ്ഠ നട‌ത്താൻ പരശുരാമൻ ആഗ്രഹിച്ചു. അവിടെ കുടികൊള്ളണമെന്ന പരശുരാമന്റെ അഭ്യർത്ഥപ്രകാരം ശിവൻ പാർവതിയോടൊപ്പം അവിടേയ്ക്ക് എഴുന്നെള്ളിയപ്പോൾ മഹാവിഷ്ണുവും അവിടെ പ്രത്യക്ഷപ്പെട്ടു. മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെ അവിടുത്തെ പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായി.
Photo Courtesy: Mullookkaaran

07. ശ്രീ മൂലസ്ഥാനം

07. ശ്രീ മൂലസ്ഥാനം

ഇപ്പോൾ സ്ഥിതി ചെയ്യുന്ന ക്ഷേ‌ത്രത്തിന്റെ മതി‌ൽക്കെട്ടിന് പുറത്താണ് ഇത് സംഭവിച്ചത്. ശ്രീമൂല സ്ഥനം എന്നാണ് ഈ സ്ഥ‌ലം ഇപ്പോൾ അറിയപ്പെടുന്നത്. ഇപ്പോഴും ഇവിടെയുള്ള ആൽമരത്തിന്റെ ചുവട്ടിൽ വിളക്ക് വയ്ക്കാറുണ്ട്.
Photo Courtesy: Manojk

08. തിരു ശിവ പേരൂർ

08. തിരു ശിവ പേരൂർ

തൃശൂരിന് ആ പേര് ലഭിക്കാനുള്ള കാരണവും ഈ ക്ഷേത്രത്തിൽ നിന്നാണ്. ശിവ പെരുമാളിന്റെ ഊര് എന്ന അർത്ഥത്തിൽ തിരു ശിവ പേരൂരും അ‌ത് ലോപിച്ച് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിത്തീരുകയായിരുന്നു.

Photo Courtesy: Challiyan at ml.wikipedia

Read more about: thrissur kerala temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...