വ്യത്യസ്തതകളുടെ നാടാണ് ഭാരതം...കാഴ്ചകളിലും ഭൂപ്രകൃതിയിലും മാത്രമല്ല, വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇവിടുത്തെ ഓരോ പ്രദേശങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ വൈവിധ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തില്‍ ദേശീയ വിനോദസഞ്ചാര ദിനം നമ്മള്‍ ആഘോഷിക്കുന്നു. ഇത് ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിൽ അവബോധം വളർത്തുക എന്ന ഉദ്ദേശവും ഇതിനുണ്ട്. എല്ലാ വര്‍ഷവും ജനുവരി 25-ാം തിയ്യതിയാണ് ദേശീയ വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്. ദേശീയ ടൂറിസം ദിനം 2022 ചരിത്രം, പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം
ദേശീയ വിനോദ സഞ്ചാരദിനം 2022 ചരിത്രം
ദേശീയ ടൂറിസം ദിനം 2022 പ്രാധാന്യം
ദേശീയ ടൂറിസം ദിനം 2022 തീം
"ആസാദി കാ അമൃത് മഹോത്സവം" എന്നാണ് 2022 ലെ ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ തീം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണ് ഇതെന്നതിനാലാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ ദേശീയ ടൂറിസം ദിനത്തിന്റെ തീം 'ദേഖോ അപ്നാ ദേശ്' എന്നതായിരുന്നു.
ദേശീയ ടൂറിസം ദിനവും മുന്‍വര്‍ഷങ്ങളിലെ തീമുകളും
2020-ലെ ദേശീയ ടൂറിസം ദിനത്തിന്റെ തീം "ടൂറിസവും ഗ്രാമവികസനവും" എന്നതായിരുന്നു. ടൂറിസം മന്ത്രാലയം ഗ്രാമീണ മേഖലയിലെ മെച്ചപ്പെട്ട ഉപജീവനമാർഗത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും, അതുവഴി പ്രാദേശിക സമൂഹങ്ങളിൽ ടൂറിസം വിപുലീകരിക്കാൻ കഴിയും എന്നതായിരുന്നു എന്ന ലക്ഷ്യത്തിലായിരുന്നു ഇത് തിരഞ്ഞെടുത്തത്.



Click it and Unblock the Notifications












