രാജ്യം ഇന്ന് ഏകതാ ദിനമായി ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പോരാളികളിലൊരാളും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഇന്നു കാണുന്ന വിധത്തിൽ കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്കുവഹിച്ച സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിക്കുന്ന ഏകദാ ദിനം. ഒഅദ്ദേഹത്തിന്‍റെ 145-ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബർ 31ന് രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുകയാണ്.
രാജ്യത്തിന് നല്കിയ സംഭാവനകൾക്കൊപ്പം തന്നെ അദ്ദേഹത്തെ ഓർമ്മിക്കുന്നതിന് മറ്റൊരു കാര്യം കൂടി നമുക്കുണ്ട്. അദ്ദേഹത്തിനായി സമർപ്പിച്ച് നിർമ്മിച്ച ഏകതാ പ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയെന്ന അംഗീകാരം നേടിയ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന ഏകതാ പ്രതിമ. ഇന്ത്യയിലെ ഇന്നു വളര്‍ന്നു വരുന്ന. സ്വദേശികളും വിദേശികളും കൗതുകത്തോടെ കാണാനെത്തുന്ന ഒരിടമായി സ്റ്റാച്യൂ ഓഫ് യൂണിറ്റി മാറിയിട്ടുണ്ട്.

ഓരോ വർഷവും സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി, ഇന്ത്യയുടെ ടൂറിസം ഐക്കണുകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഏകതാ പ്രതിമ. 2018 ഒക്ടോബർ 31 ന് പട്ടേലിന്റെ 143-ാം ജന്മവാർഷികത്തിൽ ആണ് പ്രതിമ ലോകത്തിനു തുറന്നു കൊടുത്തത്. ഇന്നും ഇവിടേക്ക് വരുന്ന സന്ദർശകരുടെയും ഇവിടെ ട്രെക്കിങ് നടത്തുന്നവരുടെയും എണ്ണത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല.
1.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
ഗുജറാത്തിൽ നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപം ഉയർന്നു നിൽക്കുന്ന ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. 182 മീറ്റർ ഉയരമുള്ള ഈ പ്രതിമ ഉദ്ഘാടനം ചെയ്തതോടെ ഉയരത്തിൽ പിന്നിലാക്കിയത് ചില്ലറക്കാരെയല്ല. ചൈനയിലെ ള്ള ബുദ്ധപ്രതിമ, ബ്രസീലിലെ റിയോഡി ജനീറോയിലെ ക്രൈസ്റ്റ് റെഡീമർ പ്രതിമ, അമേരിക്കയിലെ സ്റ്റ്യാച്യൂ ഓഫ് ലിബേർട്ടി തുടങ്ങിയവരെയാണ് പിന്തള്ളിയത്.

2. സർദാർ വല്ലഭായ് പട്ടേലിനുള്ള സമര്‍പ്പണം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ധീര നേതാക്കളില്‍ ഒരാള്‍ ആയ സര്‍ദാർ പട്ടേൽ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാരതത്തിന്‍റെ ഉരുക്കു മനുഷ്യൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയും
സർദാർ വല്ലഭായ് പട്ടേല്‍ സേവനം ചെയ്തിട്ടുണ്ട്.
3. ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്
അണക്കെട്ടിനുള്ളിലെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രതിമ എന്ന നിലയിലും ഏകതാ പ്രതിമ പേരുകേട്ടിരിക്കുന്നു.
ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ സാധൂ ബെറ്റ് എന്ന ദ്വീപിലാണ് നിൽക്കുന്നത്. 2,989 കോടി രൂപയാണ് ഏകതാ പ്രതിമയുടെ നിർമ്മാണത്തിനായി ആകെ ചെലവാക്കിയ തുക. കാരിരുമ്പും വെങ്കലവും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2014 ഒക്ടോബറിൽ ആരംഭിച്ച നിര്‍മ്മാണം പൂർത്തിയാകാൻ നാല് വർഷം എടുത്തു.
4. ഒരു സമയം 200 പേർ
ഒരു സമയം 200 പേർക്ക് വരെ ഇതിനുള്ളിൽ ഉൾക്കൊള്ളാൻ കഴിയുന്ന വ്യൂവിംഗ് ഗാലറി ഉള്ള വിധത്തിലാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 153 മീറ്റർ ഉയരമുള്ള ഈ ഗാലറിയിൽ നിന്നാൽ സർദാർ സരോവർ അണക്കെട്ട്, അതിന്റെ റിസർവോയർ, സത്പുര, വിന്ധ്യ പർവതനിരകൾ എന്നിവയുടെ കാഴ്ച കാണാം. പ്രതിമയുടെ കാലുകളിൽ നാല് അതിവേഗ ലിഫ്റ്റുകൾ ഉണ്ട്, ഓരോ ലിഫ്റ്റിനും വെറും 30 സെക്കൻഡിനുള്ളിൽ 26 പേരെ മുകളിലേക്ക് കൊണ്ടുപോകാൻ കഴിയും.
5. നിർമ്മാണം
വിദഗ്ദരായ തൊഴിലാളികൾ ഉൾപ്പെടെ 3,000-ത്തിലധികം തൊഴിലാളികൾ മൂന്നര വർഷം പരിശ്രമിച്ച് പൂർത്തിയാക്കിയതാണ് ഈ പ്രതിമ. പ്രതിമയുടെ നിർമ്മാണത്തിനായി ഇന്ത്യയിലെ 169,000 ഗ്രാമങ്ങളിലെ 100 ദശലക്ഷം കർഷകരിൽ നിന്ന് ഏകദേശം 129 ടൺ ഇരുമ്പ് ഉപകരണങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













