കലാകാരന്മാരുടെ ആശ്രയസ്ഥാനം... അക്ഷരത്തെ തൊഴിലാക്കിയവരും ആരാധിക്കുന്നവരും മനസ്സറിഞ്ഞു വിളിക്കുന്ന നാമം... കൊല്ലൂരിലെ മൂകാംബിക!!എത്ര പറഞ്ഞാലും വിശേഷിപ്പിച്ചാലും ഒരിക്കലും അവസാനിക്കാത്തത്ര അപദാനങ്ങള്‍ മൂകാംബിക ദേവിയ്ക്കുണ്ട്. ദേവിയുടെ സന്നിധിയിൽ കുഞ്ഞുങ്ങളുടെ നാവിൽ സരസ്വതി എഴുതുവാൻ എത്തുന്നവര്‍ മുതൽ അക്ഷരം കുറിക്കുവാനും സരസ്വതി മണ്ഡപത്തിൽ അരങ്ങേറ്റം നടത്തുവാനുമെല്ലാം ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികളാണ് കൊല്ലൂരിനെത്തുന്നത്.
എത്ര മനസ്സറിഞ്ഞ് ആഗ്രഹിച്ചാലും കൊല്ലൂരിലെ ദേവി വിളിക്കാതെ അവിടെ എത്തിച്ചേരുവാനാകില്ലെന്നാണ് വിശ്വാസം. മൂകാംബികയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശ്വാസങ്ങൾക്കു സാക്ഷി ഇവിടെയെത്തിച്ചേരുന്ന ഭക്തലക്ഷങ്ങള്‍ തന്നെയാണ്. ഇവിടെ ദേവിയെ ഒരിക്കലെങ്കിലും തൊഴുതു പ്രാര്‍ത്ഥിക്കുക എന്നത് വിശ്വാസികൾക്ക് ജന്മസാഫല്യം കൂടിയാണ്. നവരാത്രിക്കാലമാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന സമയം. ഇതാ കേരളത്തിൽ നിന്നും എങ്ങനെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിച്ചേരാമെന്നും ഏതൊക്കെ ബസുകളും ട്രെയിനുകളും ഏതുസമയത്താണ് ലഭ്യമായിട്ടുള്ളതെന്നും വിശദമായി വായിക്കാം
കൊല്ലൂര്‍ മൂകാംബിക
സിദ്ധി ക്ഷേത്രം
നവരാത്രി ആഘോഷം
കേരളത്തിൽ നിന്നു മൂകാംബികയിലേക്ക്
കേരള-കൊല്ലൂർ ബസുകൾ
02.00 pm തിരുവനന്തപുരം - കൊല്ലൂർ സ്കാനിയ എസി സെമി സ്ലീപ്പർ (കൊല്ലം ആലപ്പുഴ വൈറ്റില തൃശ്ശൂർ കാസർഗോഡ് മംഗലാപുരം വഴി)
കൊല്ലൂരിൽ നിന്നും കേരളത്തിലേക്ക്
(മംഗലാപുരം,കാസർഗോഡ്,തൃശ്ശൂർ,വൈറ്റില,ആലപ്പുഴ,കൊല്ലം)
സ്വിഫ്റ്റ് ഡീലക്സ് (മംഗലാപുരം,കാസർഗോഡ്
കോഴിക്കോട്,തിരൂർ,ഗുരുവായൂർ)
സ്വിഫ്റ്റ് ഡീലക്സ്(മംഗലാപുരം,കാസർഗോഡ്,
തൃശ്ശൂർ,വൈറ്റില )
സ്വിഫ്റ്റ് ഡീലക്സ് (മംഗലാപുരം,കാസർഗോഡ്
കോഴിക്കോട്,കോട്ടയം)
ട്രെയിൻ മാർഗ്ഗം കൊല്ലൂരിലേക്ക്
നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ് 16336
ഉച്ചകഴിഞ്ഞ് 2.45ന് നാഗർകോവിലിൽ നിന്നുമെടുക്കുന്ന ട്രെയിൻ 16:00 മണിക്ക് തിരുവനന്തപുരം സെൻട്രൽ, 17:07ന് കൊല്ലം ജംങ്ഷൻ, 17:43ന് കായംകുളം ജങ്ഷൻ, 18:04ന് ചെങ്ങന്നൂർ, 18:14ന് തിരുവല്ല, 19:02ന് കോട്ടയം, 20:25ന് എറണാകുളം ജംങ്ഷൻ, 20:55ന് ആലുവാ, 21:45ന് തൃശൂർ, 22:40ന് ഷൊർണൂർ, 23:04ന് പട്ടാമ്പി,
23:19 ന് കുറ്റിപ്പുറം, 23:33ന് തിരൂർ എന്നീ സ്റ്റേഷനുകളിലെത്തും. രാത്രി 00:04ന് ഫരൂഖ്, 00:17ന് കോഴിക്കോട്, 00:59ന് വടകര, 01:19ന് തലശ്ശേരി, 01:47ന് കണ്ണൂർ, 2.59ന് കാസർകോഡ്, 04:10ന് മംഗലാപുരം ജംങ്ഷൻ, 06:08ന് ഉഡുപ്പി, 06:34ന് കുന്ദാപുര, 07:03ന് ബൈന്ദൂർ എത്തും.
നേത്രാവതി എക്സ്പ്രസ്- 16346
കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് (19259)
ഓഖാ എക്സ്പ്രസ് ERS OKHA EXP (16338)
എറണാകുളത്തു നിന്നും രാത്രി 20:25ന് പുറപ്പെടുന്ന ഓഖാ എക്സ്പ്രസ് 20:45ന് ആലുവാ, 21:45ന് തൃശൂർ, 22:40ന് ഷൊർണൂർ ജംങ്ഷൻ, 23:04ന് പട്ടാമ്പി, 23:19ന് കുറ്റിപ്പുറം, 23:34ന് തിരൂർ, 23:49ന് പരപ്പനങ്ങാടി, 00:17ന് കോഴിക്കോട്, 00:39 ന് കൊയിലാണ്ടി, 00:59ന് വടകര, 01:19ന് തലശ്ശേരി, 01:47ന് കണ്ണൂർ, 02:14 ന് പയ്യന്നൂര്‍, 02:39ന് കാഞ്ഞങ്ങാട്, 02:59ന് കാസർകോഡ്, 04:10 ന് മംഗലാപുരം ജംങ്ഷൻ, 06:08ന് ഉഡുപ്പി, 06:34ന് കുന്ദാപുര, 07:03ന് ബൈന്ദൂര്‍ എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













