Search
  • Follow NativePlanet
Share
» »നവരാത്രി ആഘോഷിക്കാം.. കണ്ടുതന്നെ അറിയണം ഇവിടുത്തെ ചടങ്ങുകൾ, വാരണാസി മുതൽ കൊൽക്കത്ത വരെ

നവരാത്രി ആഘോഷിക്കാം.. കണ്ടുതന്നെ അറിയണം ഇവിടുത്തെ ചടങ്ങുകൾ, വാരണാസി മുതൽ കൊൽക്കത്ത വരെ

കേരളം കഴിഞ്ഞാൽ നവരാത്രി ആഘോഷമെന്നാൽ മലയാളികൾക്ക് അത് കൊല്ലൂർ മൂകാംബിക ക്ഷേത്രവും മൈസൂർ ദസറയും തന്നെയാണ്. ഈരണ്ടിടത്തും ഏറ്റവും അധികം എത്തിച്ചേരുന്നതും മലയാളികളാണ്. വിശ്വാസികൾക്കൊപ്പം തന്നെ സഞ്ചാരികളും ഈ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും കൗതുകം നേരിൽ കാണാനെത്തുന്നു. പൂജകളും പ്രാർത്ഥനകളും മാത്രമല്ല, രാവും പകലും നിറഞ്ഞു നിൽക്കുന്ന ആഘോഷങ്ങള് കൂടിയാണ് നവരാത്രി.

വടക്കേ ഇന്ത്യയിലേക്ക് ചെന്നാൽ നവരാത്രി ആഘോഷങ്ങളില്‍ ഒരുപാട് വ്യത്യസ്തതകൾ കണ്ടെത്താൻ കഴിയും.ഇവിടെയും പൂജകൾക്ക് തന്നെയാണ് പ്രാധാന്യമെങ്കിലും അതിലെ വ്യത്യസ്തത ഒന്നു കണ്ടറിയേണ്ടതു തന്നെയാണ്. ഇതാ ഇന്ത്യയിൽ നവരാത്രി ആഘോഷങ്ങള്‌ കണ്ടുതന്നെ അറിയേണ്ട പ്രധാന ഇടങ്ങള്‌ പരിചയപ്പെടാം.

Navaratri- 2023

1. മുംബൈ

കളർഫുൾ ആഘോഷങ്ങളാണ് മുംബൈയിലെ നവരാത്രിയുടെ പ്രത്യേകത. ഇന്ത്യയിലെ എല്ലാ നാടുകളിൽ നിന്നുള്ളവരും ഇവിടെ ജീവിക്കുന്നതിനാൽ ആഘോഷങ്ങളിൽ ഈ വൈവിധ്യം കാണാൻ സാധിക്കും. നൃത്തങ്ങളും പാട്ട് പരിശീലനങ്ങളുമെല്ലാം ആഴ്ചകൾക്കു മുൻപേ തന്നെ ആരംഭിക്കുന്നതിനാൽ നവരാത്രി വൈബ് അവിടെ നേരത്തെയെത്തും. ഓരോ പ്രദേശങ്ങളിലും അവിടെ ജീവിക്കുന്ന ആളുകൾക്കനുസരിച്ചുള്ള ആഘോഷങ്ങളാണ് നടക്കുക. ഉദാഹരണത്തിന് മലയാളികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കേരളത്തിലെ നവരാത്രിയോട് സമാനമായ ആഘോഷങ്ങൾ കാണാം.

2. കൊൽക്കത്ത

കൊല്‍ക്കത്തയിലെ ദുർഗാ പൂജാ ലോകമെങ്ങും അറിയപ്പെടുന്ന ഒന്നാണ്. ഏറ്റവും ആഘോഷം നിറഞ്ഞ, എല്ലാവരും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ദിവസങ്ങളാണ് ദുര്‍ഗ്ഗാ പൂജയുടേത്. പൂജാ പന്തലുകൾ നിർമ്മിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത ഓരോ വർഷവും ഓരോ വിഷയങ്ങളിൽ പന്തൽ നിർമ്മിക്കാൻ സംഘാടകർ തമ്മിൽ മത്സരമാണ്. കോടികൾ ചെലവഴിച്ചുള്ള ആഘോഷമാണ് കൊൽക്കത്തയിലെ ഓരോ ദുർഗാപൂജാ കാലവും. വളരെ സൂക്ഷമതോടെ നിർമ്മിച്ച പന്തലുകൾ നേരിട്ടു കാണുക എന്നതു തന്നെ വലിയ കാര്യമാണ്.

Navaratri Celebrations

വർഷം ചെല്ലുംതോറും ഇവിടുത്തെ ആഘോഷങ്ങളുടെ പകിട്ടും കൂടിവരികയാണ്. ദുർഗാ പൂജാ പന്തലുകൾക്ക് യുനസ്കോയുടെ അംഗീകാരം കൂടി കിട്ടിയതോടെ വിദേശികളും ഈ കാലത്തേയ്ക്ക് മാത്രമായി ഇവിടെ വരുന്നു. നാനൂറ് വർഷക്കാലത്തെ പാരമ്പര്യമുള്ള ഇവിടുത്തെ ദുർഗാ പൂജയ്ക്ക് കൊൽക്കത്തയിടുെ എല്ലായിടത്തും വലിയ സ്വീകരണമാണുള്ളത്.

3. വാരണാസി

ചടങ്ങുകളാൽ നിറഞ്ഞ നവരാത്രി ആഘോഷങ്ങളാണ് വാരണാസിയുടെ പ്രത്യേകത. ഇവിടുത്തെ ഘാട്ടുകളിൽ നടക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നു. ഇവിടുത്തെ എല്ലാ ക്ഷേത്രങ്ങളും നവരാത്രിക്കാലത്ത് അതിമനോഹരമായി അലങ്കരിക്കും. നവരാത്രിയുടെ ആത്മീയത തേടി വരുന്നവർ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ലക്ഷ്യസ്ഥാനമാണ് വാരണാസി എന്നാണ് ഒരിക്കല് പോയവർ പറയുന്നത്.

Navaratri

4. ഡല്‍ഹി

ഇന്ത്യയിലെ പ്രധാനപ്പെട്ട നവരാത്രി ആഘോഷം നടക്കുന്ന മറ്റൊരിടമാണ് ഡല്‍ഹി. തലസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടക്കും. മുംബൈയിലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ച് പറഞ്ഞതുപോലെ, വിവിധ നാടുകളിൽ നിന്നുള്ളവർ ഒരുമിച്ച് വസിക്കുന്ന ഇടം എന്ന നിലയിൽ ഇവിടുത്തെ ആഘോഷങ്ങളിലും ഈ വ്യത്യസ്തത കാണാം. പന്തലുകൾ, ഫൂഡ് സ്റ്റാളുകൾ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.

5. ഗുജറാത്ത്

ആഘോഷപൂർവ്വമായ നവരാത്രിയ്ക്ക് പേരുകേട്ട ഇടമാണ് ഗുജറാത്ത്. ഇവിടെ അഹ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. പുത്തൻ വസ്ത്രങ്ങളണിഞ്ഞും പരിപാടികൾ സംഘടിപ്പിച്ചും ഒത്തുചേർന്നും നടത്തുന്ന ഇവിടുത്തെ ആഘോഷങ്ങൾ ഒരിക്കലെങ്കിലും കാണേണ്ചത് തന്നെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+