പുരാത ന ക്ഷേത്രങ്ങളുടെ നാടാണ് കേരളം. വളരെ പണ്ടുകാലം മുതൽ തന്നെ ദേവിയെ ശക്തിയായും ദുർഗയായും ഭഗവതിയായുമെല്ലാം ആരാധിക്കുന്ന ക്ഷേത്രസ്ഥാനങ്ങൾ ഇവിടെയുണ്ട്. നവരാത്രി കാലത്ത് ഈ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും ഒക്കെ നടത്തുന്നു.
ഇതാ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങള്‍ അടുത്തുവരുന്ന വേളയിൽ കേരളത്തിലെ ദേവി ക്ഷേത്രങ്ങൾ പരിചയപ്പെടാം. ആശ്രയിച്ചെത്തുന്ന വിശ്വാസികളെ, കൈവെടിയാത്ത ഈ ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം
ദുർഗാ ദേവിക്കായി സമർപ്പിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ മുഴക്കുന്നിലെ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം. മൃദംഗശൈലേശ്വരി ആയും പോർക്കലി ആയും ദേവിയെ ഇവിടെ ആരാധിക്കുന്നു. പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ സ്വർഗ്ഗത്തിൽ നിന്നും മൃദംഗം താഴേക്ക് പതിച്ച ഭാഗത്താണ് ഇന്നത്തെ ക്ഷേത്രം വന്നതെന്നാണ് വിശ്വാസം.
മൃദംഗരൂപിണിയായ ആദിപരാശക്തിയാണ് മൃദംഗശൈലേശ്വരി എന്നാണ് വിശ്വാസം. കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേവി ക്ഷേത്രങ്ങളിലൊന്നായ ഇവിടെ നവരാത്രി വളരെ വിശേഷപ്പെട്ട ആഘോഷമാണ്. ദേവിക്ക് നെയ്വിളക്ക് സമർപ്പിക്കുന്നതും ലളിതാസഹസ്രനാമപുഷ്പാഞ്ജലി, ദ്വാദശാക്ഷരീമന്ത്രപുഷ്പാഞ്ജലി തുടങ്ങിവ സമർപ്പിക്കുന്നതും സവിശേഷമാണെന്നാണ് വിശ്വാസം.

2. കാടാമ്പുഴ ഭഗവതിക്ഷേത്രം
കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളുടെ പട്ടികയിൽ മലപ്പുറത്തെ കാടാമ്പുഴ ഭഗവതിക്ഷേത്രവും ഉൾപ്പെട്ടിരിക്കുന്നു. ആദിപരാശക്തിയെ കിരാത രൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ വിഗ്രഹം ഇല്ലാത്ത, മേല‍്‍ക്കൂരയില്ലാത്ത, എന്ന പ്രത്യേകതയും ഉണ്ട്. കുഴിയുടെ മുകളിലുള്ള കണ്ണാടിയെയാണ് ഇവിടെ പ്രതിഷ്ഠയായി ആരാധിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു.
നവരാത്രി ആഘോഷം ഇവിടുത്തെ പ്രധാന ആഘോഷമാണ്. നവരാത്രിയുടെ 9 ദിവസങ്ങളും ഇവിടെ സവിശേഷമായി കൊണ്ടാടുന്നു. ദുർഗാ ഭാവത്തോടൊപ്പം തന്നെ മഹാസരസ്വതി ഭാവവും ഇവിടുത്തെ ദേവിക്കുള്ളതിനാൽ ഇവിടെ വിദ്യാരംഭവും നടത്തുന്നു. കോഴിക്കോട് നിന്ന് 57 കിലോമീറ്ററാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം.
3. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
മാതൃഭാവത്തിൽ ആദിപരാശക്തിയെ ആരാധിക്കുന്ന ക്ഷേത്രമാണ് മലപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. മഹാദേവനെയും ആരാധിക്കുന്നുണ്ടെങ്കിലും ഭഗവതിയാണ് ഇവിടെ പ്രധാനം. കേരളത്തിലെ പ്രാധാന്യമുള്ള ഭദ്രകാളി ക്ഷേത്രമായ ഇവിടെയാണ് ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയും ഉള്ളത്. . മാതൃശാല എന്ന ശ്രീകോവിലിലാണ് ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദൂരെ ദിക്കുകളിൽ നിന്നുപോലും ഒരുപാട് ആളുകൾ ഇവിടെ വരുന്നു,
ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളായ പാർവതി, മഹാലക്ഷ്മി, സരസ്വതി തുടങ്ങിയ ഭാവങ്ങളിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. വിദ്യാഭ്യാസം, വിവാഹം, കുടുംബ തടസ്സങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് പരിഹാരം ഇവിടെ ഉണ്ടെന്നാണ് വിശ്വാസം ഇവിടുത്തെ മംഗല്യപൂജയും ഒരുപാട് പേരുകേട്ടതാണ്. നവരാത്രി കാലത്ത് ഇവിടുത്തെ പ്രത്യേക ആരാധനകളിലും പൂജകളിലും പങ്കെടുക്കുവാൻ വിശ്വാസികൾ എത്താറുണ്ട്.

4. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
കേരളത്തിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മയെന്നാണ് വിശ്വാസം. മഹാലക്ഷ്മിയെയും വിഷ്ണുവിനെയും ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ഭഗവതിയെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്നു. മഹാസരസ്വതി, ഭദ്രകാളി, ദുർഗ്ഗാ പരമേശ്വരി എന്നീ മൂന്നു ഭാവങ്ങളാണ് പ്രധാനം. മഹാദേവനൊപ്പം ഉള്ളതിനാൽ പാർവ്വതി ഭാവവും ഇവിടെയുണ്ട്.
മേൽക്കാവ്, കീഴ്ക്കാവ് എന്നീ രണ്ടു ക്ഷേത്രങ്ങൾ ഇവിടെ കാണാം. ചോറ്റാനിക്കരയിലെ മകം തൊഴലിന് വലിയ പ്രാധാന്യമുണ്ട്. കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും വരുന്ന ദിവസമാണ് മകം തൊഴൽ. സ്ത്രീകൾക്കാണ് മകം തൊഴലിന് അവുവാദമുള്ളത്. ഇവിടുത്തെ നവരാത്രി പൂജകളും പ്രത്യേകതകൾ നിറഞ്ഞതാണ്. 9 ദിവസങ്ങളിലും പ്രത്യേക പരിപാടികൾ കാണും. ദുർഗാഷ്ടമി നാളിൽ നടന്നു വരുന്ന പവിഴമല്ലിത്തറ മേളവും പേരുകേട്ടതാണ്.
5. ആറ്റുകാൽ ഭഗവതി ക്ഷേത്രം
ഭദ്രകാളിയെ ആണ് ഇവിടെ ആറ്റുകാൽ അമ്മയായി കാണുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ പൊങ്കാലയാണ് ലോകപ്രസിദ്ധമായ ആഘോഷം. നവരാത്രി ആഘോഷത്തിൽ ഒൻപത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഓരോ ദിവസവും പ്രധാനമാണ്. പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയെല്ലാം ഈ ദിവസങ്ങളിലായി നടക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












