രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര-ഭരണ പ്രദേശങ്ങളും യാത്രാ നിയന്ത്രണങ്ങളും രാത്രി യാത്രാ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷാഘോഷങ്ങള് അതിരുകടക്കാതിരിക്കുവാനും അശ്രദ്ധമൂലം രോഗം പകരാതിരിക്കുവാമുമുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നിയന്ത്രണങ്ങള്‍. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവിധ സംസ്ഥാനങ്ങളിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചും വിലക്കുകളെക്കുറിച്ചും വായിക്കാം.
കേരളം
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.
ഡല്‍ഹി
കോവിഡ് -19 കേസുകളുടെ എണ്ണം വർധിച്ച സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി റാൻഡം സാമ്പിൾ ശേഖരണം നടത്തുമെന്ന് അധികതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പിളുകൾ ശേഖരിച്ച ശേഷമേ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കൂ. ഇവർക്ക് തെർമൽ സ്‌ക്രീനിങ്ങിനും വിധേയരാകേണ്ടി വരും. അപകടസാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്ന് പറക്കുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്ക് വിമാനത്താവളം വിടാൻ അനുവദിക്കും. 14 ദിവസത്തേക്ക് ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.
കര്‍ണ്ണാടക
ഉത്തര്‍ പ്രദേശ്
അസം
മധ്യപ്രദേശ്
മഹാരാഷ്ട്ര
ഹരിയാന
ഗുജറാത്ത്
ഗുജറാത്ത് സംസ്ഥാന സർക്കാർ ഡിസംബർ 25 മുതൽ എട്ട് നഗരങ്ങളിൽ രാത്രി കർഫ്യൂവിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. അതിനാൽ, ഇനി മുതൽ, രാത്രി കർഫ്യൂ പുലർച്ചെ 1 മുതൽ രാവിലെ 5 വരെ എന്നതിന് പകരം 11 PM മുതൽ 5 വരെ തുടരും. . സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, ജാംനഗർ, ജുനാഗഡ്, ഗാന്ധിനഗർ, ഭാവ്‌നഗർ എന്നിവിടങ്ങളിലാണ് പുതിയ സമയക്രമം നടപ്പാക്കുക.



Click it and Unblock the Notifications














