പുതുവർഷ യാത്രകള്‍ പ്ലാൻ ചെയ്യുമ്പോൾ ആദ്യം മലയാളികള്‍ തിരഞ്ഞെടുക്കുന്ന രണ്ടിടങ്ങളാണ് ഗോവയും ബാംഗ്ലൂരും. പാർട്ടിയും ബഹളങ്ങളും ആട്ടവും പാട്ടും ഒക്കെയായി അടിച്ചുപൊളി ആഘോഷങ്ങളാണ് ഈ രണ്ടിടങ്ങളുടെയും പ്രത്യേകത. ഇവിടെ പോകാതെയുള്ള ആഘോഷം ഒരാഘോഷമല്ല എന്നു കരുതുന്നവരും ഉണ്ട്.
എന്നാൽ ഇത്തവണത്തെ പുതുവര്‍ഷാഘോഷങ്ങൾ നാട്ടിൽ തന്നെ ആഘോഷിച്ചാലോ... ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന, കൊച്ചിൻ കാർണിവലും അവിടെ പാപ്പാഞ്ഞിയെ കത്തിക്കലും പിന്നെ കാസർകോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിവലും ഒക്കെയുള്ളപ്പോൾ എന്തിന് നാടുവിട്ട് ആഘോഷിക്കാൻ പോകണം. ഇതാ കേരളത്തിലെ ഏറ്റവും വലിയ പുതുവർഷാഘോഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കേരളത്തിലെ പുതുവർഷാഘോഷം
വെടിക്കെട്ടും ആഘോഷങ്ങളും മാത്രമല്ല, കേരളതിലെ ന്യൂ ഇയർ ആഘോഷങ്ങൾ എല്ലാം വേറെ ലെവലിലേക്ക് മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഫെസ്റ്റിവലുകളാണ് ഇപ്പോൾ ഇവിടുത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രത്യേകത.
കൊച്ചിൻ കാർണിവൽ
കേരളത്തിലെ ഏറ്റവും വലിയ ന്യൂ ഇയർ ആഘോഷങ്ങളിലൊന്നാണ് ഫോർട്ട് കൊച്ചിയിൽ നടക്കുന്ന കൊച്ചിൻ കാർണിവൽ. സ്വദേശികളും വിദേശികളുമുൾപ്പെടെ ലക്ഷക്കണക്കിനാളുകളാണ് ഓരോ വർഷവും കേട്ടും കണ്ടുമറിഞ്ഞ് കൊച്ചിയുടെ ആഘോഷം കാണാനെത്തുന്നത്.പുതുവർഷത്തിന് പത്ത് ദിവസം മുൻപാരംഭിക്കുന്ന കൊച്ചിൻ കാർണിവലിന് പുതുവർഷ രാവി ൽ പാപ്പാഞ്ഞിയെ തീകൊളുത്തുന്ന ചടങ്ങോടെയാണ് സമാപനം.
ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ ഒരുക്കുന്ന പാപ്പാഞ്ഞിയുടെ ഭീമാകാരമായ രൂപത്തിന് തീകൊളുത്തുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും. പുതുവർഷ രാത്രിയിൽ രാത്രി 12.00 മണിക്കാണ് പാപ്പാഞ്ഞിയുടെ രൂപത്തിന് തീ കൊളുത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ ചടങ്ങ് കാണാനായി മാത്രം ഫോർട്ട് കൊച്ചിയിൽ വന്നത്.
പണ്ട് പോര്‍ച്ചുഗീസുകാരുടെ കാലത്ത് കൊച്ചിയില്‍ നടത്തിയിരുന്ന പുതുവത്സാരാഘോഷങ്ങളുടെ തുടർച്ചയാണ് ഇന്ന് ഇവിടെ നടക്കുന്ന പുതുവര്‍ഷ ആഘോഷങ്ങൾ. ജില്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ഇവിടെ കൊച്ചിൻ കാർണിവൽ സംഘടിപ്പിക്കുന്നത്.
കർശനമായ നിയന്ത്രണങ്ങളാണ് ഇത്തവണ കൊച്ചിൻ കാർണിവലിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്‌മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്‌മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും. പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.
ഡിസംബര്‍ 31 ന് വൈകിട്ട് 4 വരെ മാത്രമെ വൈപ്പിനില്‍ നിന്നും റോ-റോ ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയുളളു. വൈകിട്ട് 7 വരെ വൈപ്പിനില്‍ നിന്നും ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പൊതുജനങ്ങളെ മാത്രം കടത്തി വിടും. വൈകിട്ട് 7 ന് ശേഷം റോ-റോ ജങ്കാര്‍ സര്‍വ്വീസും ബോട്ട് സര്‍വീസും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഉണ്ടാകില്ല. അതേസമയം വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വീസ് ഉണ്ടാകും. രാത്രി 12 ന് ശേഷം സര്‍വീസ് വൈപ്പിൻ ഭാഗത്തേക്ക് മാത്രം ഉണ്ടാകും. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിക്ക് ഉണ്ടാകില്ല.
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ
കാസർകോഡുകാരുടെ ക്രിസ്മസ് പുതുവർഷാഘോഷങ്ങളുടെ പുതിയ രീതിയിപ്പോൾ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ
ആണ്. 2022 ൽ ആരംഭിച്ച ബേക്കൽ ബേക്കൽ ബീച്ച് ഫെസ്റ്റിന് സംഘാടകരെപ്പോലും അതിശയിപ്പിച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത്തവണ ആറു ലക്ഷത്തോളം ആളുകളെയാണ്
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ 2023 ൽ പ്രതീക്ഷിക്കുന്നത്. രണ്ടു വേദികളിലായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റിവലിന് രണ്ട് വേദികളാണുള്ളത്. ബേക്കല്‍ കോട്ടയും ബീച്ചും ഉൾപ്പെടുന്ന പ്രദേശം ഒന്നാം വേദിയും അടുത്തുള്ള റെഡ് മൂൺ ബീച്ച് രണ്ടാം വേദിയുമാണ്.
ബേക്കൽ ബീച്ച് ഫെസ്റ്റ് 2023 ഡിസംബർ 31 പരിപാടികൾ
വേദി ഒന്ന് (ബേക്കൽ ബീച്ച്)
വൈകിട്ട് 6.30: സാംസ്കാരിക സദസ്സ് (ഗോപിനാഥൻ മുതുകാട്)
രാത്രി 7.30: റാസാ റാസാ ബീഗത്തിന്റെ ഗസൽ തേക്കിൻകാട് ബാൻഡ്, ആട്ടം കലാസമിതി എന്നിവയുടെ മെഗാ ന്യൂ ഇയർ നൈറ്റ്.
വേദി 2(റെഡ് മൂൺ ബീച്ച്))
വൈകിട്ട് 5 മുതൽ: അമൃത സുരേഷിന്റെ ഡാൻസ്
പൂരക്കളി ക്ഷേമ കാസർകോടിന്റെ ഡാൻസ്
കലികയുടെ സംഘനൃത്തം
ഏക്കാൽ നവശക്തിയുടെ ഫോക് ഡാൻസ് കണ്ണാന്തളി നാട്ടറിവ് സംഘത്തിന്റെ സംഘനൃത്തം,
ഫ്രണ്ട്സ് വെളുത്തോളിയുടെ സംഘനൃത്തം
സംഘചേതന കുതിരക്കോടിന്റെ കൈക്കൊട്ടിക്കളി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













