പുതുവർഷത്തെ സ്വീകരിക്കുവാൻ എല്ലാവരും അവസാനവട്ട ഒരുക്കത്തിലാണ്. മണിക്കൂറുകൾ മാത്രം അകലെയാണ് നമ്മുടെ 2025. പലരും യാതകാ പ്ലാനുകളും ന്യൂ ഇയർ സെലബ്രേഷൻസും ഒക്കെ ഇതിനോടകം പ്ലാൻ ചെയ്തു കഴിഞ്ഞിട്ടുണ്ട്. പുതുവർഷാഘോഷങ്ങളിലെ ഏറ്റവും കൗതുകരമായ ഇനം പുതിയ കൊല്ലത്തെ സ്വീകരിച്ച് ക്ലോക്ക് രാത്രി 12.00 മണിയിൽ എത്തുന്നതാണ്. ചിയേഴ്സ് പറഞ്ഞും സ്നേഹം പ്രകടിപ്പിച്ചും ആർപ്പുവിളിച്ചും ഒക്കെ ഈ നിമിഷം നമ്മൾ പുതിയ വർഷത്തിന് സ്വാഗതം പറയും. ഇതിലെ ഏറ്റവും ആകർഷണം ന്യൂ ഇയർ വെടിക്കെട്ടുകളാണ്.
12.00 മണിക്ക് 2025 പിറക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളുമായി സ്വീകരിക്കുന്ന കിടിലൻ വെടിക്കെട്ടു പരിപാടികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നു. ഇതുവരെ കാണാത്ത തരത്തിലുള്ള വര്‍ണ്ണ വിസ്മയങ്ങളിൽ ആകാശത്ത് അത്ഭുതം തീർക്കുന്ന ഈ പരിപാടികൾ കാണാനായി നിരവധി ആളുകൾ ഈ സ്ഥലങ്ങളിലേക്ക് എത്തുന്നു. ഇതാ പുതുവർഷ വെടിക്കെട്ട് നടത്തുന്ന ലോകത്തിലെ പ്രധാന ഇടങ്ങൾ നോക്കാം.

1. സിഡ്നി ഹാർബർ, ഓസ്ട്രേലിയ
ലോകത്തിൽ ഏറ്റവുമാദ്യം പുതുവർഷത്തെ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയ ആണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സമയക്രമവും കാരണം ഇനിടെ പുതുവർഷം പിറന്ന ശേഷമാണ് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ എത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മിച്ച പുതുവർഷ വെടിക്കെട്ട് ആഘോഷങ്ങൾക്കാണ് സിഡ്നി ഹാർബർ സാക്ഷ്യം വഹിക്കുന്നത്. ഇതിൽ പങ്കെടുക്കാനായി മാത്ര ഓസ്ട്രേലിയയിലേക് വരുന്നവരുണ്ട്.
നയാഗ്ര ഫാൾസ്, കാനഡ
വെള്ളച്ചാട്ടത്തിന്‍റെ ഭംഗിയും ദീപാലംകൃതമായ കാഴ്ചകൾക്കും ഒപ്പം പുതുവർഷം ആഘോഷിച്ചാലോ..ഇത്തരത്തിൽ അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയുള്ശ പുതുവർഷാഘോഷമാണ് കാനഡയിലെ നയാഗ്രാ വെള്ളച്ചാട്ടം ഒരുക്കുന്നത്. പുതുവർഷ തലേന്ന് വെള്ളച്ചാട്ടവും അതിന്‍റെ പരിസരവും മുഴുവനായും അലങ്കരിക്കും. നയാഗ്രാ സ്കൈ വീൽ, സ്കൈലോൺ ടവർ എന്നിവിടങ്ങളിൽ നിന്നാൽ രസകരമായ വ്യൂവിൽ കാഴ്ചകൾ ആസ്വദിക്കാം.
ടൈംസ് സ്ക്വയർ
ലോകം മുഴുവനും പുതുവർഷാഘോഷങ്ങൾക്കായി എത്തിച്ചേരുന്ന ഇടമാണ് ടൈംസ് സ്ക്വയർ. കൗണ്ട് ഡൗണ്‍ പരിപാടികൾ, ആഘോഷങ്ങൾ,അലങ്കാരങ്ങൾ എന്നിവയും ഇവിടുത്തെ ന്യൂ ഇയർ ഫയർ വർക്സും ഇവിടെ വളരെ പ്രസിദ്ധമാണ്.
ദുബായ്
ലോകത്തിലെ ഏറ്റവും മികച്ച പുതുവർഷ ആഘോഷങ്ങളിൽ ഒന്നാണ് ദുബായിലേത്. ഇവിടെ വ്യത്യസ്ത ഇടങ്ങളിലായി പുതുവർഷത്തില് വെടിക്കട്ട് ആഘോഷങ്ങൾ നടക്കുന്നു. അതിൽ ഏറ്റവും പ്രധാനം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ നടക്കുന്ന വെടിക്കെട്ട് ആണ് ആയിരക്കണക്കിനാളുകളാണ് ഇത് കാണാനായി ഇവിടെ തടിച്ചു കൂടുന്നത്. ഇതുകൂടതെ, ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പുതുവർഷാഘോങ്ങളുടെ ഭാഗമായി വെടിക്കെട്ട് പരിപാടികൾ ഉണ്ടായിരിക്കും.
മരീന ബേ സാൻഡ്സ് സിംഗപ്പൂര്‍
മറ്റൊരു എണ്ണപ്പെട്ട ന്യൂ ഇയർ ഫയർ വർക്സ് നടക്കുന്ന ഇടമാണ് സിംഗപ്പൂരിലെ മരീനാ ബേ സാൻഡ്സ്. പൈറോടെക്‌നിക് ഡിസ്‌പ്ലേകൾ ഒരുക്കുന്ന ഇവിടുത്തെ വെടിക്കെട്ട് കടലിനോട് ചേർന്നാണ് നടത്തുന്നത്. വെള്ളത്തിൽ ഇതിന്‍റെ കാഴ്ചകൾ പ്രതിഫലിപ്പിക്കുന്നത് മനോഹരമായ ഒരു കാഴ്ചാനുഭവമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












