Search
  • Follow NativePlanet
Share
» »മസ്കറ്റിൽ നിന്ന് റിയാദിലേക്ക് പറന്നെത്താം...ഒമാൻ-സൗദി അന്താരാഷ്ട്ര ബസ് സർവീസിന് തുടക്കം

മസ്കറ്റിൽ നിന്ന് റിയാദിലേക്ക് പറന്നെത്താം...ഒമാൻ-സൗദി അന്താരാഷ്ട്ര ബസ് സർവീസിന് തുടക്കം

ഒമാന്‍റെ തലസ്ഥാനമായ മസ്കറ്റിൽ നിന്നും സൗദിയുടെ തലസ്ഥാനമായ റിയാദിലേക്ക് പുതിയ ബസ് സർവീസ്. സൗദിക്കും ഒമാനും ഇടയിലുള്ള ആദ്യ അന്താരാഷ്ട്ര പാസഞ്ചർ ബസ് സർവീസാണിത്. ഇരു രാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംപ്റ്റി ക്വാർട്ടർ റോഡ് വഴിയാണ് ബസ് സർവീസ് നടത്തുക.

കുറഞ്ഞ സമയത്തിനുള്ളിൽ ഇനി റിയാദിലേക്കും നസ്കറ്റിലേക്കും എത്താം എന്നതു തന്നെയാണ് അൽ ഖഞ്ജരി ട്രാൻസ്‌പോർട്ട് നടത്തുന്ന ഈ സർവീസ് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. വ്യാഴാഴ്ച മുതലാണ് ബസുകൾ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുക.

Oman-Saudi International Bus Service Between Muscat And Riyadh

രണ്ട് രാജ്യങ്ങളുടെ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുമെന്ന മെച്ചപ്പെട്ട കണക്ടിവിറ്റി ഉറപ്പു വരുത്തുകയും ചെയ്യും. ഇരു രാജ്യത്തെയും പൗരന്മാർക്ക് മാത്രമല്ല, പ്രവാസികൾക്കും ഏറെ പ്രയോജനകരമായ സര്‍വീസാണിത്. ഒമാനിൽ നിന്നും ഉംഫറ നിർവ്വഹിക്കാൻ സൗദിയിലേക്ക് പോകാനും ഈ ബസ് സർവീസ് ഉപയോഗപ്പെടുത്താം.

റൂവി, നിസ്വ, ഇബ്രി എന്നീ മൂന്നു സ്റ്റോപ്പുകളാണ് ഒമാനിൽ ബസിനുള്ളത്. സൗദിയിൽ ദമ്മാമില്‍ ആയിരിക്കും ബസിന് സ്റ്റോപ്പ് ഉള്ളത്. ഫെബ്പുവരി മാസം അവസാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുകളും അൽ ഖജ്ജ്റി ട്രാൻസ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 25 ഒമാന്‍ റിയാല്‍ അല്ലെങ്കില്‍ 250 സൗദി റിയാല്‍ ആണ് നിരക്ക്. ഈ കാലാവധി കഴിഞ്ഞാൽ 35 ഒമാന്‍ റിയാലും 350 സൗദി റിയാലുമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കും.

ദമ്മാം വഴിയുള്ള യാത്രയ്ക്ക് ദൂരം കൂടുതലാകുമെങ്കിലും സുഖകരവും സുരക്ഷിതവുമായ യാത്ര അൽ ഖഞ്ജരി ട്രാവൽസ് വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ഡ്രൈവർമാർ ഒരു സമയം ബസിലുണ്ടായിരിക്കും. യാത്രയ്ക്കിടെ വിശ്രമ പോയിന്‍റുകളും ഉണ്ടായിരിക്കും. കൂടാതെ ഒരു യാത്രയ്ക്ക് കുറഞ്ഞത് 25 പേരെങ്കിലും ബസിൽ ഉണ്ടായിരിക്കണമെന്നും സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു രാജ്യത്തെയും പൗരന്മാർക്കും പ്രവാസികള്‍ക്കും ഈ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികൾക്ക് വിസ ലഭിക്കാൻ അവസരമുണ്ടെങ്കിലും, ചില രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ-ഓൺ-അറൈവൽ നേടേണ്ടി വന്നേക്കാം. എന്തായാലും തടസ്സമില്ലാതെ അതിർത്തി കടന്നു പോകാൻ ഈ സർവീസ് സഹായിക്കുന്നു. . ഒമാനില്‍ നിന്ന് സൗദിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിസ, പാസ്‌പോര്‍ട്ട് കോപ്പി, ഐഡി കാര്‍ഡ് എന്നിവ ആവശ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+