Search
  • Follow NativePlanet
Share
» »ഓണം കരയിൽ, ഓണാഘോഷം കായലിൽ; തുരുത്തുകളും ദ്വീപുകളും കണ്ട് ഒരു ദിനം..വലിയപറമ്പ മുതൽ പൂവാർ വരെ

ഓണം കരയിൽ, ഓണാഘോഷം കായലിൽ; തുരുത്തുകളും ദ്വീപുകളും കണ്ട് ഒരു ദിനം..വലിയപറമ്പ മുതൽ പൂവാർ വരെ

ഓണക്കാലത്ത് കേരളത്തില്‍ എവിടെയൊക്കെ പോയെന്നും എന്തൊക്കെ കണ്ടെന്നും പറഞ്ഞാലും നിർബന്ധമായും പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ് കാ.ൽ യാത്രയും അവിടുത്തെ ഓണാഘോഷങ്ങളും. പ്രത്യേകിച്ച്, ഓണം ആഘോഷിക്കുവാനായി മാത്രം കേരളത്തിലേക്ക് വരുന്ന ഒരാളാണ് നിങ്ങളെങ്കിൽ. ഓണത്തിന്‍റെ സന്തോഷങ്ങളും ആഘോഷങ്ങളും ഒരു പടികൂടി മുന്നിൽ കടന്ന് കൊണ്ടാടാൻ പറ്റിയവയാണ് കേരളത്തിലെ കായലുകളും അതിന്‍റെ ഭംഗിയും.

കേരളത്തിലെ കായലുകളെന്നാൽ ആലപ്പുഴ മാത്രമെന്ന് ധരിച്ചുവെച്ചിരിക്കുന്നവർക്ക് കേരളത്തെ ഒന്നു കണ്ടറിയുവാനുള്ള അവസരം കൂടിയാണ് കായൽ യാത്ര. അങ്ങ് കാസർകോഡ് മുതൽ ഇങ്ങ് തിരുവനന്തപുരം വരെയുള്ള കായൽക്കാഴ്ചകളിൽ നിർബന്ധമായും പോയിരിക്കേണ്ട കുറച്ച് ഇടങ്ങള്‌ ഇന്ന് പരിചയപ്പെടാം. ഇത്തവണത്തെ ഓണം യാത്രകൾ നമുക്ക് കുറച്ച് വ്യത്യസ്തമാക്കാം.

പൂവാർ

തിരുവനന്തപുരത്തുള്ളവര്ക്കൂം സമീപത്തെ കൊല്ലം, പത്തനംതിട്ട ജില്ലക്കാർക്കും ഒക്കെ ഒരു ദിവസം കൊണ്ടു പോയിവരാൻ സാധിക്കുന്ന ഇടമാണ് പ്രസിദ്ധമായ പൂവാർ. കായലും അതിന്‍റെ കൈവഴികളും ചേർന്ന് മനസ്സിൽ തട്ടിനിൽക്കുന്ന പോലത്തെ മനോഹരമായ കാഴ്ചകളാണ് പൂവാറിനെ പ്രസിദ്ധമാക്കുന്നത്. പുഴയും കായലും കടലും ചേരുന്ന കാഴ്ചയാണ് പൂവാർ ഒരുക്കുന്നത്.

കവ്വായി കായൽ, പയ്യന്നൂർ

കാസർകോഡ് ജില്ലയിൽ കായലുകൾ ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പയ്യന്നൂരിന് സമീപത്തെ കവ്വായി കായൽ. മലബാർ ഭാഗത്തെ ഏറ്റവും വലിയ കായലുകളിലൊന്നായ ഇവിടെ ചുറ്റിക്കറങ്ങണമെങ്കിൽ ഹൗസ് ബോട്ടുകളെ തന്നെ ആശ്രയിക്കണം. ഈ പ്രദേശത്തിന്‍റെ ഗ്രാമീണഭംഗിയും ജീവിതരീതികളും ആളുകളെയും ഒക്കെ പരിചയപ്പെടണമെങ്കിൽ ഇതുവഴി ഒരു പകൽയാത്ര നടത്തിയാൽ മതി. പയ്യന്നൂർ റെയില്ഡവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ഇവിടേക്ക് എളുപ്പത്തിൽ വരാം,

വലിയപറമ്പ

കേരളാ ഓണം യാത്രയിൽ വ്യത്യസ്തത തേടുന്നവരാണ് നിങ്ങളെങ്കില്‍ കാസർകോഡ് കാണാനുള്ള കാഴ്ചകളുടെ ലിസ്റ്റ് ഒന്നുകൂടി പരിശോധിക്കാം. നീലേശ്വരത്ത് നിന്നും പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വലിയപറമ്പ കായൽ കാണേണ്ട ഇടമാണ്. നാലു പുഴകൽ വന്നു ചേരുന്ന ഇടമാണ് വലിയ പറമ്പ.. ദ്വീപുകളും തുരുത്തുകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കടലിന്‍റെയും കായലിന്‍റെയും സംഗഭൂമിയായ ഇവിടുത്തെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള കാഴ്ചകളാണ് ആസ്വദിക്കാനുള്ളത്, ഇത് കൂടാതെ, മീന്‍പിടിത്തവും കല്ലുമ്മക്കായ കൃഷിയും പോലുള്ള കാഴ്ചകളും ഇവിടുത്തെ യാത്രയിൽ ആസ്വദിക്കാം.

ആലുംകടവ്

ഹൗസ് ബോട്ടുകളുടെ ജന്മഭൂമിയാണ് ആലുംകടവ്. അതുകൊണ്ടുതന്നെ ഇവിടേക്കുള്ള യാത്ര വ്യത്യസ്തമായ കാഴ്ചകളിലേക്കുള്ള ട്രിപ്പാണ്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ആലുംകടവ് . കെട്ടുവള്ളങ്ങൾ ഹൗസ് ബോട്ടുകളായി രൂപം മാറുന്ന കാഴ്ച ഇവിടുത്തെ ആകർഷണമാണ്. ഇതുകൂടാതെ കയറുകൾ കൊണ്ടുള്ള വിവിധ ഉല്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തി ഇവിടേക്ക് എളുപ്പത്തിൽ വരാം.

പാലക്കാക്കരി മത്സ്യഫെഡ് ഫാം

കായൽകാഴ്ചകളിൽ വ്യത്യസ്ത തിരയുന്നവരെ പരിഗണിച്ചാണ് ഇന്നത്തെ പട്ടികയിൽ
പാലക്കാക്കരി മത്സ്യഫെഡ് ഫാം ഉൾപ്പെടുത്തിയിരിക്കുന്നത്. കായലിന്‍റെ തീരത്ത് ഒരു ദിവസം സമാധാനത്തോടും ശാന്തതയോടും കൂടി ചെലവഴിക്കാനുള്ള അവസരമാണ് ഇവിടം നല്കുന്നത്. അക്വാടൂറിസം കേന്ദ്രമായ ഇവിടം എറണാകുളം റൂട്ടിൽ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ശരിക്കും ഒരു ദിവസം മുഴുവൻ കണ്ടുല്ലസിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.
പകൽ മുഴുവൻ ചെലവഴിക്കുവാനും അല്ലെങ്കിൽ വൈകുന്നേരം മാത്രമാണെങ്കിലും ഇവിടെ അതിനു കണക്കായുള്ള പാക്കേജുകൾ ലഭ്യമാണ്. മത്സ്യഫെഡിന്റെ 125 ഏക്കറിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+