ഓണം അവധി എങ്ങനെ ചെലവഴിക്കണമെന്നും എവിടെയൊക്കെ പോകണം എന്നും ഒക്കെ തീരുമാനിക്കാൻ ഇനി അധികം സമയമില്ല.. ഓണം ഇങ്ങ് അടുത്തെത്തി. അധികം വൈകാതെ തന്നെ എല്ലാവരും ഓണത്തിരക്കുകളിലേക്ക് കടക്കും. നാട്ടിലെ ഓണാഘോഷങ്ങളായും സദ്യയും കളികളും കൂടിച്ചേരലുകളും ഒക്കെയായി സംഭവബഹുലമായ ദിവസങ്ങളാണ് ഇനി വരാനുള്ളത്. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഈ വർഷത്തെ തിരുവോണം. 12-ാം തിയതി മുതൽ തന്നെ മറുനാട്ടിലുള്ളവർ ഓണം ആഘോഷിക്കാൻ കേരളത്തിലെത്തി തുടങ്ങും.
ഓണത്തിന് എന്തായാലും ഒരു യാത്രാ പ്ലാൻ എല്ലാവർക്കും കാണും. എങ്കിൽ പിന്നെ ആ യാത്ര സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക് ആയാലോ. ബാക്ക് പാക്കർമാരുടെ പറുദീസ എന്നറിയപ്പെടുന്ന തായ്ലൻഡിലേക്ക് ഓണാവധി ആഘോഷിക്കാൻ പോകാൻ പറ്റിയ ഒരു പാക്കേജാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ നിന്ന് പട്ടായയും ബാങ്കോക്കും ഒക്കെ കണ്ടു വരുന്ന ഒരു അടിപൊളി പാക്കേജ്.
സെപ്റ്റംബർ മാസം പകുതിയോടെ തായ്ലൻഡ് സന്ദർശിച്ചു മടങ്ങുന്ന ഒട്ടേറെ പാക്കേജുകൾ ഐആർസിടിസി അവതരിപ്പിച്ചിട്ടുണ്ട്. ആൻഡമാനിൽ നിന്നും കൊൽക്കത്ത വഴി തായ്ലന്‍ഡിനുള്ള യാത്രയാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഓണം യാത്രകൾക്ക് ഒരുങ്ങുവല്ലേ..
ഓണം 2024: അത്തച്ചമയം, ആറന്മുള വള്ളംകളി, ഓണത്തെയ്യം, പുലികളി.. ഓണാഘോഷം പൂർത്തിയാകണമെങ്കിൽ പോകേണ്ട 5 ഇടങ്ങൾ
തായ് ട്രെഷേഴ്സ് ടൂർ എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന പാക്കേജാണ്. പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ നിന്ന് സെപ്റ്റംബർ 13-ാം തിയതി പുറപ്പെട്ട് കൊൽക്കത്തയിലെത്തി അവിടുന്ന് പട്ടായയും ബാങ്കോക്കും തായ്ലൻഡും കണ്ട് തിരിച്ചുവരുന്ന വിധത്തിലാണ് ക്രമീകരണം. പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കൊൽക്കത്തയിലെത്തും. അവിടുന്ന് രാത്രി 12.05 ന് കയറി പുലർച്ചെ 4.10 ന് ബാങ്കോക്കിൽ എത്തും. വിമാനത്താവളത്തിൽ നിന്ന് വിസ ഓൺ അറൈവൽ എടുത്ത് പട്ടായയിലെ ഹോട്ടലിലേക്ക് പോകും. പകൽ വിശ്രമിച്ച് പ്രദേശിക കാഴ്ചകൾ കാണാനിറങ്ങാം. രാത്രിയോടെ പ്രസിദ്ധമായ അൽകാസർ ഷോ കണ്ട് ഭക്ഷണം കഴിച്ച് തിരികെ ഹോട്ടലിലെത്തും.
പിറ്റേന്ന് മൂന്നാം ദിവസം സ്പീഡ് ബോട്ടിൽ കോറൽ ഐലൻഡ് കാണാനുള്ള യാത്രയാണ്. തായ്ലൻഡ് യാത്രയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ഇവിടെ പക്ഷേ, മറ്റ് ആക്ടിവിറ്റികൾക്കുള്ള നിരക്ക് യാത്രക്കാർ സ്വയം വഹിക്കുകയാണ് വേണ്ടത്. രാത്രി ഇന്ത്യൻ ഹോട്ടലിൽ നിന്ന് ഡിന്നർ, തുടർന്ന് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരും. നാലാം ദിവസം സഫാരി വേൾഡ് ടൂർ ആണ് ഒരുക്കിയിരിക്കുന്നത്. ഇതു കണ്ട ശേഷം ബാങ്കോക്കിലേക്ക് യാത്ര തുടരും. രാത്രി ബാങ്കോ്കിലെ ഹോട്ടലിൽ താമസം.
അഞ്ചാം ദിവസം ബാങ്കോക്ക് സിറ്റി ടൂർ ആണ് ഒരുക്കിയിരിക്കുന്നത്. ഗോൾഡൻ ബുദ്ധ, മാർബിൾ ബുദ്ധ തുടങ്ങിയവ ഉൾപ്പെടെയുള്ള കാഴ്ചകൾ ബാങ്കോക്ക് സിറ്റി ടൂറിൽ കാണാം. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയം ഷോപ്പിങ്ങിനായി മാറ്റിവച്ചിരിക്കുന്നു. തുടര്‌ന്ന് ഡിന്നറും കഴിഞ്ഞ് രാത്രിയോടെ നിങ്ങളെ മടക്കയാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിക്കും. ആറാം ദിവസം രാവിലെ 5.10 നാണ് കൊൽക്കത്തയിലേക്കുള്ള വിമാനം. 6.20ന് എത്തിച്ചേരും,
58,800/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- Thai Treasures Tour Ex-Port Blair
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













