ഓണാഘോഷം ഓരോ നാടിനും ഒരോ രീതിയാണ്. സദ്യയിലും രുചിയിലും മുതൽ ഓണത്തപ്പനിലും പൂക്കളത്തിലും വരെ ഈ മാറ്റങ്ങൾ പ്രകടവുമാണ്. എന്നാൽ നൂറ്റാണ്ടുകളെത്ര കഴിഞ്ഞിട്ടും തലമുറകൾ എത്ര മാറിപ്പോയിട്ടും ഒരു മാറ്റവും വരാത്ത ഒരു ചടങ്ങാണ് ഓണവില്ല് സമർപ്പണം. തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാത്രം നടക്കുന്ന ഈ ചടങ്ങ് ഓണത്തിന്‍റെ ഐതിഹ്യങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും ആളുകളെ എത്തിക്കുന്നു.
ഓണവില്ല് സമർപ്പണം എന്നറിയപ്പെടുന്ന ഈ ചടങ്ങിന്‍റെ പഴക്കം നോക്കുകയാണെങ്കിൽ അത്ഭതപ്പെട്ടേക്കാം. പത്മനാഭ സ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് ഓണവില്ല് സമർപ്പണത്തിനും. 41 ദിവസത്തെ വ്രതമെടുത്ത് മാത്രം പ്രത്യേകം തയ്യാറാക്കുന്ന ഓണവില്ലിന്റെ ചരിത്രവും പ്രത്യേകതകളും എന്തെന്ന് നോക്കിയാലോ...

PC: Kerala Tourism
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓണവില്ല്
ചിങ്ങത്തിലെ തിരുവോണം നാളിൽ പത്മനാഭസ്വാമിക്ക് സമർപ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ ചടങ്ങാണ് ഓണവില്ല് സമർപ്പണം. പത്മനാഭ സ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ഈ ആചാരം ഒരു ചടങ്ങ് എന്നതിനേക്കാൾ ഇന്നും വളരെ കൃത്യതയോടെ പിന്തുടരുന്ന ഒരു വിശേഷമായി മാറിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളിൽ ഒന്നായേക്കാം ഓണവില്ല് സമർപ്പണം എന്നാണ് കേരളാ ടൂറിസം പറയുന്നത്.
ഓണവില്ലും മഹാബലിയും എന്താണ് ഓണവില്ല് എന്നതിനു മുൻപ് ഓണവില്ലും മഹാബലിയും തമ്മിലുള്ള ബന്ധമാണ് പറയേണ്ടത്. മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ മൂന്നാമത്തെ അടിയും അളന്ന് പാതാളത്തിലേക്ക് അയച്ചു എന്നാണല്ലോ വിശ്വാസം. അതിനു മുൻപായി വാമനനോണ് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആവശ്യപ്പെട്ടുവത്രെ. ഇതനുസരിച്ച് വിശ്വരൂപം കാണിച്ചപ്പോൾ അതിനൊപ്പം ദശാവതാരങ്ങളെയും അതിന്‍റെ ഉപകഥകളെയും കാണണമെന്നും മഹാബലി ആവശ്യപ്പെട്ടുവത്രെ.

PC:Sugeesh
അതനുസരിച്ച് വിഷ്ണു ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിക്കുകയും തുടർന്ന് ദശാവതരാങ്ങൾ കാണിക്കുകയും ചെയ്തു. മഹാബലി ഓരോ വർഷവു പ്രജകള കാണാനായി വരുമ്പോൾ ഭഗവാന്‍റെ അവതാര ചിത്രങ്ങൾ വരച്ച് ഭഗവാന്റെ സന്നിധിയിൽ വെച്ച് അത് മഹാബലിയെ കാണിക്കണമെന്ന് നിർദ്ദേശിച്ചു. അതനുസരിച്ച് ആദ്യ ഓണവില്ല് വിശ്വകർമ്മാവ് നിർമ്മിച്ചെന്നും തുടർന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശില്പികളുടെ പിന്തുടർച്ചക്കാർ ഓരോ വർഷവും ഭഗവാന് ഓണവില്ല് സമർപ്പിക്കുകയും ചെയ്യും.
വഞ്ചിയുടെ മാതൃകയിലാണ് ഓണവില്ല് തയ്യാറാക്കുന്നത്. കേരളത്തിന്റെ ഭൂപട മാതൃകയാണ് ഇതെന്നും പറയപ്പെടുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിർമ്മിക്കുന്നത്. ഭഗവാൻ നിര്‍ദ്ദേശിച്ചതുപോലെ തന്നെ ദശാവതാര ചിത്രങ്ങളാണ് ഇതിൽ വരയ്ക്കുന്നത്. കരമന മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിന് ആണ് ഓണവില്ല് തയ്യാറാക്കാനുള്ള അവകാശം. 41 ദിവസത്തെ വ്രതമെടുത്ത് തയ്യാറാക്കുന്ന ഓണവില്ല് ആറ് ജോഡി വീതം 12 വില്ലുകൾ നിർമ്മിക്കും.

ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകൾ. മഞ്ഞക്കടമ്പ്, മഹാഗണി തുടങ്ങിയ ദേവഗണത്തിൽ വരുന്ന തടിയിൽ മാത്രമേ ഓണവില്ല് നിർമ്മിക്കാറുള്ളൂ. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ ആണ് ഇത് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്ന വില്ലിൽ ചുവന്ന ചരടും തുഞ്ചലവും കെട്ടും. പ്രകൃതിദത്ത നിറങ്ങളും ചായക്കൂട്ടുകളുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
തിരുവോണ നാളിൽ വില്ല് പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പള്ളിവില്ല് സമർപ്പണം എന്നാണിതിനെ പറയുന്നത്. ശ്രീകാര്യം, കാവൽകുറുപ്പ്, പുഷ്പാഞ്ജലി സ്വാമിയാർ എന്നിവരുടെ അനുവാദം ലഭിച്ചാൽ വില്ല് തയ്യാറാക്കുന്ന കുടുംബം കിഴക്കേഗോപുരത്തിന്റെ പടിയിൽ വില്ലുകളുമായി എത്തുന്ന രീതിയാണിത്. അതിനു ശേഷം അഭിശ്രവണ മണ്ഡപത്തിലേക്ക് വില്ലെഴുന്നള്ളിക്കും. ഇവിടെവെച്ചാണ് ഓണവില്ലിൽ പട്ടുഞാണും തൊങ്ങലും ഓലക്കാൽ കണയും കെട്ടുന്ന ചടങ്ങുള്ളത്.
തുടർന്ന് വില്ലുകൾ സമർപ്പിക്കുന്ന ചടങ്ങ് നടത്തും.സാധാരണ പുലർച്ചെ 5.00 മണിക്കാണ് ഓണവില്ല് സമർപ്പണം നടക്കുന്നത്.
അനന്തശയനരൂപം വരഞ്ഞ വില്ല് പെരിയനമ്പി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. ഇത് പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തും. നരസിംഹമൂർത്തിയുടെ രൂപം വരഞ്ഞ വില്ല് തെക്കേടത്തേക്കും ശ്രീകൃഷ്ണന്റെ രൂപം വരഞ്ഞ വില്ല് തിരുവാമ്പാടിയിലേക്കും കൊണ്ടുപോകും.
കൂടാതെ ശ്രീരാമൻ, ശാസ്താവ്, ഗണപതി എന്നീ ഉപദേവതകൾക്കു് അവർക്കായി വരഞ്ഞ ഓണവില്ലുകളും സമർപ്പിക്കും.
ക്ഷേത്രത്തിൽ വില്ലിന് തിരുവോണം, അവിട്ടം,ചതയം എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായി പൂജകൾ നടത്തും. ഈ ദിവസങ്ങളിൽപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്നവർക്ക് ഓണവില്ല് കാണാനുള്ള അവസരം ലഭിക്കും. തുടർന്നിത് കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന രീതിയാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












