ബാംഗ്ലൂർ നഗരത്തിന്റെ മടുപ്പിക്കുന്ന തിരക്കിൽ നിന്ന് ഒരു ആശ്വാസം തേടിയാണ് പലരും വീക്കൻഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്. ശുദ്ധവായു ശ്വസിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസിലെ എല്ലാ ടെൻഷനുകളും മാറ്റാൻ ഹിൽസ്റ്റേഷനുകൾ തന്നെയാണ് നല്ലത്. അതിനാലാണ് പലരും ഹിൽസ്റ്റേഷനുകൾ പരതുന്നത്.
ബാംഗ്ലൂരിന് അടുത്ത് നിരവധി ഹിൽസ്റ്റേഷനുണ്ട്. ഏർക്കാട്, വയനാട്, കൂർഗ് അങ്ങനെ പലസ്ഥലങ്ങൾ. പക്ഷെ ഇവിടെയൊക്കെ പോകണമെങ്കിൽ ഒരു ലോങ് വീക്കൻഡ് തന്നെ വേണം. ബാംഗ്ലൂരിൽ നിന്ന് ഒരു നാൾ യാത്രയ്ക്ക് പറ്റിയ ഹിൽസ്റ്റേഷൻ പരതുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് നന്ദിഹിൽസ്.
വീക്കൻഡിൽ ബാംഗ്ലൂരിൽ നിന്ന് നിരവധി ആളുകൾ നന്ദിഹിൽസിൽ എത്തച്ചേരാറുണ്ടെങ്കിലും, ചിലർക്ക് നന്ദിഹിൽസിനേക്കുറിച്ച് സംശയമാണ്. നന്ദിഹിൽസിന് എന്താ ഇത്ര പ്രത്യേകത എന്നാണ് പലരുടേയും ചോദ്യം. മറ്റ് ഹിൽസ്റ്റേഷനുകളുമായി താരതമ്യം ചെയ്യാൻ പറ്റുന്ന ഹിൽസ്റ്റേഷനൊന്നുമല്ല നന്ദിഹിൽസ്.
ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹിൽസ് ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
യാത്ര
ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരുന്നതാണ് നല്ലത്. ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഹെബ്ബാളിലേക്ക് യാത്ര ചെയ്യുക. ബാംഗ്ലൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ഹെബ്ബാളിലാണ്. ഇവിടെ നിന്ന് ഒരു ആറ് കിലോമീറ്റർ യാത്ര ചെയ്താൽ നന്ദിഹിൽസിലേക്കുള്ള റോഡ് കാണാം.
മരങ്ങൾക്കിടയിലൂടെ
മരങ്ങൾക്കിടയിലൂടെ നീളുന്ന ഈ റോഡിലൂടെ ഏകദേശം 10 കിലോമീറ്റർ മുന്നോട്ട് നീങ്ങിയൽ ഒരു കവലകാണാം. അവിടെ നന്ദിഹിൽസിലേക്കുള്ള ചൂണ്ടുപലക നിങ്ങളുടെ കണ്ണിൽപ്പെടാതിരിക്കില്ല. നന്ദിഹിൽസിലേക്ക് 12 കിലോമീറ്റർ ഉണ്ടെന്ന് നിങ്ങൾക്ക് ആ ബോർഡ് നോക്കിയാൽ മനസിലാകും. ഈ റോഡിലൂടെ ഒരു നാലു കിലോമീറ്റർ കുന്ന് കയറിയാൽ വലത്തോട്ടേക്ക് ഒരു റോഡ് കാണാം. അവിടെ മുതലാണ് നന്ദിഹിൽസ് ആരംഭിക്കുന്നത്.
നന്ദിഹിൽസിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം...
Photos: Swathi G
പ്രഭാതത്തിലെ കാഴ്ചകൾ
സൂര്യോദയം
പൂന്തോട്ടം
പാറക്കെട്ടുകൾ
പേരിന് പിന്നിൽ



Click it and Unblock the Notifications












