ഊട്ടി എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഇടമാണ്. എല്ലാവരും കൂടി ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ഇടവും ഇത് തന്നെ . കൂടുതൽ കാഴ്ചകളും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന സ്ഥലങ്ങളും ചേരുമ്പോൾ ആണ് ഊട്ടി യാത്ര പൂര്‍ത്തിയാകുന്നത്. സ്വന്തമായി വണ്ടിയുണ്ടെങ്കിൽ ഊട്ടിയിൽ പോയി എളുപ്പത്തിൽ വരാം. അല്ലാത്തവരെ സംബന്ധിച്ചെടുത്തോളം കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസിയുടെ ഊട്ടി സർവീസുകളുണ്ട്. ഇപ്പോഴിതാ, മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസിനെക്കുറിച്ച് വായിച്ചാലോ...വേഗത്തില്‍ എത്തുന്ന, ഊട്ടി യാത്രയ്ക്ക് അനുയോജ്യമായ സമയക്രമീകരണങ്ങളുള്ള ഊട്ടി സൂപ്പർ ഫാസ്റ്റ് ബസിനെക്കുറിച്ച് അറിയാം.

PC:Vaibhav Bose
മലപ്പുറം-ഊട്ടി യാത്ര
കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ ഊട്ടിയിലേക്ക് കടക്കാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മലപ്പുറം. മിക്ക ബസുകളും നിലമ്പൂർ- വഴിക്കടവ് വഴിയാണ് ഊട്ടിയിലേക്ക് കടക്കുന്നതും. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവരും ഊട്ടി യാത്രയ്ക്ക് ആശ്രയിക്കുന്ന പ്രധാന റൂട്ട് കൂടിയാണിത്. ചെലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ഇതുവഴിയുള്ള ബസിനെ ആശ്രയിക്കാം
മലപ്പുറം-ഊട്ടി സൂപ്പര്‍ ഫാസ്റ്റ് ബസ്
മലപ്പുറത്തു നിന്നും ഊട്ടിയിലേക്കുള്ള യാത്രകൾക്ക് ആശ്രയിക്കാൻ പറ്റുന്ന ബസ് സര്‍വീസാണ് മലപ്പുറം കെഎസ്ആർടിസി ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് സർവ്വീസ്. രാവിലെ 11.00 ന് മലപ്പുറം യൂണിറ്റിൽ നിന്നും തിരിച്ച് നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ, നടുവട്ടം വഴി വൈകിട്ട് 04:00 ന് ഊട്ടിയിലെത്തിച്ചേരുന്നു.
ഊട്ടിയിൽ നിന്നും വൈകിട്ട് 04:45 ന് തിരിച്ച്
മലപ്പുറത്ത് രാത്രി 09:50 ന് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര.
മലപ്പുറം- ഊട്ടി
രാവിലെ 11.00 മണിക്ക് പുറപ്പെട്ട് വൈകിട്ട് 4.00 മണിക്ക് ഊട്ടിയിൽ എത്തിച്ചേരും. ആകെ യാത്രാ ദൈർഘ്യം 5.00 മണിക്കൂർ. ടിക്കറ്റ് നിരക്ക് 174 രൂപ.
11:00 AM മലപ്പുറം
12:10 PM നിലമ്പൂർ
12:40 PM വഴിക്കടവ്
02:05 PM ഗൂഡല്ലൂർ
04:00 PM ഊട്ടി
ഊട്ടി-മലപ്പുറം
വൈകിട്ട് 4.45ന് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് രാത്രി രാത്രി 09:50 ന് മലപ്പുറത്ത് തിരികെ എത്തും. 5 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 174 രൂപ.
4:45 PM ഊട്ടി
06:50 PM ഗൂഡല്ലൂർ
07:50 PM വഴിക്കടവ്
08:30 PM നിലമ്പൂർ
09:50 PM മലപ്പുറം.
കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന്
കെ എസ് ആർ ടി സി സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ് സൈറ്റിലുകയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799,
18005994011.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













