ഊട്ടി, മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്ന്. എത്ര തവണ പോയെന്നു പറഞ്ഞാലും ഊട്ടിയുടെ കാര്യത്തില്‍ തീരാത്ത കൗതുകമാണ് എന്നും സഞ്ചാരികൾക്ക്. എവിടേക്ക് പോകണമെന്നോ ഏതൊക്കെയിടങ്ങൾ കാണണമെന്നോ എങ്ങനെ പോകണമെന്നോ എന്നിങ്ങനെ സംശയങ്ങൾ മാറി വരുമെങ്കിലും പോകണം എന്നത് തീർച്ചയാണ്. എന്തുകൊണ്ടായിരിക്കും ഊട്ടി ഇത്രയും പ്രിയപ്പെട്ടത് ആകുന്നതെന്ന് ഓർത്തിട്ടുണ്ടോ? ഇതാ ഊട്ടിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങള് എന്തൊക്കെയാണെന്നു നോക്കാം

PC:Wikipedia And Unsplash
കുളിരുള്ള ഊട്ടി
നാട്ടിൽ എത്ര കൊടും ചൂടാണെങ്കിലും ഊട്ടിയിൽ കുളിരു മാത്രമാണുള്ളത് വർഷത്തിൽ ഏതു സമയത്ത് വന്നാലും തണുപ്പല്ലാതെ മറ്റൊന്നുമില്ല. പ്രസന്നമായ ഈ കാലാവസ്ഥ തന്നെയാണ് ഊട്ടിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. കുന്നുകളുടെ റാണിയെന്നും ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നുമെല്ലാം ഊട്ടി അറിയപ്പെടുന്നതിനു പിന്നിലെ കാരണവും ഈ തണുപ്പും കുളിരും നിറഞ്ഞ കാലാവസ്ഥ തന്നെയാണ്. നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ട് വരുവാൻ പറ്റിയ ഇടവുമാണിത്.

PC:Tagooty
ഊട്ടി ടോയ് ട്രെയിൻ യാത്ര
മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടിയിലേക്കുള്ള ഊട്ടി ടോയ് ട്രെയിൻ യാത്ര ഇവിടുത്തെ ഏറ്റവും മനോഹരമായ യാത്രാനുഭവങ്ങളിൽ ഒന്നാണ്. 46 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്ര നീലഗിരി മലയോര തീവണ്ടിപ്പാത എന്നും നീലഗിരി എക്സ്പ്രസ് എന്നും അറിയപ്പെടുന്നു. അതിമനോഹരമായ കാഴ്ചകളിലൂടെയുള്ള ഈ യാത്രയുടെ റൂട്ട് തന്നെ രസകരമാണ്. സമുദ്രനിരപ്പില്‍ നിന്നും 330 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേട്ടുപ്പാളയത്തില്‍ നിന്നു തുടങ്ങുന്ന യാത്ര ഊട്ടിയിൽ എത്തുമ്പോൾ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലായിരിക്കും. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ആണിത്.
അവലാഞ്ചെ ട്രക്കിങ്
സാഹസിക യാത്രകൾക്ക് പറ്റിയ ഒരുപാട് മാർഗ്ഗങ്ങൾ ഊട്ടിയിലുണ്ട്. അതിലേറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമാണ് അവലാഞ്ചെ ട്രക്കിങ്, 1800കളിൽ സംഭവിച്ച വലിയ ഒരു ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട തടാകത്തിന്റെ കാഴ്ചകളിലേക്കുള്ള യാത്രയാണ് ഇത്. യാത്ര എളുപ്പമായി തോന്നുമെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയായതിനാൽ എത്തിച്ചേരുവാൻ അല്പം പ്രയാസമാണ്. ഊട്ടിയിൽ നിന്നും 28 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്.

കാതറീൻ വെള്ളച്ചാട്ടം
പ്രകൃതിഭംഗിയോട് ചേർന്നു നിൽക്കുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. അതിലൊന്നാണ് കാതറിൻ വെള്ളച്ചാട്ടം. ഊട്ടിയിലെ ഏറ്റവും വശ്യമനോഹര കാഴ്ചയായ ഇതിന് അടുത്തേയ്ക്ക് പോകുവാൻ പറ്റിയില്ലെങ്കിലും അകലെ നിന്ന് ആസ്വദിക്കാം. 250 അടി താഴ്ചയിലേക്കാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്. കോട്ടഗിരിയിൽ നിന്നും 8 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.
ബോട്ടാണിക്കൽ ഗാർഡൻ
ഊട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട് കാഴ്ചകളിലൊന്നും ഇവിടെ എത്തിയാൽ ആളുകൾ ആദ്യം പോകുന്ന ഇടവുമാണ്
ബോട്ടാണിക്കൽ ഗാർഡൻ . 55 ഏക്കർ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഈ ഗാർഡനിൽ വളരെ അപൂർവ്വമായ പല ചെടികളും സംരക്ഷിക്കപ്പെടുന്നു. 1847-ൽ നിർമ്മിക്കപ്പെട്ട ഈ ഉദ്യാനത്തിന് സമ്പന്നമായ ഒരു ചരിത്രവും പറയുവാനുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ ഇടത്തിനും അതിന്‍റേതായ സവിശേഷതകളും കാഴ്ചകളുമുണ്ട്.

PC:Adam63
ചോക്ലേറ്റും ടീ ഫാക്ടറിയും
ഊട്ടിയിലേക്ക് കുട്ടികളെ കൊണ്ടുപോകണമെങ്കിൽ കൈനിറയെ ചോക്ലേറ്റ് മേടിച്ചു തരാം എന്ന വാഗ്ദാനം മാത്രം മതി. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ഇവിടേക്ക് എത്തിക്കുന്ന കാര്യങ്ങളിലൊന്ന് സുലഭമായി, കുറഞ്ഞ വിലയിൽ ലഭിക്കുന്ന, രുചികരമായ ചോക്ലേറ്റുകളാണ്. ഹോം മേഡ് ചോക്ലേറ്റുകൾ ഊട്ടിയിലെങ്ങും വില്പനയ്ക്ക് വെച്ചിരിക്കുന്നത് കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












