Search
  • Follow NativePlanet
Share
» » ഐസ് നിറഞ്ഞ തടാകത്തിനു നടുവിലൂടെ 21 കിമി ഓട്ടം! പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തോൺ 20ന്

ഐസ് നിറഞ്ഞ തടാകത്തിനു നടുവിലൂടെ 21 കിമി ഓട്ടം! പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തോൺ 20ന്

ലോകത്തിൽ പലതരം മത്സരങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഭാര്യയെ ചുമന്ന് ഓടുന്ന ഓട്ടമത്സരം, ഏറ്റവും നീളമുള്ള മീശയ്ക്കുള്ള മത്സരം എന്നിങ്ങനെ പലതരം ഐറ്റങ്ങൾ. എന്നാൽ ഏറ്റവും സാഹസികവും വിചിത്രവും അത്ഭുതപ്പെടുത്തുന്നതുമായ ഒരു മത്സരം നടക്കുന്നത് ഇവിടെ ഇന്ത്യയിലാണ്. മഞ്ഞിൽ തണുത്തുറഞ്ഞ് കിടക്കുന്നു കിടക്കുന്ന തടാകത്തിനു നടുവിലൂടെയുള്ള മാരത്തോൺ ഓട്ടമത്സരം.

ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ നടക്കുന്ന പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തോൺ ആണിത്. വെള്ളം ഐസ് ആയി കിടക്കുന്ന തടാകത്തിനു കുറുകെ ഓടി ഒന്നാമതെത്തുക എന്നതാണ് മത്സരം. 2023 ൽ ആരംഭിച്ച ഫ്രോസൺ ലേക്ക് മാരത്തോണിന്‍റെ രണ്ടാം എഡിഷനാണ് ഫെബ്രുവരി 20 ന് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം എന്ന വിഷയമാണ് ഈ വർഷത്തെ വിഷയം.

Pangong Frozen Lake Marathon 2024

PC:Vinay Goyal, Ludhiana

വെള്ളം കട്ടിയായി കിടക്കുന്ന തടാകത്തിന് മുകളിലായതും കൊണ്ട് സാധാരണ മാരത്തോണുകളിൽ നിന്നും ഏതെങ്കിലും ഇളവോ ദൂരക്കുറവോ കാണുമെന്ന് വിചാരിച്ചെങ്കിൽ തെറ്റി. 21 കിലോമീറ്റര് ദൂരമാണ് ഈ മാരത്തോണില്‍ ഓടാനുള്ളത്. ടൂറിസം വകുപ്പിന്‍റെയും ലഡാക്ക് ഭരണകൂടത്തിന്‍റെയും സഹകരണത്തോടെ ലഡാക്കിലെ അഡ്വഞ്ചർ സ്പോർട്സ് ഫൗണ്ടേഷൻ (എഎസ്എഫ്എൽ) ആണ് മാരത്തോൺ സംഘടിപ്പിക്കുന്ന്.
നോർവേയിലെ ഐസ്‌ബഗ് ഫ്രോസൺ ലേക്ക് മാരത്തൺ പോലെയൊരു മതസ്രമെന്ന നിലയിലേക്ക് പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തോണും മാറിക്കഴിഞ്ഞു.

കൂടാതെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രോസൺ തടാകം ഹാഫ് മാരത്തൺ ആയി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സും ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ലഡാക്കിലെയും ചാങ്‌താങ്ങിലെയം ശൈത്യകാല ടൂറിസം വർദ്ധിപ്പിക്കാനും ആഗോള തലത്തിൽ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ഈ മാരത്തോൺ ലക്ഷ്യമിടുന്നു.

തീർത്തും സുരക്ഷിതമായാണ് ഇവിടുത്തെ ഫുൾ ഹാഫ് മാരത്തണുകൾ നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ലേയിൽ ശരിയായ രീതിയിലുള്ള അക്ലിമൈസേഷൻ ഉറപ്പാക്കും. തുടർന്ന് മാരത്തൺ നടക്കുമ്പോള്‌ മെഡിക്കൽ ടീമും ആംബുലൻസ് സർവീസും അഞ്ച് കിലോമീറ്റർ ഇടവിട്ട് ഹോട്ട് വാട്ടർ പോയിന്‍റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ ഈ മേഖലയിൽ കഴിവ് തെളിയിച്ച 50 ഓട്ടക്കാർ മാത്രമാണ് പങ്കെടുക്കുന്നത്.
സുസ്ഥിര പദ്ധതികളോട് ഐക്യം പ്രഖ്യാപിച്ചുള്ള പരിപാടിയിൽ സംഘാടകർ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വലിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന പരിപാടിയിൽ വ്യത്യസ്തരായ ആളുകളെ ഒരുമിച്ച് കൊണ്ടുവരികയെന്ന് സ്പോർടിസിന്‍റെ ശക്തിയെക്കുറിച്ചും സംഘാടകർ വിശദീകരിക്കുന്നുണ്ട്.

സങ്കീർണ്ണത നിറഞ്ഞ മത്സരമായിനാൽ തന്നെ മത്സരത്തിൽ പങ്കെടുക്കുന്നവർ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഹെഡ് ടോർച്ചുകൾ, വാം ജാക്കറ്റുകൾ, റെയിൻകോട്ട് മുതലായവ അത്യാവശ്യ വസ്തുക്കൾ കൊണ്ടുവരണമെന്നും സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയുമായുള്ള അതിർത്തിരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പാംഗോങ് തടാകം സമുഗ്ര നിരപ്പിൽ നിന്നും 4350 മീറ്റർ ഉയരത്തിലാണ്. 134 കിലോമീറ്റര്‍ നീളമാണ് പാംഗോങ് തടാകത്തിന് ആകെയുള്ളത്. ഇതിൽ 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ പലപ്പോഴും ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഒരു തർക്ക വിഷയം കൂടിയാണ് ഇവിടം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+