പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളുടെ നാടാണ് കൊല്ലം. അപൂര്‍വ്വങ്ങളായ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ നിരവധി ക്ഷേത്രങ്ങള്‍ കൊല്ലത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇവിടുത്തെ പൗരാണിക ക്ഷേത്രങ്ങളുടെ പട്ടികയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്ന ഒരിടമാണ് പത്തനാപുരത്തിനു സമീപത്തുള്ള പട്ടാഴി ദേവി ക്ഷേത്രം. സ്വയംഭുവായ ദേവിയെ ഉഗ്രരൂപിണിയായ ഭദ്രകാളിയായി ആരാധിച്ചുപോരുന്ന ക്ഷേത്രത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ക്ഷേത്രത്തിലെ ഉത്സവങ്ങളും വെടിക്കെട്ടുമെല്ലാം ജാതിമതഭേദമന്യേ ഇവിടുത്തെ ജീവിതത്തിന്റെ ഭാഗമാണ്. പട്ടാഴി ദേവി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെയും പ്രത്യേകതകളെയും കുറിച്ചും വായിക്കാം...
പട്ടാഴി ദേവി ക്ഷേത്രം
പട്ടും ആഴിയും കണ്ട പട്ടാഴി
ക്ഷേത്രത്തിന്‍റെ സ്ഥാപനത്തെക്കുറിച്ച് ഇവിടെ പ്രചാരത്തിലുള്ള ഒരു വിശ്വാസമുണ്ട്. നാട്ടുപ്രമാണിമാര്‍ താമസിച്ചിരുന്ന ഈ പ്രദേശം വാഴക്കുന്ന് എന്നായിരുന്നു നേരത്തെ അറിയപ്പെട്ടിരുന്നത്. ഒപിക്കല്‍ ഇവിടെ താമസിച്ചുവന്നിരുന്ന ഒരു മുതിര്‍ന്നയാള്‍ തന്റെ തോട്ടത്തിലൂടെ നടക്കുമ്പോള്‍ മുൻപിൽ തേജോസ്വരൂപിണിയായ ഒരു സ്ത്രീ രൂപം കണ്ടു. അദ്ദേഹം ആ രൂപത്തിനടുത്തെത്തിയപ്പോഴേക്കും അത് അപ്രത്യക്ഷമായി. അടുത്തുചെന്ന് നോക്കിയപ്പോള്‍ ആ ഭാഗത്ത് ആഴത്തിലുള്ള ഒരു കിണറും, കിണറിന്റെ മുകളിൽ തറയിൽ മിനുസമേറിയ തളക്കല്ലും, അതിൽ ചുവന്ന പട്ടും അദ്ദേഹം കണ്ടു. കിണറിനുള്ളില്‍ നീലഛവികലർന്ന ജലം ഇളകുന്നതും അദ്ദേഹം കണ്ടു. കാര്യമെന്താണെന്ന് മനസ്സിലാകാതെ അദ്ദേഹം ഈ വിവരം അവിടെയുള്ള മഠത്തിൽ തിരുമേനിയെ അറിയിക്കുകയും സംഭവസ്ഥലത്തേയ്ക്ക് വരികയും ചെയ്തു. അവിടെയെത്തിയപ്പോള്‍ ഭഗവതിയുടെ സാന്നിധ്യമാണ് ഇതെന്ന് മനസ്സിലാക്കിയ തിരുമേനി പട്ടും ആഴിയും കണ്ട സ്ഥലത്ത് അമ്മയുടെ ഇരിപ്പിടമായി പീഠം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പട്ടും ആഴിയും കണ്ട സ്ഥലം എന്ന അര്‍ത്ഥത്തില്‍ പട്ടാഴി എന്ന് ഇവിടം അറിയപ്പെട്ടു. കണ്ണമ്പള്ളിക്കാവ് എന്ന സമീപസ്ഥലത്താണ് ദേവി ആദ്യം പ്രത്യക്ഷമായത് എന്നും വിശ്വാസമുണ്ട്.
ആഘോഷങ്ങള്‍
മീനത്തിരുവാതിര ഉത്സവം



Click it and Unblock the Notifications












