തേങ്ങാപ്പട്ടണം
പേരുകേൾക്കുമ്പോൾ തോന്നുന്ന ഒരു അകൽച്ചയോട് കൂടി തന്നെയാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്. തമിഴ്നാട്ടിലെ കേരളം എന്നറിയപ്പെടുന്ന തേങ്ങാപ്പട്ടണം കാഴ്ചയിൽ അത്രയധികം ഒന്നുമില്ലെങ്കിലും ഫോട്ടോയിൽ സൂപ്പറാണ് എന്നു പറയാതെ വയ്യ. കേരളത്തിലെ പോലെ തന്നെ തെങ്ങ് ധാരാളമായി കാണപ്പെടുന്നതിനാലാണ് ഇവിടം തേങ്ങാപ്പട്ടണം എന്നറിയപ്പെടുന്നത്. ദ്രാവിഡ സംസ്കാരം ഉടലെടുത്ത തേങ്ങാ നാടിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇവിടം.
ശാന്തമായ ബീച്ചാണ് ഇവിടുത്തെ ആകർഷണം.
PC:Ashiq.android
പൊള്ളാച്ചി
സിനിമയിലൂടെ മലയാളികൾ കണ്ടറിഞ്ഞ ഇടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ പൊള്ളാച്ചി. ദക്ഷിണേണന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ്ങ് ലൊക്കേഷനുകളിലൊന്നായ ഇവിടെ നേരിൽ കാണുമ്പോൾ സിനിമയിൽ കാണുന്ന ആ ഭംഗി ലഭിക്കുവാൻ ഒരു സാധ്യതയുമില്ല. അത്രയധികം വ്യത്യാസം യഥാർഥ പൊള്ളാച്ചിക്കും സിനിമയിലെ പൊള്ളാച്ചിക്കുമുണ്ട്. കോയമ്പത്തൂരിൽ കേരളത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ മലയാളികൾക്ക് ഇവിടം ഇഷ്ടപ്പെടുമെന്നു തീർച്ചയാണ്.
PC:Raghavan Prabhu
ശുചീന്ദ്രം
മലയാളികൾക്ക് തമിഴ്നാട്ടിൽ ഏറ്റവും അടുപ്പം തോന്നിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ശുചീന്ദ്രം. കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ക്ഷേത്രനഗരം കൂടിയാണ്. തിരുവിതാംകൂറിൻറെ കീഴിലായിരുന്ന ഇവിടം പണ്ടുമുതലേ അറിയപ്പെടുന്നത് ഇവിടുത്തെ സ്ഥാനുമലയൻ ക്ഷേത്രത്തിന്റെ കീഴിലാണ്.
PC:Ziegler175
യേർക്കാട്
ഗ്രാമീണഭംഗിയിൽ മറ്റൊടിടത്തിനും കടത്തിവെട്ടുവാൻ പറ്റാത്ത ഇടമാണ് യേർക്കാട്. ഊട്ടിയുടേതിനു സമാനമായ കാലാവസ്ഥയും സൗകര്യങ്ങളുമാണ് ഇവിടേക്ക് എല്ലാ തരത്തിലുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്. കുരുമുളകും ഏലവും കാപ്പിയും ഒക്കെ കൂടുന്ന മിശ്രഗന്ധമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. മരങ്ങൾക്കിടയിലൂടെയുള്ള സഞ്ചാരവും ട്രക്കിങ്ങിന്റെ സാധ്യതകളും എന്നും ഇവിടം വ്യത്യസ്തമാക്കി നിർത്തുന്നു. ബോട്ടാണിക്കൽ ഗാർഡൻ, ഷെവരോയ് ക്ഷേത്രം, ബിഗ് ലേക്ക്, കിള്ളിയൂർ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങള്‍.
PC:Thangaraj Kumaravel
കമ്പം
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മുന്തിരി തോട്ടങ്ങളാണ് കമ്പത്തിന്റെ ഏറ്റവും വലിയ ആകർഷണം. മുന്തിരി തോട്ടങ്ങൾ മാത്രമല്ല, നല്ല നാടൻ കാഴ്ചകളും ആസ്വദിക്കുവാൻ പറ്റിയ ഇടമാണിത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന മുന്തിരി തോട്ടങ്ങളും പൂത്തുകായ്ച്ചു കിടക്കുന്ന മാവും നിലക്കടലും തെങ്ങും ഒക്കെ കാണുമ്പോൾ ഈ മണ്ണിൽ ഇതെല്ലാം വിളയുമോ എന്ന സംശയം ബാക്കിയാവും.
PC:Marufish
മേഘമല
മേഘങ്ങളുടെ സൗന്ദര്യം കൊണ്ട് പ്രശസ്തമായിരിക്കുന്ന സ്ഥലമാണ് തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മേഘമല. മൂന്നാറിനെയും വാഗമണ്ണിനെയും ഒക്കെ തോൽപ്പിക്കുന്ന സൗന്ദര്യമുള്ള ഇവിടം വളവുകൾ കയറിഎത്തുന്ന ഒരു സ്വര്‍ഗ്ഗം തന്നെയാണ്. 24 മണിക്കൂറും നിര്‍ത്താതം വീശുന്ന കാറ്റും കോടമഞ്ഞും മേഘമലയെ തികച്ചും വ്യത്യസ്തമാക്കുന്നു. എസ്റ്റേറ്റും വ്യൂ പോയിന്റും തടാകവും ഡാമും വെള്ളച്ചാട്ടവും റിസർവോയറുമാണ് ഇവിടുത്തെ കാഴ്ചകൾ.
Pc:Sivaraj.mathi