സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭ്യമല്ലാത്ത നൂറുകണക്കിനു ഗ്രാമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പട്ടിണിയില്ലാത്ത, വിദ്യാഭ്യാസം ലഭിക്കുന്ന, കറന്‍റുള്ള ഒരു നല്ല നാളെ സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആളുകളെ നമ്മുടെ ചുറ്റിനും കാണാം.

ഇതിനിടയില്‍ 73 വര്‍ഷത്തിനു ശേഷം വെളിച്ചം കണ്ടതിന്‍റെ ആഹ്ലാദത്തിലാണ് ലഡാക്കിലെ ഫോട്ടോക്സാര്‍ ഗ്രാമ നിവാസികള്‍. തങ്ങളുടെ ചെറുഭവനങ്ങളില്‍ വൈദ്യുത ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ ഒരു ജീവിത കാലത്തിന്റെ സ്വപ്നത്തിനായിരുന്നു അവിടെ സാഫല്യമായത്.
ലഡാക്കിലെ രണ്ട് പ്രധാന മലമ്പാതകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഫോട്ടോക്സറിലേക്ക് വൈദ്യുതി വെളിച്ചമെത്തുവാന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 73 വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.
ടൂറിസം സാധ്യതകളിലേക്ക്
വൈദ്യുതി വന്നതോടെ പ്രദേശത്തിന്റെ വിനോദ സഞ്ചാര സധ്യതകള്‍ക്ക് പുതിയ മാനം കൈവരുമെന്നാണ് കരുതുന്നത്. ലേ എയര്‍പോര്‍ട്ടില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയാണ് ഫോട്ടോക്സാര്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 15,620 അടി ഉയരത്തിലെ സിസിര്‍ ലാ പാസിനോട് ചേര്‍ന്നാണ് ഫോട്ടോക്സാര്‍ ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














