കടലും കടൽത്തീരങ്ങളും ഒക്കെയുള്ള ഒരു ഗോകർണ്ണയെക്കുറിച്ച് കേട്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ ചരിത്രത്തോട് ചേർന്ന് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു ഗോകർണ്ണ കൂടിയുണ്ട്. പശ്ചിമ ബംഗാളിലേക്കെത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന ഗോകർണ്ണ. എന്നാൽ ഇവിടെ കാത്തിരിക്കുന്നത് കടലിന്റെ കാഴ്ചകൾ ആണെന്നു കരുതിയാൽ തെറ്റി. എത്ര നോക്കിയാലും കടലു പോയിട്ട്, ഒരു നദി പോലും നിങ്ങൾക്കിവിടെ കണ്ടെത്താനാവില്ല, മറിച്ച് ഇതുവരെ കാണാത്ത ഒരുകൂട്ടം കാഴ്ചകളാണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ ചരിത്രത്തിൽ വ്യക്തമായ ഒരു സ്ഥാനം ഉണ്ടായിരുന്ന ഇവിടുത്തെ അതിലളിതമായ കാഴ്ചകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഗോകർണ്ണയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം
ഹസാർദുവാരി കൊട്ടാരം
വാസ്തുവിദ്യാ കൊണ്ടും നിർമ്മാണത്തിലെ ഭംഗി കൊണ്ടും ആരെയും അതിശയിപ്പിക്കുന്ന ഒരു നിർമ്മിതിയാണിത്. ബാൽക്കണികളും പൂന്തോട്ടവും പുൽമേടും മ്യൂസിയവും ഒക്കെയായി മനോഹമായ ഒരു കാഴ്ചയാണ് കൊട്ടാരത്തിനറേത്.
ആയിരം വാതിലുകളുള്ള കൊട്ടാകം എന്നാണ് ഇതിനർഥമെങ്കിലും പക്ഷേ, മിക്ക വാതിലുകളും പേരിൽ മാത്രമേയുള്ളൂ. അതിൽത്തന്നെ മിക്കവയും അലങ്കാരത്തിനു മാത്രമായുള്ളതാണ്.
ഇന്ന് കൊട്ടാരത്തിന്റെ മിക്ക ഭാഗങ്ങളും ഒരു മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. അക്കാലഹ്ങളലി്‍ രാജാക്കൻമാർ ഉപയോഗിച്ച വാളു മുതൽ വാഹനങ്ങൾ വരെ ഇവിടെ കാണാൻ കഴിയും.
നിസ്മത് ഇമാംബര
കത്ഖോല
ഫൂട്ടി മോസ്ക്



Click it and Unblock the Notifications













