എന്നും ഒരേപോലെയുള്ള ജീവിതത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കാത്തവർ കാണില്ല. തിരക്കും ബഹളങ്ങളും ടെൻഷഷനും നിറഞ്ഞ ഓരോ ദിവസങ്ങളെയും മാറ്റിയെടുക്കുവാൻ പല വഴികളുണ്ട്. സിനിമയ്ക്കിറങ്ങുന്നതും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം മാറ്റത്തിലേക്കുള്ള പടികളാണ്. ഇതോടൊപ്പെം തന്നെ കൂട്ടിവായിക്കുവാൻ പറ്റിയ ഒരു വഴിയാണ് യോഗ.
മനസ്സിനെയും ശരീരത്തെയും ഒന്നുകൂടി ചെറുപ്പമാക്കുവാൻ യോഗയെ ആശ്രയിക്കുന്നവർ കുറവല്ല. യോഗയെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചതോടെ ഇതിനു വീണ്ടും സ്വീകാര്യതയുണ്ടായി. ഇപ്പോൾ യോഗയെക്കുറിച്ച് അറിയുവാനും പഠിക്കുവാനും മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ഇതാ ഇന്ത്യയിൽ യോഗയ്ക്ക് പ്രസിദ്ധമായ അഞ്ച് ഇടങ്ങൾ പരിചയപ്പെടാം.... ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന ഒന്നായിരിക്കും ഇവിടേക്കുള്ള യാത്രകൾ എന്നതിൽ ഒരു സംശയവും ഇല്ല....
ഒരു ചെറിയ ബ്രേക്ക് എടുക്കാം പോണ്ടിച്ചേരിയിലേക്ക്
ഗംഗയുടെ ആത്മീയതയെ അറിയുവാൻ ഋഷികേശ്
സമാധാനത്തിലേക്കിറങ്ങുവാൻ ഗോവ
കടലിന്റെ ശാന്തതയിലിരുന്ന് യോഗയുടെ പാഠങ്ങൾ അഭ്യസിക്കുവാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ഗോവ. യോഗയിൽ താല്പര്യമുള്ള ഇന്ത്യക്കാരെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണിത്. അതിനുതതക്കതായ സൗകര്യങ്ങളും ഇവിടുത്തെ ഓരോ യോഗ പഠന കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. അഷ്ടാംഗ യോഗയാണ് ഇവിടുത്തെ മിക്കയിടങ്ങളിലും പഠിപ്പിക്കുന്നത്. അധികം സമയമില്ലെങ്കിൽ ഇവിടെ നടത്തുന്ന ചെറിയ ചെറിയ വർക് ഷോപ്പുകളിലും സെഷനുകളിലും പങ്കെടുക്കുവാനും അവസരമുണ്ട്.
ചെന്നൈ



Click it and Unblock the Notifications




















