Search
  • Follow NativePlanet
Share
» »ഉള്ളിലെ ഫോട്ടോഗ്രാഫറെ ഉണർത്തുന്ന ജയ്പൂർ

ഉള്ളിലെ ഫോട്ടോഗ്രാഫറെ ഉണർത്തുന്ന ജയ്പൂർ

അക്ഷരാർത്ഥത്തിൽ വിജയ നഗരം എന്നാണെങ്കിലും ജയ്പുർ ലോകത്തിന്റെ മുന്നിൽ പിങ്ക് നഗരമാണ്. ഒഡീഷയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ജയ്പുർ പൂർവ്വഘട്ട മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തെ പ്രധാന ബിസിനസ് ഹബ്ബുകളിൽ ഒന്നായി വികസിപ്പിച്ചെങ്കിലും മനോഹരമായ മലനിരകളും വനങ്ങളും ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നു
കലിംഗ സാമ്രാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജയ്പൂരിന്റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. അക്കാലത്തെ ഒരു പ്രധാന രാഷ്ട്രീയ വാണിജ്യ കേന്ദ്രമായിരുന്നു ജയ്പുർ. അത് കൊണ്ട് തന്നെ കൊട്ടാരങ്ങളെയും ക്ഷേത്രങ്ങളെയും കൂടാതെ നിരവധി പ്രാചീന സ്മാരകങ്ങളെയും നമുക്കിവിടെ ഇന്നും കാണാൻ കഴിയും.

എന്ത് കൊണ്ട് ജയ്പുർ ?

എന്ത് കൊണ്ട് ജയ്പുർ ?

ഒഡീഷയിലെ കോറാപ്പുട്ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഓരോ സഞ്ചാരികളുടെയും ഇഷ്ട്ട കേന്ദ്രമായി മാറുന്നതിൽ അത്ഭുതപ്പെടാനില്ല. പൂന്തോട്ടങ്ങളിൽ നിന്ന് അമ്പലങ്ങളിലേക്കും കൊട്ടാരങ്ങളിൽ നിന്നും മലനിരകളിലേക്കും വെള്ളച്ചാട്ടങ്ങളിൽ നിന്നും തടാകങ്ങളിലേക്കും തുടങ്ങി ഓരോ കോണിലും തുളുമ്പുന്ന ജയ്പൂരിന്റെ സൗന്ദര്യം ഒപ്പിയെടുക്കാൻ ഉള്ള ഭാഗ്യം നിങ്ങളുടെ ക്യാമറക്ക് ഉണ്ടാകും.അതിനാൽ ജയ്പൂരിലെ ഈ സ്ഥലങ്ങൾ ഓരോ സഞ്ചാരിയെയും ഒരു ഫോട്ടോഗ്രാഫറാക്കുമെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

PC:Phani3159

 രാജാ മഹലും സൂര്യ മഹലും

രാജാ മഹലും സൂര്യ മഹലും

ജയ്പൂരിലെ പ്രധാനപ്പെട്ട ഒരു നിര്മിതിയാണ് രാജാ മഹൽ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു പുരാതന കൊട്ടാരമാണിത്. ജയ്പൂരിന്റെ ചരിത്രം അറിയാൻ അനുയോജ്യമായ സ്ഥലമാണ് ഇവിടം. അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നതാണെങ്കിലും വർഷംതോറും നൂറുകണക്കിന് ചരിത്രപ്രേമികളെ ഇന്നും ആകർഷിക്കുന്ന സ്ഥലമാണ് രാജ മഹൽ. നിങ്ങൾക്ക് ഈ മനോഹരമായ നഗരത്തിന്റെ ഭൂതകാല പര്യവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും രാജ മഹൽ സന്ദർശനം ഒഴിച്ച് കൂടാൻ പറ്റാത്തതാണ്.രാജ മഹലിനെ പോലെ തന്നെ ചരിത്ര പ്രാധാന്യമുള്ള മറ്റൊരിടമാണ് സൂര്യ മഹൽ. രാജ മഹലും സൂര്യ മഹലും ചരിത്രന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ടവയാകും എന്നതിൽ തർക്കമില്ല.PC: Uday

ദിയോമലി കൊടുമുടി

ദിയോമലി കൊടുമുടി

ഒഡീഷയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ദിയോമലി. 5400 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജയ്പൂരിലെ ധൂദരി ഗ്രാമത്തിനടുത്തുള്ള പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ മലനിരകൾ സമ്പന്നമായ നിബിഡ വനത്താൽ അനുഗ്രഹീതമാണ്.ചുണ്ണാമ്പുകല്ല് പോലുള്ള പല ധാതുവസ്തുക്കളാലും ഇവിടം സമ്പന്നമാണ്. ക്യമ്പിങ്ങിനും ട്രെക്കിങ്ങിനും പറ്റിയ സ്ഥലമാണിത്. ദിയോമലിയുടെ മുകളിലേക്ക് ചെല്ലുന്ന വഴിയിൽ മൺസൂൺ കാലഘട്ടത്തിൽ മാത്രം ഏതാനും വെള്ളച്ചാട്ടങ്ങൾ കാണാൻ സാധിക്കും

PC:Manojsahuctp

കൊലാബ് തടാകവും പൂന്തോട്ടവും

കൊലാബ് തടാകവും പൂന്തോട്ടവും

മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും ശുദ്ധവായു ശ്വസിച്ചു അൽപ്പനേരം മനോഹരമായ ഒരു തടാകത്തിൻെറ അടുത്ത് ഇരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൊലാബ് ഡാമും അതിന്റെ ബൊട്ടാണിക്കൽ ഗാർഡനും സന്ദർശിക്കണം. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം ബോട്ടിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ഒരു വശത്ത് കൊലാബ് തടാകത്തിലെ ശാന്തമായ തീരങ്ങളും മറുവശത്ത് പൂന്തോട്ടത്തിലെ സുന്ദരമായ പൂക്കളും നിങ്ങൾക്ക് കാണാൻ കഴിയും. തീർച്ചയായും നിങ്ങൾക്ക് ഇവിടം ഇഷ്ടമാകും.

PC: Brendan J. O'Toole

ബാഗാര

ബാഗാര

ജെയ്പൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് ബാഗാര. പച്ചപ്പനും വെള്ളച്ചാട്ടത്തിനും പേര് കേട്ട ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. കുടുംബങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ മറക്കാനാവാത്ത നിമിഷങ്ങൾ ചിലവിടാൻ നിങ്ങൾക്ക് ബാഗാര തിരഞ്ഞെടുക്കാം.

ഗുപ്തേശ്വർ ഗുഹ ക്ഷേത്രം

ഗുപ്തേശ്വർ ഗുഹ ക്ഷേത്രം

ഇവിടത്തെ പ്രശസ്തമായ ഒരു ഗുഹാ ക്ഷേത്രമാണ് ഗുപ്തേശ്വർ ഗുഹ. ശിവ ലിംഗ പ്രതിഷ്ടയാണ് കാണാനാകുക. ഈ ശിവക്ഷേത്രം നഗരത്തിരക്കുകളിൽ നിന്നും അകലെ ആയതിനാൽ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൈന്ദവ ഭക്തർ ഇവിടെ സന്ദർശിക്കാറുണ്ട്. ശാന്തവും ദിവ്യവുമായ അന്തരീക്ഷം ഈ ക്ഷേത്രത്തിന്റെ ചാരുത കൂട്ടുന്നു.

ദുദുമ കുന്നുകളും താഴ്വരകളും

ദുദുമ കുന്നുകളും താഴ്വരകളും

ജയ്പൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ടൗൺഷിപ്പാണ് ദുദുമ. ഒഡീഷയുടെ യഥാർഥ പ്രകൃതി ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ സന്ദർശന കേന്ദ്രമാണ് ഇവിടം. നിങ്ങളുടെ ക്യാമറ കൊണ്ടുവരാൻ മറക്കരുത് കാരണം ഇവിടത്തെ പ്രകൃതി ഭംഗി നിങ്ങളെ ഒരു ഫോട്ടോഗ്രാഫർ ആക്കി മാറ്റും എന്ന് തീർച്ചയാണ്. ദുദുമ വാട്ടർ ഫാൾ ഇവിടെ ഒരു പ്രധാന സന്ദർശന കേന്ദ്രമാണ്.

PC:Parthapratim25

മാലിഗുറ

മാലിഗുറ

നിങ്ങൾ ഒരു തികഞ്ഞ സഞ്ചാരിയാണെങ്കിൽ മാലിഗുറ സന്ദർശിക്കാൻ മറക്കരുത്, മാലി എന്ന് പേരുള്ള ഒരു പ്രാദേശിക ഗോത്രക്കാർ താമസിക്കുന്ന ഈ സ്ഥലം ഒഡീഷയിലെ അസംസ്കൃത സംസ്കാരത്തെക്കുറിച്ച് അറിയാനും അവരുടെ ജീവിതവും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും അനുയോജ്യമായ സ്ഥലമാണ്. മാലി ഗോത്രക്കാരോട് ഇടപഴകാനും അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മനസ്സിലാക്കാനും നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ഇവിടേക്ക് വരാവുന്നതാണ്.


വിശ്വസിക്കാന്‍ പാടുപെടും ഈ സ്ഥലങ്ങള്‍ ഇന്ത്യയിലാണെന്നറിഞ്ഞാല്‍...


50 രൂപയുടെ കറൻസിയും ഈ കല്‍രഥവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയുമോ?

PC:Shiv's fotografia

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more