Search
  • Follow NativePlanet
Share
» »മടുപ്പിക്കാതെ ഒരു ഡല്‍ഹി യാത്ര, കുറഞ്ഞ ചിലവിൽ വേഗത്തിലെത്താം, കേരളാ ‌സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

മടുപ്പിക്കാതെ ഒരു ഡല്‍ഹി യാത്ര, കുറഞ്ഞ ചിലവിൽ വേഗത്തിലെത്താം, കേരളാ ‌സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

ഇന്ത്യയിലെ ദീർഘദൂര യാത്രകൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗമാണ് ട്രെയിനുകൾ. സുരക്ഷിതമായി, ക്ഷീണമില്ലാതെ, യാത്ര പൂർത്തിയാക്കാം എന്നതാണ് ട്രെയിൻ യാത്രയുടെ പ്രത്യേകത. ഡൽഹി യാത്രകൾക്കും മലയാളികൾ കൂടുതലും ട്രെയിന്‍ തന്നെയാണ് ആശ്രയിക്കുന്നത്. കേരള എക്സ്പ്രസ്, മംഗളാ എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, ഋഷികേശ് എക്പ്രസ്, അമൃത്സർ എക്സ്പ്രസ്, എന്നിങ്ങനെ നിരവധി ട്രെയിനുകള്‍ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്നു.

എന്നാൽ, കുറഞ്ഞ ചിലവിൽ, മികച്ച സമയത്തിൽ ഡൽഹിയിലെത്തണമെങ്കിൽ യാത്ര കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ആവാം. രാജാധാനി എക്സ്പ്രസിന്‍റെ ഉയർന്ന നിരക്ക് താങ്ങുവാൻ പറ്റാത്ത സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ്. കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിനെക്കുറിച്ചും അതിന്റെ നിരക്ക്, സ്റ്റോപ്പുകൾ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

Kerala Sampark Kranti Express

PC:Akash Kannan/Unsplash

സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

രാജ്യതലസ്ഥാനമായ ഡൽഹിയുമായി മറ്റു പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ്. സൂപ്പർഫാസ്റ്റ് എക്പ്രസ് ട്രെയിനുകളായ ഇത് നിധീഷ് കുമാർ റെയിൽവേ മന്ത്രിയായിരുന്ന സമയത്താണ് പുറത്തിറക്കിയത്. യാത്രക്കാരുടെ സൗകര്യങ്ങൾക്ക് ഒട്ടും കുറവുണ്ടാകാതെ, കുറഞ്ഞ യാത്രാ സമയം മാത്രമെടുക്കുന്ന ട്രെയിനുകളാണ്. ഇതിന് സ്റ്റോപ്പുകളും കുറവായിരിക്കും, 2004 ലാണ് ആദ്യ സമ്പർക്ക ക്രാന്തി എക്സ്പ്രസ് സർവീസ് നടത്തിയത്.

കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസ്

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും ചഢീഗഢ് വരെയാണ് കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് ഇത് നടത്തുന്നത്. കേരളത്തിലെ ഏതു ജില്ലയിൽ നിന്നും എളുപ്പത്തില്‍ യാത്ര പ്ലാൻ ചെയ്യുവാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ റൂട്ട്.

 12217 Kerala Sampark Kranti Express

12217 കൊച്ചുവേളി- ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

തിങ്കൾ, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയിൽ നിന്നും രാവിലെ 9.10ന് യാത്രയാരംഭിക്കുന്ന ട്രെയിൻ 45 മണിക്കൂർ സഞ്ചരിച്ചാണ് ബുധനാഴ്ച / തിങ്കളാഴ്ച രാവിലെ 6.10ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തുന്നത്. സ്ലീപ്പർ ക്ലാസിൽ 995 രൂപ, എസി ത്രി ടയറിൽ 2555 രൂപ, എസി ടൂ ടയറിൽ 3740 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 6405 രൂപ എന്നിങ്ങനെയാണ് നിരക്ക്. ടിക്കറ്റ് നിരക്കിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല.

കൊച്ചുവേളി 9.10 am, കൊല്ലം ജംങ്ഷൻ 10.08 am, കായംകുളം 10.42 am, ആലപ്പുഴ 11.20 am, എറണാകുളം ജംങ്ഷന്‍ 12.50 pm, തൃശൂർ 2.09 pm, ഷൊർണൂർ ജംങ്ഷൻ 3.10 pm, കോഴിക്കോട് 4.27 pm, കണ്ണൂർ 5.32 pm, കാസർകോഡ് 7.03 pm എന്നിങ്ങനെയാണ് കടന്നു പോകുന്ന സമയം. മംഗലാപുരത്ത് രാത്രി 8.00 മണി, ഉഡുപ്പി 9.30 pm, മഡ്ഗാവോൺ ജംങ്ഷൻ രാത്രി 1.05നും എത്തും.
തുടർന്ന് പൻവേൽ, സൂറത്ത്, വഡോധര, കോട്ട, ഹസ്രത് നിനാസുദ്ദീൻ, വഴി മൂന്നാം ദിവസം ന്യൂ ഡല്‍ഹിയിൽ ബുധനാഴ്ച / തിങ്കളാഴ്ച രാവിലെ 6.10ന് എത്തും. അവസാന സ്റ്റേഷനായ ചണ്ഡിഗഡിൽ 9.50 ന് എത്തും. മണിക്കൂറില്‌ 70 കിമിയാണ് ശരാശരി വേഗത.

Plan A New Delhi Trip From Kerala in Train

കൊച്ചുവേളി മുതൽ ന്യൂ ഡൽഹി വരെ 21 സ്റ്റോപ്പുകളും അവസാന സ്റ്റേഷനായ ചണ്ഡിഗഡ് വരെ 23 സ്റ്റോപ്പുകളുമാണ് ആകെ ഇതിനുള്ളത്. ന്യൂ ഡൽഹി വരെ 3150 കിലോമീറ്ററും ചണ്ഡിഗഡ് വരെ 3415 കിലോമീറ്ററും കേരളാ സംമ്പർക്ക് ക്രാന്തി എക്പ്രസ് സ‍ഞ്ചരിക്കുന്നു.

ഒന്നാമത്തെ ദിവസം കൊച്ചുവേളി,കൊല്ലം ജംങ്ഷൻ കായംകുളം,ആലപ്പുഴ ,എറണാകുളം ജംങ്ഷന്‍ ,തൃശൂർ ,ഷൊർണൂർ ജംങ്ഷൻ ,കോഴിക്കോട്,കണ്ണൂർ, കാസർകോഡ്, മാംഗ്ലൂർ, ഉഡുപ്പി എന്നീ സ്റ്റേഷനുകളും
രണ്ടാമത്തെ ദിവസം മഡ്ഗാവോൺ, രത്നഗിരി, പന്‍വേൽ, വാസായ് റോഡ്, സൂറത്ത്, വഡോധര, കോട്ട ജംങ്ഷനും
മൂന്നാമത്തെ ദിവസം ഹസ്രത് നിനാസുദ്ദീൻ,ന്യൂ ഡല്‍ഹി, അംബാല കന്‍റോൺമെന്‍റ് ജംങ്ഷന്, ചണ്ഡിഗഡ് എന്നീ സ്റ്റേഷനുകളിലുമാണ് എത്തുന്നത്.

Kerala Sampark Kranti Express Timings and fare
കേരളാ-

12218 ചണ്ഡിഗഡ്-കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

ന്യൂ ഡൽഹിയിൽ നിന്നും തിരികെ വരുമ്പോൾ ബുധൻ, വെള്ളി ദിവസങ്ങളിലാണ് ചണ്ഡിഗഡ്-കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.10ന് ന്യൂ ഡൽഹിയിൽ നിന്നെടുക്കുന്ന ട്രെയിൻ വെള്ളി/ ഞായർ ദിവസങ്ങളില‌്‍ കൊച്ചുവേളിയിൽ എത്തും. 47 മണിക്കൂർ 20 മിനിറ്റാണ് ആകെ യാത്രാ സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+