എത്തിച്ചേരാന്‍
കശ്മീര്‍ താഴ്വര പടിഞ്ഞാറ് അവസാനിക്കുന്നിടത്താണ് ലിഡെര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത്. അനന്തനാഗില്‍ നിന്ന് 7 കിലോമീറ്ററും ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: KennyOMG
സന്ദര്‍ശിക്കാന്‍ പറ്റിയ സമയം
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയം മികച്ച കാലവസ്ഥയാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശൈത്യകാലം. ഈ കാലത്ത് നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. മഞ്ഞ് പെയ്യുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ശൈത്യം കാലമാണ് നല്ലത്.
Photo Courtesy: Ankur P
ഭൂമിശാത്രപരമായ കിടപ്പ്
ഹിമാലയന്‍ താഴ്വരയുടെ ഒരു ഭാഗമാണ് ലിഡെര്‍ താഴ്വര. പ്രശസ്തമായ സാന്‍സ്കാര്‍ വാലി സ്ഥിതി ചെയ്യുന്നത് ലിഡെര്‍ താഴ്വരയുടെ വടക്ക് കിഴക്കായിട്ടാണ്. ലിഡെര്‍ നദിയും ദേവദാരു മരങ്ങളുമാണ് ഈ താഴ്വരയുടെ ഭംഗികൂട്ടുന്നത്.
Photo Courtesy: Ankur P
സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
അരു താഴ്വര, പാഹല്‍ഗാം, അനന്തനാഗ്, ബേടാബ് താഴ്വര, അക്കാഡ്, ചന്ദന്‍വാരി തുടങ്ങിയവയാണ് സമീപത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ശേഷ്‌നാഗ് തടാകം, മാമലേശ്വര്‍ ക്ഷേത്രം, തുലിയന്‍ തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
Photo Courtesy: Ankur P
അനന്തനാഗ്
ജമ്മുകശ്മീരിലെ പ്രധാന ടൗണ്‍ ആണ് അനന്തനാഗ്. അനന്തനാഗ് ജില്ലയുടെ ആസ്ഥാനവും ഈ ടൗണ്‍ ആണ്. പാഹല്‍ഗാം, കോകെര്‍നാഗ്ര്‍, ദാക്സം, തുടങ്ങിയവയാണ് ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം
Photo Courtesy: Ankur P
പഹല്‍ഗാം
ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാം. പുരാതന കാലം മുതല്‍ മുഗള്‍ ഭരണകാലം വരെയുള്ള ചരിത്രം കൊണ്ട് സമ്പന്നമാണ് പഹല്‍ഗാം. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. വിശദമായി വായിക്കാം
Photo Courtesy: Vinayaraj
അരു
പഹല്‍ഗാമില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരത്താണ് പ്രശസ്തമായ ആകര്‍ഷണമായ അരു. സമുദ്രനിരപ്പില്‍ നിന്നും 2408 മീറ്റര്‍ ഉയരത്തിലാണ് ഇത്. ക്യാംപിങ്ങിന് പറ്റിയ സ്ഥലമാണ് ഇത്. കുതിരസവാരിയാണ് ഇവിടെയെത്താനുള്ള പറ്റിയ മാര്‍ഗം. മനോഹരമായ ട്രക്കിംഗാണ് സാഹസികരായ സഞ്ചാരികള്‍ക്കായി അരു കാഴ്ചവെക്കുന്നത്.
Photo Courtesy: Irfanaru