ഇന്‍ഡസ് നദിയുടെ തീരങ്ങളില്‍, ലഡാക്കിലെ കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലെവിടെയോ, നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന ഹിമാലയന്‍ ഗ്രാമങ്ങള്‍... അവിടുത്തെ ബ്രോക്പാ എന്ന ഗ്രാമീണര്‍. കഥ ഇവിടെ തീരുന്നില്ല. ഇവിടെയാണ് തുടക്കം...ലോകത്തിലെ ഏറ്റവും ശുദ്ധരായ ആര്യന്മാര്‍ തങ്ങളാണ് എന്നു വിശ്വസിക്കുന്ന ഇവരെ തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വംശശുദ്ധി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അധികമാരും അറിയാത്ത പ്രഗ്നന്‍സി ടൂറിസമാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. ലോകത്തിലേറ്റവും ശുദ്ധവംശമെന്ന് അവകാശപ്പെടുന്ന ആര്യന്മാര്‍ തങ്ങളെന്ന് അവകാശപ്പെട്ട് ജീവിക്കുന്ന ഗ്രാമീണരെക്കുറിച്ചും അവരുടെ വിശേഷങ്ങളെക്കുറിച്ചും അറിയാം.
നാലുഗ്രാമങ്ങള്‍
ദാ, ഹാനു, ദാര്‍ചിക്, ഗാര്‍കോണ്‍ എന്നീ നാലു ഗ്രാമങ്ങള്‍ ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.
ഇന്‍ഡസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമങ്ങളിലെ നിവാസികള്‍ തങ്ങളെ വിളിക്കുന്നത് ബ്രോഗ്പാ അല്ലെങ്കില്‍ ദ്രോഗ്പാസ് എന്നാണ്.
ദാ, ഹാനു ഗ്രാമങ്ങള്‍ ലേ ജില്ലയ്ക്ക് കീഴിലും ദാര്‍ചികും ഗാര്‍കോണും കാര്‍ഗില്‍ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഒറ്റപ്പെട്ട് നില്‍ക്കുന്നവര്‍
ലഡാക്കിലെ ആര്യന്മാര്‍
പിന്തുടര്‍ച്ചക്കാര്‍
വംശശുദ്ധി സംരക്ഷിക്കുവാന്‍
പ്രഗ്നന്‍സി ടൂറിസം
കാശ്മീര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മന്‍സൂര്‍ അഹമ്മദ് ഖാന്‍റെ
'Pregnancy tourism in Aryan village in Ladakh' എന്ന ഗവേഷണ ലേഖനം, സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അച്തുങ് ബേബി(ആര്യന്‍ സാഗ) എന്നിവയിലൂടെയാണ് ഇവിടുത്തെ പ്രഗ്നന്‍സി ടൂറിസം ശ്രദ്ധ നേടിയത്. വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ജര്‍മ്മനിയില്‍ നിന്നുള്ളവരാണ് ഇവിടെ എത്തുന്നവരില്‍ അധികവും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ എല്ലാവരും ഈ ലക്ഷ്യം മുന്‍നിര്‍ത്തി വരുന്നവരല്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇന്‍റര്‍നെറ്റിലൂടെയും മറ്റും വായിച്ചറിഞ്ഞ് ബ്രോഗ്പാ വിഭാഗക്കാരെക്കുറിച്ച് അറിയുവാനും പരിചയപ്പെടുവാനും ഒക്കെയായും ഇവിടെ ആളുകള്‍ എത്തുന്നു. എന്നാല്‍ യഥാര്‍ഥ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇവരെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. ഇവിടെ പ്രചാരത്തിലുള്ള കഥകളും മിത്തുകളും പിന്നെ തങ്ങളുടെ ശാരീരിക പ്രത്യേകതകളും മാത്രമാണ് തങ്ങള്‍ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് എന്ന് അവകാശപ്പെടുവാനുള്ള ഏക കാര്യം.
ലഡാക്ക്
സൻസ്കാർ വാലി, പാങ്ഗോങ് സോ ലേക്ക്, കാർഗിൽ, കർദുങ് ലാ പാസ്, നുബ്രാ വാലി, മാഗ്നെറ്റിന് ഹിൽ, ഹെമിസ് ദേശീയോദ്യാനം, ശാന്തി സ്തുപാ, ഹെമിസ് ആശ്രമം തുടങ്ങിയവയാണ് ഇവിടെ തീർച്ചയാും സന്ദർശിക്കേണ്ട സ്ഥലങ്ങൾ.
തടാകങ്ങള്‍
ഇരട്ടതടാകങ്ങൾ, മിർപാൽ സോ തടാകം, യെയെ സോ തടാകം, യരാബ് സോ തടാകം, സോ കിയാഗർ തടാകം, സൻസ്കാർ വാലിയിലെ ഇരട്ടതടാകങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തടാകങ്ങള്‍.
മലാന
ഹിമാചല്‍ പ്രദേശിലെ കുളുവിന് സമീപം സ്ഥിതി ചെയ്യുന്ന മലാനയും ആര്യന്‍ പിന്തുടര്‍ച്ചക്കാരുടെ ഇടമാണ്.
ലോകത്തിലെ പഴക്കം ചെന്ന ജനാധിപത്യ സംവിധാനങ്ങളിലൊന്നായ മലാന. ഇവിടെ ഇപ്പോഴും പിന്തുടരുന്നതും അതേ രീതികളാണ്. ഹക്കിമ എന്നറിയപ്പെടുന്ന വില്ലേജ് കൗണ്‍സിലാണ് ഗ്രാമത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഹയര്‍ കോര്‍ട്ടും എന്നും ലോവര്‍ കോര്‍ട്ട് എന്നും ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കുന്ന ഇവര്‍ യഥാര്‍ഥ ആര്യന്‍മാരാണത്രെ. ഇതിന്റെ പ്രതിഫലനമാണ് ഭരണ കാര്യങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന പഴയ ഗ്രീക്ക് മാതൃകകള്‍.



Click it and Unblock the Notifications














