പുരി ജഗനാഥ ക്ഷേത്രത്തിലെ രഥ യാത്ര.. ഓരോ വർഷവും വിശ്വാസികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പത്ത് ദിവസങ്ങൾ. വിചിത്രമായ വിശ്വാസങ്ങളും കൗതുകമുണർത്തുന്ന ആചാരങ്ങളും കൊണ്ട് സമ്പന്നമായ ചടങ്ങുകൾ. വിശ്വാസികൾക്കൊപ്പം തന്നെ കേട്ടറിഞ്ഞ കൗതുക വിശേഷങ്ങൾ നേരിട്ടു കാണാനെത്തുന്നവരും കൂടിയാകുമ്പോൾ ആഘോഷം അതിന്‍റെ പരകോടിയിലെത്തും.
ജഗനാഥോത്സവം എന്നു വിളിക്കപ്പെടുന്ന പുരി രഥയാത്ര ആഷാഢ മാസത്തിൽ ഗോകുലത്തിൽ നിന്നും വൃന്ദാവനിലേക്കുള്ള ശ്രീകൃഷ്ണന്‍റെ യാത്രയെ ഓർമ്മിപ്പിക്കുന്ന ചടങ്ങാണ്. മൂന്നു രഥങ്ങളുടെ എഴുന്നള്ളത്തും അവിടേക്കുള്ള യാത്രയും വഴിയിലെ ചടങ്ങുകളും എല്ലാമായി വൻ ആഘോഷങ്ങളുടെ ദിവസങ്ങൾ. ഇതാ രഥയാത്രയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ.

പുരി രഥയാത്ര 2023- പ്രധാന തിയതികൾ
എല്ലാ വർഷവും ആഷാഢ മാസത്തിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷഘങ്ങളാണ് പുരി രഥയാത്രയുടേത്. ആഷാഢ മാസത്തിലെ ശുക്ലപക്ഷ ദ്വീതിയയില്‍ ആരംഭിക്കുന്ന പുരി രഥയാത്ര പത്തു ദിവസങ്ങൾക്കു ശേഷം ശുക്ലപക്ഷ ദശമിയില്‍ അവസാനിക്കുന്നു.
ഈ വർഷം ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 11:25 ന് ആരംഭിച്ച് ജൂണ്‍ 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് 01:07 വരെ തുടരും. പുരി ജഗനാഥ ക്ഷേത്ര രഹസ്യങ്ങൾ പറയുമ്പോൾ ഈ രഥയാത്രയും അതിൽ ഉൾപ്പെടുന്നു.
ഏറ്റവും പഴക്കംചെന്ന ആഘോഷം
ഇന്നും തുടരുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവങ്ങളിലൊന്നാണ്. ഒന്നര നൂറ്റാണ്ടിലേറെക്കാലമായി ആഘോഷിച്ചു വരുന്ന പുരി രഥ യാത്ര. 2023 ലെ പുരി രഥയാത്ര 146-ാമത്തെ രഥയാത്രയാണ്. അതായത് ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട് ജഗനാഥ ക്ഷേത്രത്തിലെ രഥ യാത്രയ്ക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളെത്തുന്ന രണ്ടാമത്തെ ഉത്സവം കൂടിയാണിത്. കുംഭമേളയാണ് ഇന്ത്യയിലേറ്റവും ജനപങ്കാളിത്തമുള്ള ഉത്സവം. മുൻവര്‍ഷങ്ങളിൽ എട്ടു ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കെടുത്തെന്നാണ് കണക്കുകൾ.
മൂന്നു രഥങ്ങൾ
ജഗനാഥേശ്വരൻ എന്നറിയപ്പെടുന്ന കൃഷ്ണൻ, സഹോദരങ്ങളായ ബലരാമൻ, സുഭദ്ര എന്നിവരുടെ മൂന്ന് രഥങ്ങളാണ് ഈ യാത്രയിൽ പങ്കെടുക്കുന്നത്. ഏറ്റവും മുന്നിലായി ബലരാമന്റെ രഥം, തൊട്ടു പിന്നിൽ സുഭദ്രയുടെ രഥം, ഏറ്റവും പുറകിലായി ജഗനാഥേശ്വരന്റെ രഥം എന്നിങ്ങനെയാണ് പോകുന്നത്. എന്തുകൊണ്ടാണ് ഈ യാത്ര നടത്തുന്നതെന്ന് പല വിശ്വാസങ്ങളുമുണ്ട്. കൃഷ്ണനും സഹോദരങ്ങളും തങ്ങളുടെ അമ്മായിയുടെ വീട് സന്ദർശിച്ച് അവിടെ 7 ദിവസം താമസിച്ചതിന്റെ ഓർമ്മയാണ് ഇ ചടങ്ങെന്നാണ് വിശ്വാസം.

ഗുണ്ടിച്ച ബാരിയിലേക്ക്
പുരി ജഗനാഥ ക്ഷേത്രത്തിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേയ്ക്കാണ് രഥത്തിൽ വിഗ്രഹങ്ങളെ ഇവിടെയെത്തിക്കുന്ന ഈ യാത്ര. ഏഴു ദിവസം വിഗ്രഹങ്ങള് ഇവിടെ സൂക്ഷിച്ച ശേഷം തിരികെ പുരി ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. .ജഗന്നാഥന്റെ അമ്മായിയുടെ വാസസ്ഥലമാണ് ഗുണ്ടിച്ച ക്ഷേത്രം. രഥ യാത്ര ആരംഭിക്കുമ്പോൾ ജഗനാഥന്റെ രഥം മുന്നോട്ട് നീങ്ങാൻ അല്പം മടികാണിക്കുമത്രെ. എത്ര ആളുകൾ എത്ര ശക്തിയെടുത്ത് തള്ളിയാലും ആദ്യം രഥം അനങ്ങില്ല. പിന്നെ മാത്രമാണ് അത് മെല്ലെ യാത്ര തുടങ്ങുന്നത്.
രോഗം മാറിയ ശേഷം
മറ്റൊരു വിശ്വാസമനുസരിച്ച് ജ്യേഷ്ഠ പൗർണ്ണമി നാളിലെ തീർഥജല അഭിഷേകത്തിന് ശേഷം ഭഗവാനും സഹോദരങ്ങൾക്കും പനിയും ജലദോഷവം പിടിക്കുമത്രെ. ഇവരുടെ ചികിത്സയ്ക്കായി ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കധ എന്ന മരുന്നു നല്കി ഏഴു ദിവസം ചികിത്സിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടുകയും അസുഖം മാറിയ ശേഷം ക്ഷേത്രത്തിനു വെളിയിലേക്ക് സഹോദരങ്ങളെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥയാത്ര എന്നുമാണ് മറ്റൊരു വിശ്വാസം.
പുനർനിർമ്മിക്കുന്ന രഥങ്ങൾ
ഓരോ വർഷവും രഥയാത്രയ്ക്കായി പുതിയ രഥങ്ങൾ തയ്യാറാക്കുന്നതാണ് പതിവ്. രഥയാത്രയ്ക്ക് മാസങ്ങൾ മുന്ന അക്ഷയ തൃതീയ ദിനത്തിൽ ഈ ചടങ്ങ് ആരംഭിക്കും. 1400 ഓളം മരപ്പണിക്കാരാണ് ഇതിന്റെ നിർമ്മാണത്തിനുള്ളത്. ജഗന്നാഥന്റെ രഥം നന്ദിഘോഷമെന്നും ബലഭദ്രന്‍റെ രഥം താലധ്വജയെന്നും സുഭദ്രയുടെ രഥം ദ്വാരപടലനെന്നും അറിയപ്പെടുന്നു.
പ്രത്യേക അളവുകോലുകളോ മറ്റുപകരണങ്ങളോ ഉപയോഗിക്കാതെ കൈകളും വിരലും മാത്രമുപയോഗിച്ചാണ് ഇതിനാവശ്യമായ അളവുകൾ എടുക്കുന്നത്. ഇരുമ്പാണികൾക്ക് പകരം മംരം കൊണ്ടുള്ള ആണിയും മറ്റുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഭഗവാൻ ജഗന്നാഥന്റെ രഥത്തിന് 16 ചക്രങ്ങളുണ്ട്, ഇതിന്‍റെ പേര് നന്ദിഘോഷ് എന്നാണ്. ബലഭദ്രന്റെ രഥത്തിന് 14 ഉം സുഭദ്രയുടെ രഥത്തിന് 12 ഉം ചക്രങ്ങള്‍ വീതമാണുള്ളത്. ഇവയുടെ പേര് യഥാക്രമം താലധ്വജ് ,ദ്വാരപടല്‍ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

മോക്ഷം ലഭിക്കാൻ
ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് മോക്ഷം നല്കുന്നതാണ് രഥയാത്രയുടെ ദർശനമത്രെ. മാത്രമല്ല, പല കാരണങ്ങളാലും ക്ഷേത്രത്തിൽ പോകുവാന്‍ സാധിക്കാത്തവർക്ക് തങ്ങളുടെ ദൈവങ്ങളുടെ കൺമുന്നിൽ കാണുവാനുള്ള അവസരം കൂടിയാണിത്. ഇവിടുത്തെ മറ്റൊരു വിശ്വാസമനുസരിച്ച് ഗജപതി അഥവാ പുരിയുടെ രാജാവ് രഥയാത്രയ്ക്ക മുന്നോടിയായി സ്വർണ്ണത്തിൽ തീർത്ത ചൂൽ ഉപയോഗിച്ച് നഗരത്തിൽ രഥം പോകുന്ന വഴി മുഴുവനും വൃത്തിയാക്കുമത്രെ. ജഗനാഥനു മുന്നിൽ രാജാവ് പോലും ദാസനാണ് എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













