Search
  • Follow NativePlanet
Share
» »ഡൽഹിയും ബെംഗളുരുവും ഒക്കെ പിന്നിൽ; മികച്ച ജീവിതനിലവാരത്തിൽ തിരുവനന്തപുരവും കോട്ടയവും - റിപ്പോർട്ട്

ഡൽഹിയും ബെംഗളുരുവും ഒക്കെ പിന്നിൽ; മികച്ച ജീവിതനിലവാരത്തിൽ തിരുവനന്തപുരവും കോട്ടയവും - റിപ്പോർട്ട്

ജീവിക്കാന്‍ മികച്ച നഗരമേതെന്നു ചോദിച്ചാൽ മലയാളികൾ ആദ്യം പറയുക ചിലപ്പോൾ ബെംഗളുരുവും ചെന്നൈയും മുംബൈയും ഒക്കെയാണ്.അവസരം കിട്ടിയാൽ നാട്ടിൽ നിൽക്കാതെ വിദേശത്തേയ്ക്കും മറുനാട്ടിലേക്കും ഒക്കെ ജീവിതം പറിച്ചുനടാൻ ഒരുങ്ങുന്നവർ കണ്ടെത്തുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ജീവിതനിലവാര കൊള്ളില്ല എന്നത്. എന്നാൽ ജീവിതനിലവാരത്തിൽ ഇന്ത്യയിലെ പേരുകേട്ട നഗരങ്ങളേക്കാൾ മുന്നിലാണ് കേരളത്തിലെ നഗരങ്ങളെന്നാണ് പഠനങ്ങൾ പറയുന്നത്.

ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ്‌ ഇൻഡക്‌സ് പട്ടികയിൽ ഇന്ത്യയിൽ ജീവിക്കാൻ മികച്ച നഗരങ്ങളിൽ കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങൾ മുന്നിലെത്തി. പിന്നിലാക്കിയ നഗരങ്ങളേതൊക്കെയെന്ന് അറിയുമ്പോഴാണ് കൂടുതൽ ഞെട്ടുക. സിലിക്കൺ വാലിയായ ബെംഗളുരുവും തലസ്ഥാനമായ ഡല്‍ഹിയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും ഹൈദരാബാദിനെയും ഒക്കെയാണ് ജീവിത നിലവാര പട്ടികയിൽ കേരളത്തിലെ നഗരങ്ങൾ കടത്തിവെട്ടിയത്.

Quality Of Life Kerala Cities Kottayam Trivandrum Thrissur Beat Big Cities Like Bangalore Delhi- Report

ലോകത്തിലെ ആയിരം നഗരങ്ങളെ ഉൾപ്പെടുത്തിയാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ്‌ ഇൻഡക്‌സ് പട്ടിക തയ്യാറാക്കിയത്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവ്വഹണം എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ പഠനം നടത്തിയാണ് ലോകനഗരങ്ങളെ റാങ്കിങ് നടത്തിയത്.

അതേസമയം നനഗരങ്ങളിലെ സാമ്പത്തിക-ആരോഗ്യ സുസ്‌ഥിതി, ജീവിത സൗകര്യങ്ങളുടെ ലഭ്യത, കുടിയേറിപ്പാർക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകത്വം, താമസച്ചിലവ് കുറവ്, വിനോദ- സാംസ്‌കാരിക അവസരം, ഇന്റർനെറ്റ് സ്‌പീഡ്‌ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്
നഗരങ്ങളിലെ ജീവിതനിലവാരം അളന്നത്.
ഈ പട്ടികയിൽ തിരുവനന്തപുരം- 748 കോട്ടയം- 753, തൃശൂർ- 757, കൊച്ചി- 765 എന്നിങ്ങനെയാണ് റാങ്ക്.

ഡെൽഹി-838, ഹൈദരാബാദ്- 882, ബെംഗളൂരു- 847, മുംബൈ- 915 എന്നിങ്ങനെയാണ് ഇന്ത്യയിലെ വന്‍കിട നഗരങ്ങൾ നേടിയത്. എന്നാല്‌ ജീവിതനിലവാരത്തിന്‍റെ കാര്യത്തിൽ മാത്രമേ ഡല്‍ഹിയും മുംബൈയും ബെംഗളൂരുവും പിന്നിലായുള്ളൂ. മൊത്തം റാങ്കിങ്കിൽ ഡൽഹി- 350, ബെംഗളൂരു - 411, മുംബൈ 427 എന്നിങ്ങനെയും കൊച്ചി 521, തൃശൂർ 550 എന്നിങ്ങനെയുമാണ്. കേരളത്തിലെ കോട്ടയം, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ 600ന് താഴെയാണ്.

ലോകത്തിലെ ഏറ്റവും മികച്ച നഗരം

നൂറിൽ നൂറ് സ്കോറും നേടി ന്യൂ യോർക്ക് ആണ്
ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ്‌ ഇൻഡക്‌സ് പട്ടികയിൽ ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം ലണ്ടനും മൂന്നാം സ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ സാൻ ജോസ്, നാലാം സ്ഥാം ജപ്പാനിലെ ടോക്കിയോ, അഞ്ചാം സ്ഥാനം ഫ്രാൻസിലെ പാരീസ് എന്നിവ നേടി. സിയാറ്റിൽ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, മെല്‍ബൺ, സൂറിച്ച് എന്നിവയാണ് ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ നേടിയ നഗരങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+