Search
  • Follow NativePlanet
Share
» »ഗവര്‍ണര്‍ വന്നിട്ടില്ലാത്ത ദേവികുളത്തെ രാജ്ഭവന്‍

ഗവര്‍ണര്‍ വന്നിട്ടില്ലാത്ത ദേവികുളത്തെ രാജ്ഭവന്‍

എന്നും പുതുപുത്തന്‍ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് മൂന്നാര്‍. ഒരൊറ്റ യാത്രയില്‍ സഞ്ചാരികള്‍ക്കു വേണ്ടതെല്ലാം നല്കുവാന്‍ കഴിയുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്ന്. മഞ്ഞിനു മഞ്ഞ്, കാടിനു കാട്. പിന്നെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും റിസോര്‍ട്ടുകളും ട്രക്കിങ്ങും. അങ്ങനെ ഒന്നു പോയാല്‍ വീണ്ടും വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന ഒരു പ്രത്യേക ഭംഗി ഈ നാടിനുണ്ട്. അതു തന്നെയാണ് രണ്ട് ദിവസം അടുപ്പിച്ച് അവധി കിട്ടുമ്പോഴേയ്ക്കും സഞ്ചാരികള്‍ ബാഗും തൂക്കി മൂന്നാറിനു വണ്ടി കയറുന്നത്.

devikulam raj bhavan

മൂന്നാറിലെ കാഴ്ചകളില്‍ നിന്നും നേരെ കയറിച്ചെല്ലുന്ന ഇടം ദേവികുളമാണ്. രാമായണത്തിലെ സീതാ ദേവി എത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ നിറയെ കാഴ്ചകളാണ്. മഞ്ഞുപെയ്യുന്ന തണുപ്പും തേയിലത്തോട്ടത്തിലെ കുളിരും ചേര്‍ന്നൊരുക്കുന്ന കാഴ്ചകള്‍.

അതിലേറ്റവും പ്രത്യേകതയുള്ള ഒരിടമാണ് രാജ് ഭവന്‍. ദേവികുളത്ത് എന്തു രാജ്ഭവനാണെന്നല്ലേ. അതൊക്കെയങ്ങ് തലസ്ഥാനത്തല്ലേ എന്നായിരിക്കും ആദ്യം ചിന്തിക്കുക. സംഗതി ശരിയാണെങ്കിലും ദേവികുളത്തുമുണ്ട് ഒരു രാജ്ഭവന്‍. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രാജാവിന്റെ കാലത്ത് അവര്‍ക്ക് താമസിക്കുവാനായി നിര്‍മ്മിച്ചതാണ് ഇവിടുത്തെ രാജ്ഭവന്‍.
രാജാവിന്‍റെ ഭവനം എന്ന നിലയിലാണ് രാജ്ഭവന് ആ പേരു കിട്ടുന്നതും!

devikulam rajbhavan

പിന്നീട് ദേവികുളവും മൂന്നാറുമൊക്കെ ബ്രിട്ടീഷുകാരുടെ കീഴിലായ സമയത്ത് രാജ്ഭവനും ബ്രിട്ടീഷുകാര്‍ കൈക്കലാക്കി. ശേഷം ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ടൂറിസം വകുപ്പിന്‍റെ റിസോര്‍ട്ടായാണ് ഈ രാജ് ഭവന്‍ മാറിയിരിക്കുന്നത്. ദേവികുളം ടൗണില്‍ തന്നെയാണിത് സ്ഥിതി ചെയ്യുന്നത്. പേരില്‍ രാജ് ഭവന്‍ ഉണ്ടെങ്കിലും ഇതുവരെയും ഒരു ഗവര്‍ണ്ണറും ഇവിടെ താമസിച്ചിട്ടില്ല.

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്

കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X