Search
  • Follow NativePlanet
Share
» » റംസാൻ മാസത്തിന് ഒരുങ്ങാം! ഏറ്റവും ദൈര്‍ഘ്യമേറിയ ഉപവാസം ഈ നഗരത്തിൽ, ഈദ് അൽ ഫിത്തർ, വിശേഷങ്ങൾ, തിയതി

റംസാൻ മാസത്തിന് ഒരുങ്ങാം! ഏറ്റവും ദൈര്‍ഘ്യമേറിയ ഉപവാസം ഈ നഗരത്തിൽ, ഈദ് അൽ ഫിത്തർ, വിശേഷങ്ങൾ, തിയതി

പ്രാർത്ഥനയുടെയും ഉപവാസത്തിന്‍റെയും റംസാന് ഇനി അധികം കാത്തിരിപ്പില്ല. ആത്മവിശുദ്ധീകരണത്തിന്‍റെ മാസമായ റംസാൻ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ച് ആത്മീയ ജീവിതത്തിലേക്ക് ഒരുപടി കൂടി മുന്നോട്ട് കടക്കുന്ന റംസാൻ മാസം ഈ മാർച്ച് 11ന് ആരംഭിക്കുമെന്നാണ് പ്രവചനം.

സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ വെള്ളവും ആഹാരവും വെടിഞ്ഞ് ഉപവാസമെടുക്കുന്ന റംസാൻ മാസത്തിൻ ഒരുപാട് പ്രത്യേകതകളുമുണ്ട്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷമയുടെയും സഹനത്തിന്‍റെയും മാസം കൂടിയാണ് റസാൻ.

Eid al-Fitr Date, Fasting Duration

ഇസ്​ലാമിക കലണ്ടറിലെ ഒൻപതാം മാസമാണ് റംസാൻ. ഹിജ്റ വര്‍ഷത്തിലെ ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണിത്. ഈ വർഷം റമസാന്‍റെ അവസാനം അഥവാ ഈദ് അൽ ഫിത്തർ എന്ന പെരുന്നാൾ ഏപ്രിൽ പത്തിന് ആയിരിക്കുമെന്നും കരുതപ്പെടുന്നു. റമസാൻ ഈ വർഷം 30 ദിവസം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്.

നോമ്പ് സമയം വ്യത്യസ്തം

ഭൂമധ്യ രേഖയിൽ നിന്നുള്ള അകലമനുസരിച്ച് ഓരോ രാജ്യത്തും നോമ്പ് സമയത്തിന് വ്യത്യാസം വരും.
ഉത്തരധ്രുവത്തോട് ചേർന്നു കിടക്കുന്ന രാജ്യങ്ങൾക്കാണ് പകൽ ദൈർഘ്യം വർഷത്തിലെ ഈ സമയത്ത് കൂടുതൽ അനുഭവപ്പെടുക. സ്വാഭാവീകമായി ഇത്തരം രാജ്യങ്ങളിലെ നോമ്പ് സമയവും ദൈർഘ്യമേറിയത് ആയിരിക്കും. എന്നാൽ ഭൂമധ്യ രേഖയിൽ നിന്നും കൂടുതൽ തെക്ക് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾക്ക് നോമ്പ് സമയം കൂടുതലുമായിരിക്കും.

ഏറ്റവും കുറഞ്ഞ നോമ്പ് സമയം റംസാനിലെ ആദ്യ ദിവസമായിരിക്കും. തുടർന്ന് ഓരോ ദിവസവും ദൈർഘ്യം വർധിക്കുകയും അവസാന ദിവസം ഏറ്റവും നീളമേറിയ നോമ്പ് ദിവസമായി മാറുകയും ചെയ്യുന്നു. ചിലിയിലെ പോർട്ടോമോണ്ട് നഗരത്തിലാണ് ഏറ്റവും കുറഞ്ഞ നോമ്പ് ദൈർഘ്യം. 12 മണിക്കൂറും 44 മിനിറ്റും ആണ് ഇവിടെ നോമ്പ് അനുഷ്ഠിക്കേണ്ടി വരിക. അതേസമയം ഗ്രീൻലാൻഡിന്‍റെ തലസ്ഥാനമായ നൗക്കിലെ 17 മണിക്കൂറും 26 മിനിറ്റും നീണ്ട നോമ്പ് ആയിരിക്കും ഏറ്റവും ദൈർഘ്യമേറിയ നോമ്പ്.

പ്രധാന രാജ്യങ്ങളിലെ നോമ്പ് സമയം

മസ്കറ്റ്- 13 മണിക്കൂർ 53 മിനിറ്റ്
യുഎഇ- 13 മണിക്കൂർ 56 മിനിറ്റ്
സൗദി- 13 മണിക്കൂർ 56 മിനിറ്റ്
ദോഹ-13 മണിക്കൂർ 57 മിനിറ്റ്
ബഹ്റൈൻ- 13 മണിക്കൂർ 59 മിനിറ്റ്
കുവൈറ്റ്- 14 മണിക്കൂർ 7 മിനിറ്റ്

റമദാൻ 2024

മാർച്ച് 11 ന് റംസാൻ ആരംഭിക്കുകയാണെങ്കിൽ, ആദ്യത്തെ നോമ്പ് ദിനം മാർച്ച് 12 ആയിരിക്കും. കാരണം, ഇസ്ലാമിലെ കലണ്ടർ ദിവസം സൂര്യാസ്തമയത്തോടെ ആരംഭിക്കുന്നതിനാൽ മഗ്‌രിബിലാണ് റമദാൻ ആരംഭിക്കുന്നത്. അതിനാൽ മുസ്ലീങ്ങൾ അവരുടെ റമദാൻ തറാവീഹ് പ്രാർത്ഥനകൾ മാർച്ച് 11 ന് രാത്രി ഇഷാ സലാഹിന് ശേഷം ആരംഭിക്കും, തുടർന്ന് മാർച്ച് 12 ന് പ്രഭാതത്തിൽ ഉപവാസം ആരംഭിക്കും.

അതേസമയം മാർച്ച് 11 നാണ് ഇത് ആരംഭിക്കുന്നതെങ്കിൽ, ഈദുൽ ഫിത്തർ 2024 വരാൻ സാധ്യതയുള്ള രണ്ട് തീയതികൾ ആണുള്ളത് . ഇസ്ലാമിക് കലണ്ടറിലെ എല്ലാ മാസവും 29 അല്ലെങ്കിൽ 30 ദിവസമാണ്. അങ്ങനെ, 2024 മാർച്ച് 11 മുതൽ 29 ദിവസം കൂടി ചേർത്താൽ, ഈദുൽ ഫിത്തർ 2024 ഏപ്രിൽ 9-നോ 10-നോ ആയിരിക്കുമെന്ന് കണക്കുകൂട്ടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ramadan gulf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+