Search
  • Follow NativePlanet
Share
» »പ്രകൃതിയുടെ വികൃതിയുമായി രാമന്റെ കാല്‍ പതിഞ്ഞ രാമക്കല്‍മേട്

പ്രകൃതിയുടെ വികൃതിയുമായി രാമന്റെ കാല്‍ പതിഞ്ഞ രാമക്കല്‍മേട്

ഇടുക്കിയുടെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് സഞ്ചാരികളെ കാത്തിരിക്കുന്ന രാമക്കല്‍മേടിന്റെ വിശേഷങ്ങള്‍...

By Elizabath

ഐതിഹ്യവും ചരിത്രവും ഏറെ പറയുവാനുള്ള ഒരിടമാണ് ഇടുക്കിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ രാമക്കല്‍മേട്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു പക്ഷിയുടെ കണ്ണില്‍ നിന്നെന്നപോലെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നല്കുന്നത്.
ഇടുക്കിയുടെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് സഞ്ചാരികളെ കാത്തിരിക്കുന്ന രാമക്കല്‍മേടിന്റെ വിശേഷങ്ങള്‍...

രാമന്റെ കാല്‍പതിഞ്ഞ ഇടം

രാമന്റെ കാല്‍പതിഞ്ഞ ഇടം

പുരാണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ രാമക്കല്‍മേടിന് കഥകള്‍ ധാരാളമുണ്ട് പറയുവാന്‍. രാമന്റെ വനവാസക്കാലത്ത് സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോയപ്പോള്‍ രാമന്‍ ഇവിടെ അന്വേഷിച്ച് വന്നിരുന്നുവത്രെ. അപ്പോള്‍ രാമന്റെ കാല്‍ ഇവിടെ പതിഞ്ഞുവെന്നാണ് കഥ. അങ്ങനെയാണ് ഇവിടം രാമക്കല്‍മേട് എന്നറിയപ്പെടുന്നത്.

PC: Arshad.ka5

നിലയ്ക്കാത്ത കാറ്റ്

നിലയ്ക്കാത്ത കാറ്റ്

പ്രത്യേകതകള്‍ ധാരാളമുണ്ട് രാമക്കല്‍മേടിന്. എല്ലായ്‌പ്പോഴും നിലയ്ക്കാത്ത കാറ്റാണ് ഇവിടെ അനുഭവപ്പെടുന്നത്.

PC: Arshad.ka5

ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്ന ഇടം

ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്ന ഇടം

സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്നത്. സാധാരണയായി മണിക്കൂറില്‍ 32.5 കിലോമീറ്റര്‍ വേഗതയാണ് ഇവിടുത്തെ കാറ്റിനുള്ളത്. 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്ന സമയവും ഇവിടെയുണ്ട്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമും ഇവിടെയുണ്ട്.

PC:Sajetpa

സഞ്ചാരികളുടെ പറുദീസ

സഞ്ചാരികളുടെ പറുദീസ

ഇടുക്കിയുടെ സൗന്ദര്യം അന്വേഷിച്ചെത്തുന്നവരാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍. അതിനുവേണ്ടതെല്ലാം ഇവിടെ രാമക്കല്‍ മേട് നല്കുന്നുമുണ്ട്.

PC: Balachand

തീരാത്തഭംഗി

തീരാത്തഭംഗി

എത്ര തവണ ഇവിടെ എത്തിയാലും എത്ര സമയം ചിലവഴിച്ചാലും തീരാത്ത കാഴ്ചകളാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പ്രത്യേകത. കാറ്റാടി യന്ത്രങ്ങളും കൃഷിടിയങ്ങളും കുറുവന്‍-കുറുവത്തി പ്രതിമയും പാറക്കൂട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Arshad.ka5

അടുക്കിവെച്ച പാറകള്‍

അടുക്കിവെച്ച പാറകള്‍

രാമക്കല്‍മേടിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് ഇപ്പോ വീഴും എന്ന മട്ടില്‍ കാണുന്ന പാറക്കൂട്ടങ്ങള്‍. അടുക്കിവെച്ചപോലെ ഇരിക്കുന്ന ആ പാറക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഫോട്ടേ ലൊക്കേഷന്‍ കൂടിയാണ്.

PC: Hari880

കല്ലുമ്മേക്കല്ല്

കല്ലുമ്മേക്കല്ല്

ഒന്നുനു മുകളില്‍ ഒന്നായി അടുക്കിവെച്ച പോലെ കാണപ്പെടുന്ന പാറക്കെട്ടാണ് ഇവിടുത്തെ കല്ലുമ്മേക്കല്ല്.
വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ വന്നപ്പോള്‍, ദ്രൗപതിക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ഈ കല്ല് എന്നാണ് വിശ്വാസം.

PC: Rojypala

കാറ്റാടികള്‍

കാറ്റാടികള്‍

രാമക്കല്‍മേടിലും സമീപ പ്രദേശങ്ങളിലുമായി കാണപ്പെടുന്ന പതിനേഴോളം കാറ്റാടികളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഇതുപയോഗിച്ചാണ് ഇവിടെ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്.

PC:Edukeralam, Navaneeth Krishnan S

തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍

തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍

രാമക്കല്‍മേടില്‍ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് താഴ്വാരത്തില്‍ കാണുന്ന തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍. തമിഴ്‌നാടിന്റെ കൃഷിയിടങ്ങളും വീടുകളുമെല്ലാം ഒരു ക്യാന്‍വാസില്‍ കാണുന്ന പ്രതീതിയാണ് കുന്നിന്റെ മുകളിലെ കാഴ്ചയിലൂടെ ലഭിക്കുന്നത്.

PC: Wikipedia

സൂര്യാസ്തമയം

സൂര്യാസ്തമയം

ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് സൂര്യാസ്തമയം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ സൂര്യാസ്തമയം കണ്ടതിനു ശേഷം മാത്രമേ മലയിറങ്ങാറുള്ളൂ.

PC:maxpixel

മികച്ച സമയം

മികച്ച സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇവിടം സന്ദര്‍ശിക്കാമെങ്കിലും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏറ്റവും അനുയോജ്യം.

PC:Arshad.ka5

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്ററും മൂന്നാറില്‍ നിന്ന് 74 കിലോമീറ്ററും അകലെയാണ് ഇവിടം.
കോട്ടയത്തു നിന്നും വരുന്നവര്‍ക്ക് ഈരാറ്റുപേട്ട-വാഗമണ്‍-കട്ടപ്പന-നെടുങ്കണ്ടം-തൂക്കുപാലം വഴി രാമക്കല്‍മേട്ടിലെത്താം. 124 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+