ഇന്ത്യക്കാരുടെ യാത്രാശീലങ്ങളും രീതികളും മൊത്തത്തിൽ മാറ്റിമറിച്ചാണ് വന്ദേ ഭാരത് ട്രെയിനുകൾ വന്നത്. മണിക്കൂറുകൾ ലാഭിച്ചുള്ള നീണ്ട യാത്രകളും തിരക്ക് പിടിച്ച കാലത്തിലെ കാത്തുനിൽക്കാതെയുളള, കൃത്യസമയ യാത്രകളാണ് വന്ദേ ഭാരത് സഞ്ചാരികൾക്ക് സമ്മാനിച്ചത്. വന്ദേഭാരത് കഴിഞ്ഞ് അമൃത് ഭാരതും വന്നു.. ഇനി വരുന്നത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ്. വരുന്ന മാസങ്ങളിൽ വന്ദേ ഭാരത് സ്ലീപ്പർ പാളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ.
തീവണ്ടികളിലെ കേമന്മാരിലൊന്നായ രാജധാനിയെപ്പോലും കവച്ചുവയ്ക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ റെയിൽവേ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ച് ബിഇഎംഎൽ ആണ് വന്ദേ ഭാരത് സ്ലീപ്പർ നിർമ്മിക്കുന്നത്. പല കാരണങ്ങളാൽ രാജധാനി എക്‌സ്പ്രസിനേക്കാൾ മികച്ചതായി പറയപ്പെടുന്ന പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ പ്രത്യേകതകൾ എന്തൊക്കെയെന്നും ഇവ തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും നോക്കാം.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ ആരംഭിക്കുകയും ട്രെയിനിന്‍റെ ഇന്‍റീരിയർ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തോടെ സ്ലീപ്പർ ട്രെയിൻ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രത്യേകതകൾ
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രോട്ടോടൈപ്പിൽ ആകെ 16 കോച്ചുകളാണ് ഉള്ളത്. ഇതിൽ 11 എസി 3 ടയർ കോച്ചുകളും 4 എസി 2 ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചുമുണ്ട്.ആകെ 823 യാത്രക്കാർക്കുള്ള ബെർത്ത് ശേഷിയാകും ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനുണ്ടാവുക.
പ്രീമിയം രാജധാനി എക്‌സ്‌പ്രസ്, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒരുങ്ങുന്നത്. കുലുക്കമില്ലാതെ പോകാൻ സഹായിക്കുന്ന ജെർക്ക് ഫ്രീ യാത്രയാണ് അതിലൊന്ന്. അതുപോലെ സ്ലീപ്പറിലെ മികച്ച കുഷ്യനിങ് സൗകര്യങ്ങളും ബെർത്ത് സൈഡിലെ കുഷ്യനിങ്ങും യാത്ര മൊത്തത്തിൽ സുഖകരമാക്കുന്നു.

രാജധാനി എക്സ്പ്രസ് ട്രെയിനിനേക്കാൾ മികച്ച കുഷ്യനിംഗ് തന്നെയാണ് ആദ്യ പ്രത്യേകത. മുകളിലെ ബർത്തുകളിലേക്ക് കയറാൻ എളുപ്പത്തിനായി രൂപകൽപ്പന ചെയ്ത ഗോവണി മുതിർന്ന് യാത്രക്കാർക്ക് ഒരനുഗ്രഹം കൂടിയാണ്. കപ്ലറുകൾക്കൊപ്പം ജെർക്ക്-ഫ്രീ റൈഡുകൾ എന്നിവയും എടുത്തുപറയേണ്ടതാണ്. ദീർഘദൂര യാത്രകളിൽ കുലുക്കമില്ലാതെ പോകാം എന്നത് തന്നെ യാത്രക്കാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇത് കൂടാതെ ഭിന്നശേഷിയുള്ള ആളുകൾക്കായി പ്രത്യേക ബെർത്തുകളും ടൊയ്ലറ്റുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ട്രെയിനിനുള്ളിലെ നിറങ്ങളിലും വ്യത്യാസമുണ്ട്. സ്ഥിരം വെള്ള, നീല തുടങ്ങിയവയ്ക്കു പകരമായി ക്രീം, മഞ്ഞ, മരത്തിന്‍റെ ഷേഡ് എന്നിവയാണ് ഇതിലുള്ളത്. ഇത് ട്രെയിനിന് ഒരു ആഢംബര ലുക്കും ഫീലും നല്കുന്നു. സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗ് ആണ് ട്രെയിനിലുണ്ടായിരിക്കുക. രാത്രിയിൽ കോച്ചിലൂടെ നടക്കുമ്പോൾ ബുദ്ധിമുട്ടാകാതിരിക്കാൻ നടപ്പാതയിൽ സ്ട്രിപ്പുകൾ വഴി വെളിച്ചം ഒരുക്കും. ഊർജ്ജ കാര്യക്ഷമമായ ഓവർഹെഡ് ലൈറ്റിംഗ്, ആൻറി സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനുകൾ എന്നിവയും പുതിയ വന്ദേ ഭാരത് സ്ലീപ്പര് കോച്ചുകളുടെ പ്രത്യേകതയാണ്.
ട്രെയിൻ ഹെഡ് ലൈറ്റുകൾക്കായി എയറോഡൈനാമിക് എക്സ്റ്റീരിയർ ലുക്ക് ആണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ മറ്റൊരു ആകർഷണം. ജിഇആർഫ് പാനലുകളുള്ള മികച്ച ഇൻ-ക്ലാസ് ഇന്റീരിയറുകൾ, സെൻസർ അടിസ്ഥാനമാക്കിയുള്ള ഇന്റർ കമ്മ്യൂണിക്കേഷൻ വാതിലുകൾ,
ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ, മോഡ്യൂലാർ പാന്‌ട്രി, ഫസ്റ്റ് എസി ക്ലാസിൽ ചൂടുവെള്ളം വരുന്ന ഷവർ, വിശാലമായ ലഗേജ് മുറി, ദുർഗന്ധ രഹിത ടോയ്‌ലറ്റ് സംവിധാനം,പൊതു അറിയിപ്പും ദൃശ്യ വിവര സംവിധാനം എന്നിങ്ങനെ സുഖകരവും ആശങ്കകളില്ലാത്തതുമായ ഒരു യാത്രയ്ക്ക് വേണ്ടതെല്ലാം ഇതില്‍ ഒരുക്കിയിരിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












