ഗുജറാത്തിലെ സുന്ദരമായ മച്ഛു നദിക്കരയിലാണ് മോര്‍ബിയെ കൊച്ചു നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ - യൂറോപ്യന്‍ വാസ്തു വിദ്യകളുടെ ഓപ്പണ്‍ മ്യൂസിയം എന്ന് വേണമെങ്കില്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം.
കോളനി ഭരണകാലത്താണ് ഈ സ്ഥലം ഒരു നഗരമായി വളര്‍ന്ന് വന്നത്. അക്കാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

Photo Courtesy: gujarattourism.com
ഗ്രീന്‍ ചൗക്ക്
മോര്‍ബിയിലെ പ്രധാന വ്യാപര കേന്ദ്രമാണ് ഗ്രീന്‍ ചൗക്ക്. നഗര അതിര്‍ത്തിയിലെ മൂന്ന് ദിക്കുകളിലായി നിര്‍മ്മിച്ചിരിക്കുന്ന മൂന്ന് കവാടങ്ങളില്‍ നിന്നുള്ള പാത അവസാനിക്കുന്നത് ഗ്രീന്‍ ചൗക്കിലാണ്. ബ്രിട്ടീഷുകരുടെ നഗരാസൂത്രണത്തിന് ഉത്തമ ഉദാഹരണമാണ് ഈ കവാടങ്ങള്‍.
മോര്‍ബിയിലെ തൂക്ക് പാലം
ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു തൂക്കുപാലമാണ് മോര്‍ബിയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു കാര്യം. ഈ പാലത്തിനടുത്തായി ഓള്‍ഡ് പാലസ് എന്നും ദര്‍ബാര്‍ഗഡ് എന്നും വിളിക്കപ്പെടുന്ന ഒരു കൊട്ടാരമുണ്ട്. ഇപ്പോള്‍ ഒരു ഹെറിട്ടേജ് ഹോട്ടലായി പ്രവര്‍ത്തിക്കുകയാണ് ഈ കെട്ടിടം.

Photo Courtesy: gujarattourism.com
മണിമന്ദിര്‍
മോര്‍ബിയിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് മണിമന്ദിര്‍. ലക്ഷ്മി നാരായണ്‍, മഹാകാളി, റാംചന്ദ്രാജി, രാധാ-കൃഷ്ണ, ശിവന്‍ തുടങ്ങിയ ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിക്കാന്‍ മണിമന്ദിര്‍ അവസരമൊരുക്കുന്നു. ജയ്പൂര്‍ ശിലകളാല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ രാജസ്ഥാനി മാതൃകയിലുള്ള കൊത്തുപണികളും കാണാം.
വെല്ലിംഗ്ടണ്‍ സെക്രട്ടറിയേറ്റ്
രാജസ്ഥാനി വാസ്തുചാരുത കൊത്തിവെച്ചിരിക്കുന്ന വെല്ലിംഗ്ടണ്‍ സെക്രട്ടറിയേറ്റ് ആണ് മറ്റൊരു കാഴ്ച.
ആര്‍ട്ട് ഡെക്കോ പാലസ്
യൂറോപ്പിലെ ആര്‍ട്ട് ഡെക്കോ പ്രസ്ഥാനത്തിന്‍റെ ചുവടുപിടിച്ച് ജന്മം കൊണ്ട ആര്‍ട്ട് ഡെക്കോ പാലസ് മോര്‍ബിയുടെ യൂറോപ്യന്‍ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്.
റെയില്‍വെ സ്റ്റേഷന്‍
മോര്‍ബിയിലെ റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മ്മിതിയിലും കാണാം യൂറോപ്യന്‍ സ്വാധീനവും രാജസ്ഥാനി പാരമ്പര്യവും.
എത്തിച്ചേരാന്‍
അഹമ്മദാബാദ് ആണ് മോര്‍ബിയോടു ഏറ്റവും അടുത്തുകിടക്കുന വിമാനത്താവളം. ഗുജറാത്ത് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴിലുള്ള ബസ്സുകളെയും മോര്‍ബിയിലെത്താന്‍ ആശ്രയിക്കാം.
മോര്‍ബിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
മോര്‍ബിക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













