ശബരിമലയിലെ മകരവിളക്ക് ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കി ദക്ഷിണ റെയിൽവേ. കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിന്‍ ആണ് സർവീസ് നടത്തുക. ശബരിമലയിൽ നിന്നും മകരജ്യോതി ദർശിച്ച് മടങ്ങുന്ന വിശ്വാസികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ ജനുവരി 16 ചൊവ്വാഴ്ച രാവിലെ ആരംഭിക്കുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊല്ലത്തു നിന്നു ചെന്നൈയിലേക്കും തിരികെ ചെന്നൈയിൽ നിന്ന് കൊല്ലത്തേയ്ക്കും ശബരി സ്പെഷ്യൽ ട്രെയിന്‍ സർവീസ് നടത്തും.
സ്ലീപ്പര്‍, എസി ത്രീ എക്കണോമി, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ കോച്ചുകൾ ലഭ്യമാണ്. ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കൊല്ലത്ത് നിന്ന് പുലർച്ചെ 3:00 മണിക്ക് പുറപ്പെട്ട് രാത്രി 9:00 മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം.

കൊല്ലം-ചെന്നൈ എഗ്മോർ ശബരി സ്പെഷ്യൽ സർവീസ് 06032
കൊല്ലം - 3.00 am
ചെങ്ങന്നൂർ - 4.00 am
കോട്ടയം- 5.25 am
എറണാകുളം ടൗണ്‍ - 6.55 am
തൃശൂർ - 8.30 am
പാലക്കാട് ജംങ്ഷൻ - 10.30 am
പോടന്നൂർ ജംങ്ഷൻ - 11. 45 am
തിരുപ്പൂർ - 12.50 pm
ഇ-റോഡ് - 1.35 pm
സേലം ജംങ്ഷൻ - 2.47 pm
ജോലാർപേട്ടെ - 4.45 pm
കട്ട്പടി - 6.05 pm
ആരക്കോണം ജംങ്ഷൻ - 6.53 pm
തിരുവല്ലൂർ - 7.18 pm
പേരമ്പൂർ - 7.53 pm
ചെന്നൈ എഗ്മോർ- 9.00 pm.
ചെന്നൈ എഗ്മോർ- കൊല്ലം ശബരി സ്പെഷ്യൽ സർവീസ് 06031
തിരികെ ചെന്നൈ എഗ്മോറിൽ നിന്നും അന്നേദിവസം അതായത് ചൊവ്വാഴ്ച രാത്രി 11:45-ന് പുറപ്പെട്ട് ബുധനാഴ്ച വൈകിട്ട് 5:00 മണിയോടെയാണ് കൊല്ലത്ത് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. 17 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.
ചെന്നൈ എഗ്മോർ -11.4 pm
പേരമ്പൂർ - 12.13 am
തിരുവല്ലൂർ - 12.43 am
ആരക്കോണം ജംങ്ഷൻ - 1.18 am
കട്ട്പടി - 2.00 am
സേലം ജംങ്ഷൻ - 3.10 am
സേലം ജംങ്ഷൻ - 5.05 am
ഇ-റോഡ് - 6.20 am
തിരുപ്പൂർ -7.08 am
പോടന്നൂർ ജംങ്ഷൻ - 8.25 am
പാലക്കാട് ജംങ്ഷൻ - 9.30 am
തൃശൂർ- 11.30 am
എറണാകുളം ടൗണ്‍ - 12.55 pm
കോട്ടയം- 2.10 pm
ചെങ്ങന്നൂർ - 2.45 pm
കൊല്ലം - 5.00 pm.
സ്ലീപ്പർ ക്ലാസിൽ 560 രൂപ,എസി ത്രീ എക്കണോമിയിൽ 1405 രൂപ, എസി ത്രീ ടയറില് 1520 രൂപ, എസി ടൂ ടയറിൽ 2105 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഐആർസിടിസി വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













