ചോറ്റാനിക്കര ദേവി ക്ഷേത്രം: മനസ്സു തകർന്നെത്തുന്ന വിശ്വാസികളെ ഇരുകൈകളാലും ചേർത്തു നിർത്തി അനുഗ്രഹിക്കുന്ന അമ്മ. ഏതു സങ്കടക്കടലിലും അമ്മ ഒപ്പം നിൽക്കുമെന്നും പരിഹാരം നല്കുമെന്നുമുള്ള വിശ്വാസം മാത്രം മതി ഇവിടെ ഒരാശ്രയം തേടിയെത്തുന്നവർക്ക്. തിരക്കൊഴിയാത്ത ഇവിടുത്തെ ദിവസങ്ങളും ദേവിയുടെ അനുഗ്രഹങ്ങൾക്ക് സാക്ഷ്യം നല്കുന്ന വിശ്വാസികളും ഇതിന് തെളിവാണ്.
ചോറ്റാനിക്കരയമ്മയുടെ വിശ്വാസികൾക്ക് തങ്ങളുടെ ജീവിതകാലത്തെ ഏറ്റവും വലിയ അനുഗ്രഹങ്ങൾക്കും വരും പരമ്പരകൾക്കും പുണ്യം പകരുന്ന സഹസ്രദ്രവ്യകലശം നടക്കുവാൻ പോവുകയാണ്. 24 വർഷങ്ങൾക്കു ശേഷം നടത്തപ്പെടുന്ന ഈ അപൂർവ്വ ചടങ്ങിൽ പങ്കെടുക്കുകയെന്നത് ജീവിതസൗഭാഗ്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. മഹാവിഷ്ണുവും ഭഗവതിയും ഒരേ പ്രാധാന്യത്തോടെ സ്വയംഭൂവായി വാഴുന്നതാണ് ഈ ക്ഷേത്രം.

PC:Ssriram mt
ചോറ്റാനിക്കര സഹസ്രദ്രവ്യകലശം
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സഹസ്രദ്രവ്യകലശത്തിന് ജൂലൈ 5 ബുധനാഴ്ച തുടക്കമാകും. രണ്ടു വ്യാഴവട്ടത്തിനു ശേഷം നടക്കുന്ന ഈ പുണ്യചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ എളവള്ളി പുലിയന്നൂര്‍ മന ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, എരൂര്‍ പുലിയന്നൂര്‍ മന അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്.
ചോറ്റാനിക്കര സഹസ്രദ്രവ്യകലശം 2023- ചടങ്ങുകൾ
ജൂലൈ 5 ന് തുടങ്ങുന്ന ചടങ്ങുകളും പൂജകളും ആചാര്യവരണം നടത്തി മുളയിട്ട് ആരംഭിക്കും. 25 വൈദിക ബ്രാഹ്മണരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സഹസ്രദ്രവ്യകലശം നടക്കുന്ന പത്ത് ദിവസങ്ങളിലും പ്രത്യേക താന്ത്രിക ചടങ്ങുകളും പൂജകളും നടക്കും. അവസാന ദിവസമായ ജൂലൈ 15 വെള്ളിയാഴ്ച രാവിലെ 10.45 മുതല്‍ 11.25 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബ്രഹ്‌മകലശാഭിഷേകത്തോടെ സഹസ്രദ്രവ്യകലശം സമാപിക്കും. ദർശനപ്രാധാന്യമുള്ളതാണ് ബ്രഹ്‌മകലശാഭിഷേക ചടങ്ങുകൾ.
പൂർണ്ണ ചൈതന്യത്തിലേക്ക് ചോറ്റാനിക്കര ഭഗവതി
ചോറ്റാനിക്കര ഭഗവതിയെ പൂർണ്ണ ചൈതന്യത്തിലേക്ക് ഉയർത്തുന്നതിനായി താന്ത്രിക വിധിപ്രകാരം നടത്തുന്ന ഈ ചടങ്ങിൽ വേറെയും ചടങ്ങുകളുണ്ട്. അതോടൊപ്പം ചോറ്റാനിക്കരയിലെ മറ്റു ദേവതകളായ കീഴ്ക്കാവ് ഭഗവതി, മേലേ ശാസ്താവ്, കിഴേ ശാസ്താവ്, ശിവന്‍, ഓണക്കുറ്റിച്ചിറ ഭഗവതി എന്നിവർക്കും കലശം ആടി ചൈതന്യ പൂര്‍ത്തീകരണം നടത്തും.

PC:Ssriram mt
പങ്കെടുക്കുന്നത് മഹാപുണ്യം
സഹസ്രദ്രവ്യകലശം,ബ്രഹ്‌മകലശാഭിഷേകം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിക്കുകയെന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം മഹാപുണ്യമാണ്. വിശ്വാസികൾക്ക് ഈ ദിവസങ്ങളിൽ ചടങ്ങളിൽ നേരിട്ട് പങ്കെടുക്കുവാനും അത് സാധ്യമാകാത്തർക്ക് വഴിപാടുകളോ സമർപ്പണങ്ങളോ നടത്തി പുണ്യചടങ്ങിൽ ഭാഗമാകാനും കഴിയും. ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‌ക്കും അവരുടെ തലമുറകള്‍ക്കും ആരോഗ്യവും സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.
Cover Image: Vinayaraj
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













