Search
  • Follow NativePlanet
Share
» »ബൾഗേറിയയും റൊമേനിയയും ഷെങ്കൻ വിസയിലേക്ക്! ഒറ്റ രാജ്യമെന്നപോലെ കണ്ടു വരാൻ ഇനി 29 രാജ്യങ്ങൾ!

ബൾഗേറിയയും റൊമേനിയയും ഷെങ്കൻ വിസയിലേക്ക്! ഒറ്റ രാജ്യമെന്നപോലെ കണ്ടു വരാൻ ഇനി 29 രാജ്യങ്ങൾ!

യൂറോപ്യൻ കാഴ്ചകൾ കണ്ടുവരാൻ സഞ്ചാരികളെ സഹായിക്കുന്നത് ഷെങ്കൻ വിസയാണ്. ഒരു രാജ്യമെന്ന പോൽ എളുപ്പത്തില്‌ യൂറോപ്പിലെ 27 രാജ്യങ്ങള്‌ ഒരു തടസ്സവുമില്ലാതെ കണ്ടുവരുവാന്‍ ഷെങ്കൻ വിസ സഹായിക്കും. ബോർഡർ ചെക്കിങ് ഇല്ലാതെ അതിർത്തികളിലെ യാത്ര ഷെങ്കൻ വിസ സുഗമമാക്കുന്നു. ഇപ്പോഴിതാ ഷെങ്കൻ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് മറ്റു രണ്ടു രാജ്യങ്ങൾ കൂടി ഉൾപ്പെടാൻ പോവുകയാണ്.

ബാൾക്കൻ രാജ്യങ്ങളായ റൊമാനിയ, ബൾഗേറിയ എന്നീ രണ്ടു രാജ്യങ്ങളാണ് താമസിക്കാതെ ഷെങ്കൻ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുവാൻ പോകുന്നത്. ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി കരാർ ഒപ്പിട്ടു. അതിർത്തി രഹിത പ്രദേശം വിപുലീകരിക്കുന്നതിനെതിരെ ന്ന ഓസ്ട്രിയ അതിന്റെ വീറ്റോ ഭാഗികമായി പിൻവലിച്ചതോടെയാണ് സുപ്രധാനമായ ഈ മാറ്റം വന്നിരിക്കുന്നത്.

Bulgaria

ഇതോടെ ഇരു രാജ്യങ്ങൾക്കും മാർച്ച് അവസാനം മുതൽ തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും പ്രവേശിക്കുന്നതിന് അനുമതി ലഭിക്കും. തുടർന്ന് ഷെങ്കൻ വിസയിൽ വരുന്നവർക്ക് ബൾഗേറിയയിലേക്കും റൊമാനിയയിലേക്കും പാസ്‌പോർട്ട് രഹിത പ്രവേശനവും അനുവദിക്കും. എന്നാൽ കര അതിർത്തികളിലെ പരിശോധനകൾ തുടരുമെന്നാണ് റിപ്പോർട്ട്.

ബൾഗേറിയയും റൊമാനിയയും 2007 മുതൽ യൂറോപ്പ്യൻ യൂണിയനിൽ അംഗമാണ്. 2011 മുതൽ ഇരു രാജ്യങ്ങളും ഷെങ്കൻ രാജ്യങ്ങളുടെ പട്ടികയിലേക്ക് വരുവാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റു ഇയു രാജ്യങ്ങളെ അപേക്ഷിച്ച് അഴിമതി, സംഘടിത കുറ്റകൃത്യങ്ങൾ, അതിർത്തി സുരക്ഷ എന്നിവയിൽ അല്പം ആശങ്ക ജനിപ്പിക്കുന്ന സാഹചര്യമായിരുന്നു ഇരു രാജ്യങ്ങൾക്കും ഉണ്ടായിരുന്നത്. എന്നിരുന്നാലും സമീപകാലത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചു. സമീപഭാവിയിൽ തന്നെ കരമാര്‍ഗ്ഗമുള്ള പ്രവേശന നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയേക്കുമെന്നാണ് കരുതുന്നത്.

ബൾഗേറിയ

തെക്കു കിഴക്കൻ യൂറോപ്പിന്‍റെ ഭാഗമായ രാജ്യമാണ് ബൾഗേറിയ. സോഫിയ ആണ് തലസ്ഥാനം. കരിങ്കൽ തീരങ്ങളും അവിടുത്തെ ബീച്ചുകളും കാഴ്ചകളുമാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്. മണൽപ്പരപ്പുകളും നേച്ചർ ടൂറിസവും മറൈൻ ടൂറിസവും ഒക്കെ ഇവിടെ ആകർഷിക്കുന്ന കാര്യമാണ്. യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ഇവിടം പക്ഷേ, സമീപകാലത്ത് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്പിൽ കുറഞ്ഞ ചെലവിൽ സന്ദർശിക്കുവാൻ സാധിക്കുന്ന രാജ്യമാണിത്. ബ്ലാക്ക് സീ റിസോര്‍ട്ട്, രൂചികൾ, നിർമ്മാണം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു.

റൊമാനിയ

തെക്കു കിഴക്കൻ യൂറോപ്പിന്‍റെ തന്നെ ഭാഗമാണ് റൊമാനിയ.യൂറോപ്യൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ അംഗരാജ്യങ്ങളുമാണ് റൊമാനിയ. ബുക്കാറസ്റ്റാണ് റൊമാനിയയുടെ തലസ്ഥാനം. താമസവും ഭക്ഷണവും ഗതാഗതവുമെല്ലാം ഉൾപ്പെടെ വലിയ ചെലവില്ലാതെ പൂർത്തിയാക്കുവാൻ കഴിയുന്നവയാണ് റൊമാനിയ സന്ദർശനം. ബജറ്റ് യാത്രികർക്ക് പറ്റിയ ലക്ഷ്യസ്ഥാനവും ഇത് തന്നെയാണ്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയാണ് റൊമാനിയ സന്ദർശിക്കുവാൻ പറ്റിയ സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+