Search
  • Follow NativePlanet
Share
» »699 കിമി വെറും എട്ടരമണിക്കൂറിൽ! വന്ദേഭാരത് ട്രെയിനുകൾ പൊളിയാണ്! കൂടുതൽ ദൂരം, കുറഞ്ഞ സമയത്തിൽ!

699 കിമി വെറും എട്ടരമണിക്കൂറിൽ! വന്ദേഭാരത് ട്രെയിനുകൾ പൊളിയാണ്! കൂടുതൽ ദൂരം, കുറഞ്ഞ സമയത്തിൽ!

സെക്കന്ദരാബാദിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് യാത്രയെക്കുറിച്ചും അതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വായിക്കാം.

ഈ കാലഘട്ടത്തിന്‍റെ യാത്രകളിലെ ഏറ്റവും വലിയ മാറ്റമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. തിരഞ്ഞെടുത്ത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, കൂടുതൽ വേഗത്തിൽ സുരക്ഷിതമായും കുറഞ്ഞ സമയത്തിലും യാത്രക്കാരെ എത്തിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ എളുപ്പത്തിലുള്ള ട്രെയിൻ യാത്രകൾ സാധ്യമാക്കുന്നു. മികച്ച സീറ്റിങ് സംവിധാനത്തിൽ ഒരുക്കിയിരിക്കുന്നവയാണ് ഇവ. ഇപ്പോഴിതാ രാജ്യത്തെ എട്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസിനും തുടക്കമായിരിക്കുകയാണ്. തെലുങ്കാനയിലെ സെക്കന്ദരാബാദിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് യാത്രയെക്കുറിച്ചും അതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വായിക്കാം.

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ്

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ്

രാജ്യത്തെ ഏറ്റവും പുതിയ വന്ദേഭാരത് എക്സപ്രസ് ട്രെയിൻ സർവീസാണ് സെക്കന്ദരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ്. (20833/20834 Secunderabad - Visakhapatnam Vande Bharat Express) രാജ്യത്തെ എട്ടാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും വന്ദേഭാരത് എക്സ്പ്രസാണ്. നിലവിലുള്ള യാത്രാ സമയത്തെക്കാൾ കുറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ സാധിക്കും എന്നതാണ് ഈ ട്രെയിനുകളുടെ പ്രത്യേകത.

PC: PTI

എട്ടരമണിക്കൂറിൽ ഇത്രയും ദൂരമോ?!

എട്ടരമണിക്കൂറിൽ ഇത്രയും ദൂരമോ?!


\ആഴ്ചയിൽ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. 699 കിലോമീറ്റർ വരുന്ന സെക്കന്ദരാബാദ്-വിശാഖപട്ടണം യാത്ര ഈ എക്സപ്രസ് 8.മണിക്കൂർ 30 മിനിറ്റിൽ പൂർത്തിയാക്കും.
നിലവിൽ ഈ റൂട്ടിൽ ഏറ്റവും വേഗതയിൽ പോകുന്ന തുരന്തോ എക്സ്പ്രസിനു വേണ്ടിവരുന്നത് 10 മണിക്കൂറിലധികം സമയമാണ്. ഈ യാത്രാസമയം രണ്ടുമണിക്കൂറോളം കുറയ്ക്കുവാൻ വന്ദേഭാരത് എക്സ്പ്രസിനു സാധിക്കുന്നുണ്ട്. 12 മണിക്കൂർ സമയമെടുത്താണ് മറ്റൊരു ട്രെയിനായ ഗോദാവരി എക്സ്പ്രസ് രണ്ടു സ്റ്റേഷനുകളും പിന്നിടുന്നത്.

PC: PTI

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് സമയം

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് സമയം

സെക്കന്തരാബാദിൽ നിന്ന് പുറപ്പെടുന്നത് - 15:00 (3.00PM)
വാറങ്കലിൽ എത്തിച്ചേരുന്നത് - 16:35(4.35PM)
വാറങ്കലിൽ നിന്ന് പുറപ്പെടുന്നത് - 16:36 (4.36PM)
ഖമ്മമിൽ വരുന്നത് - 17:45 മണിക്കൂർ (5.45PM)
ഖമ്മത്തിൽ നിന്ന് പുറപ്പെടുന്നത് - 17:46 മണിക്കൂർ (5.46PM)
വിജയവാഡ ജംഗ്ഷനിലെ വരുന്നത് - 19:00 മണിക്കൂർ (7.00PM)
വിജയവാഡ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നത് - 19:05 മണിക്കൂർ (7.35PM)
രാജമുണ്ട്രിയിൽ വരുന്നത് - 20:58 മണിക്കൂർ (8.58PM)
രാജമുണ്ട്രിയിൽ നിന്ന് പുറപ്പെടുന്നത്- 21:00 മണിക്കൂർ (9.00PM)
വിശാഖപട്ടണത്ത് എത്തിച്ചേരുന്നത് - 23:30 മണിക്കൂർ (11.30PM)

PC: PTI

വിശാഖപട്ടണം-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസ് സമയം

വിശാഖപട്ടണം-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസ് സമയം

വിശാഖപട്ടണത്ത് നിന്ന് പുറപ്പെടുന്നത് - 05:45 am
രാജമുണ്ട്രിയിൽ എത്തിച്ചേരുന്നത് - 07:55am
രാജമുണ്ട്രിയിൽ നിന്ന് പുറപ്പെടുന്നത് - 07:57am
വിജയവാഡ ജംഗ്ഷനിലെ വരുന്നത് - 10:00 am
വിജയവാഡ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നത് - 10:05 am
ഖമ്മത്ത് എത്തിച്ചേരുന്നത് - 11:00 am
ഖമ്മത്തിൽ നിന്ന് പുറപ്പെടുന്നത്- 11:01 am
വാറങ്കലിൽ എത്തിച്ചേരുന്നത് - 12:05pm
വാറങ്കലിൽ നിന്ന് പുറപ്പെടുന്നത് - 12:06 pm
സെക്കന്തരാബാദിലെ വരുന്നത് - 14:15 pm

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് സ്റ്റോപ്പുകൾ

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് സ്റ്റോപ്പുകൾ

സെക്കന്തരാബാദ് ജംഗ്ഷനിൽ നിന്ന് 15:00 മണിക്ക് വിശാഖപട്ടണത്തേക്ക് ട്രെയിൻ പുറപ്പെടും. 23.30ന് വിശാഖപട്ടണത്തെത്തും. വിശാഖപട്ടണത്ത് നിന്ന് രാവിലെ 05:45 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 14:15 ന് സെക്കന്ദരാബാദിലെത്തും. ഇരു സ്റ്റേഷനുിടയിൽ വെറും 4 സ്റ്റേഷനുകളിൽ മാത്രമേ ട്രെയിൻ നിർത്തുകയുള്ളൂ.തെലങ്കാനയിൽ വാറങ്കൽ, ഖമ്മം എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശിൽ വിജയവാഡ ജംഗ്ഷൻ, രാജമുണ്ട്രി എന്നീ സ്റ്റേഷനുകളിലുമാണ് സ്റ്റോപ്പ് ഉള്ളത്.

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റ് നിരക്ക്

സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റ് നിരക്ക്

വിശാഖപട്ടണം- സെക്കന്ദരാബാദ് എസി ചെയർകാർ

വിസാഗിൽ നിന്ന് സെക്കന്തരാബാദിലേക്ക് - 1,720 രൂപ
വിശാഖിൽ നിന്ന് രാജമുണ്ട്രിയിലേക്ക് - 625 രൂപ
വിശാഖപട്ടണം-വിജയവാഡ ജംഗ്ഷൻ- - 960 രൂപ
വിസാഗിൽ നിന്ന് ഖമ്മത്തിലേക്ക് - 1,115 രൂപ
വിസാഗിൽ നിന്ന് വാറങ്കലിലേക്ക് - 1,310 രൂപ

വിശാഖപട്ടണം മുതൽ സെക്കന്തരാബാദ്- എക്‌സിക്യൂട്ടീവ് ചെയർ കാർ

വിസാഗിൽ നിന്ന് സെക്കന്തരാബാദിലേക്ക് - 3,170 രൂപ
വിസാഗിൽ നിന്ന് രാജമുണ്ട്രിയിലേക്ക് - 1,215 രൂപ
വിശാഖപട്ടണം- വിജയവാഡ ജംഗ്ഷൻ - - 1,825 രൂപ
വിശാഖം മുതൽ ഖമ്മം വരെ - 2,130 രൂപ
വൈസാഗിൽ നിന്ന് വാറങ്കലിലേക്ക് - 2,540 രൂപ

സെക്കന്തരാബാദ്- വിശാഖപട്ടണം- എസി ചെയർ കാർ

സെക്കന്തരാബാദിൽ നിന്ന് വിശാഖപട്ടണത്തിലേക്ക് - 1,665 രൂപ
സെക്കന്തരാബാദ് -വാറങ്കൽ - 520 രൂപ
സെക്കന്തരാബാദ് - ഖമ്മം - 750 രൂപ
സെക്കന്തരാബാദ് -വിജയവാഡ ജംഗ്ഷൻ - 905 രൂപ
സെക്കന്തരാബാദ് രാജമുണ്ട്രി - 1,365 രൂപ

സെക്കന്തരാബാദ്- വിശാഖപട്ടണം എക്‌സിക്യൂട്ടീവ് ചെയർ കാർ (EC)

സെക്കന്തരാബാദ് -വിശാഖപട്ടണം - 3,120 രൂപ
സെക്കന്തരാബാദ് -വാറങ്കൽ - 1,005 രൂപ
സെക്കന്തരാബാദ്- ഖമ്മം - 750 രൂപ
സെക്കന്തരാബാദ് -വിജയവാഡ ജംഗ്ഷൻ വരെ - 1,775 രൂപ
സെക്കന്തരാബാദ്- രാജമുണ്ട്രി - 2,485 രൂപ

ഏറ്റവും മികച്ച സൗകര്യങ്ങൾ

ഏറ്റവും മികച്ച സൗകര്യങ്ങൾ

ഏറ്റവും ആധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളുമാണ് വന്ദേഭാരത് എക്പ്രസുകളിലുള്ളത്. സെമി ഹൈ സ്പീഡ് ട്രെയിൻ വിഭാഗത്തിലാണ് ഇത് വരുന്നത്. സ്ലൈഡിംഗ് ഡോറുകൾ, എമർജൻസി അലാറം, എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ ജീവനക്കാരുമായി ബന്ധപ്പെടുന്നതിനുള്ള എമർജൻസി ടോക്ക് ബാക്ക് , ചാരിയിരിക്കുന്ന സീറ്റുകൾ, എക്‌സിക്യൂട്ടീവ് എസി ചെയർ കാർ കോച്ചുകളിൽ കറങ്ങുന്ന സീറ്റുകൾ, സിസിടിവി ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിൽ ലഭ്യമാക്കിയിട്ടുണ്ടാകും.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പോകുവാൻ സാധിക്കുമെങ്കിലും
സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ് ശരാശരി വേഗത മണിക്കൂറിൽ 130 കിമി ആയിരിക്കും.
14 എസി ചെയർ റുകളും രണ്ട് എക്സിക്യൂട്ടീവ് എസി ചെയർ കാറുകളും ആണ് ഇതിലുള്ളത്. 1128 യാത്രക്കാരെയാണ് ഒരുസമയം ഈ ട്രെയിനിനു വഹിക്കുവാൻ സാധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+