വേദാചല
മണിപ്പാലിന് പടിഞ്ഞാറ് ഭാഗത്തായാണ് വേദാചല ദുർഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ദ്രാണി പഞ്ചദുർഗ എന്ന പേരിലാണ് ദുർഗയെ ഇവിടെ ആരാധിക്കുന്നത്. ഉഡുപ്പിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC: Loveonce
ബൈലുരു
ഉഡുപ്പിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ബൈലുരു ദുർഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര മർദ്ദിനിയുടെ 3 അടി ഉയരത്തിലുള്ള പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഉഡുപ്പിയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്.
PC: Jonoikobangali
കന്നർപടി ക്ഷേത്രം
കന്നർ എന്ന് അറിയപ്പെടുന്ന ബ്രഹ്മിണ കുടുംബം ഇവിടെ താമസിച്ചിരുന്നു. അങ്ങനെയാണ് ഈ ക്ഷേത്രത്തിന് കന്നപടി എന്ന പേര് ലഭിച്ചത്. ജയദുർഗ വനശങ്കരി ആയാണ് ദുർഗയെ ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. ജയദുർഗ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ യഥാർത്ഥ പേര്.
PC: VedSutra
കഡേയലി
കഡേ ഹള്ളി എന്ന സ്ഥലപ്പേര് ലോപിച്ചാണ് കഡേയലി എന്ന പേരുണ്ടായത്. പ്രാചീനമായ മഹിഷാസുര മർദ്ദിനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
PC: Loveonce
അലിയൂരു
ഉഡുപ്പിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് അലിയൂരു സ്ഥിതി ചെയ്യുന്നത്. കൊല്ലൂർ മൂകാംബിക ശിവ ലിംഗ രൂപത്തിൽ ഇവിടെ സ്വയം ഭൂ ആയെന്നാണ് വിശ്വാസം.
PC: Jonoikobangali
ഉദ്യാവര ശക്തിപീഠം
ദുർഗയുടെ ഏഴ് ഭാവങ്ങൾക്ക് പ്രശസ്തമാണ് ഉദ്യവര ശക്തി പീഠ ക്ഷേത്രം. ശംഭുകല്ലു ക്ഷേത്രത്തിന് സമീപത്തയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC: Loveonce
സന്തേകട്ടേ
പുത്തൂർ ടൗണിലെ ഒരു ഗ്രാമമാണ് സന്തേകട്ടേ. ഇവിടുത്തെ സന്തേ കട്ടേ ഭഗവതി ക്ഷേത്രം പ്രശസ്തമാണ്. ഉഡുപ്പിയിൽ നിന്ന് 4 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമനാണ് സ്ഥാപിച്ചത്.
PC: Elishams
ഹെർഗ
ഉഡുപ്പിയിൽ നിന്ന് 8 കിലോമീറ്റർ അകലെയായണ് ഹെർഗയിലെ ദുർഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പർകൽ ജംഗ്ഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം.
PC: Saumyart
ആമ്പൽപാടി
മഹാകാളി ക്ഷേത്രത്തിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അമ്മന പാടിയിൽ നിന്നാണ് ആമ്പൽപാടി എന്ന സ്ഥലപ്പേരുണ്ടായത്. ആമ്പൽപാടി ജനാർദ്ധാന മഹാകാളി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
PC: Bnkkhan