സാങ്കേതിക വിദ്യകളുടെ കാലമാണിത്. ഏറ്റവും എളുപ്പത്തിൽ ജീവിക്കാൻ സഹായിക്കുന്ന ആപ്പുകള്‍ക്കും ടെക്നിക്കുകൾക്കും അനുസരിച്ചാണ് ഇന്നത്തെ ജീവിതം.
മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യയിലെ ക്ഷേത്രങ്ങളും മാറിക്കഴിഞ്ഞു. തിരക്കേറിയ ഭക്തരെ കാത്തുനിർത്താതെ ക്ഷേത്രത്തിലെത്താൻ ടൈം സ്ലോട്ടും മുൻകൂട്ടിയുള്ള ബുക്കിങ്ങും മുതൽ പ്രസാദം വരെ കൊറിയർ ആയി വീട്ടിലെത്തുന്ന കാലമാണിത്. അപ്പോൾ പിന്നെ ക്ഷേത്രങ്ങൾക്ക് ആപ്പുകൾ ഇല്ലാതെ പറ്റില്ലല്ലോ...
രാജ്യത്തെ പല വമ്പൻ ക്ഷേത്രങ്ങൾക്കും ഐഫോണിലും ആൻഡ്രോയിഡിലും പ്രവർത്തിക്കുന്ന ആപ്പുകൾ സ്വന്തമായുണ്ട്. ലോകത്തിന്‍റെ ഏതുഭാഗത്തിരുന്നും ലൈവ് ആയി ആരതി കാണാനും പൂജയിൽ പങ്കെടുക്കുവാനും സംഭാവനകളും വഴിപാടുകളും ഓണ്‍ലൈൻ ആയി കൈമാറ്റം നടത്താനും ഉള്ള സൗകര്യങ്ങൾ ഇത് നല്കുന്നു. ഇതാ സ്വന്തമായി ആപ്പ് ഉള്ള ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

തിരുമല തിരുപ്പതി ദേവസ്ഥാനം
ഗോവിന്ദ- തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന് തിരുപ്പതി ക്ഷേത്രത്തിന്‍റെ ആപ്പ് ദൂരെദിക്കുകളിൽ നിന്നും തിരുപ്പതിയിലെത്തുന്ന വിശ്വാസികള്‍ക്ക് പ്രയോജനകരമാണ്. ആൻഡ്രോയിഡിലാണ് ഇത് ലഭ്യമായിട്ടുള്ളത്. തിരുപ്പതി ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അവരുടെ താമസവും സ്പെഷ്യൽ എൻട്രി ദർശൻ പാസുകളും ആപ്പ് വഴി ബുക്ക് ചെയ്യാം. ലോഗിൻ ചെയ്തുവേണം ആപ്പ് ഉപയോഗിക്കുവാൻ. ക്ഷേത്രഹുണ്ടികയിലേക്ക് സംഭാവന നല്കുവാനുള്ള സൗകര്യവും ഈ ആപ്പ് നല്കുന്നു.
ശ്രീ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം
ജ്യോതിർലിംഗ ക്ഷേത്രത്തിൽ പ്രധാനപ്പെട്ടതും തീർത്ഥാടന സ്ഥാനവുമായ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിനും ആപ്പുണ്ട്. ലൈവ് ദർശൻ കാണാനും ഭസ്മാരി ബുക്ക് ചെയ്യുവാനും ക്ഷേത്രത്തിലെത്തുമ്പോൾ വേണ്ട താമസസൗകര്യം ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാം. ആരതി ബുക്ക് ചെയ്യണമെങ്കിൽ വിശ്വാസികള്‍ അവരുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്യണം. ക്ഷേത്രത്തിൽ നടക്കുന്ന ആരതിയുടെയും പ്രധാന ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ആപ്പില്‍ കാണാം.
ഷിർദ്ദി സായ്ബാബ ക്ഷേത്രം
ഷിർദ്ദി സായ്ബാബയുടെ തീർത്ഥാടന കേന്ദ്രമാണ് മുംബൈയ്ക്കടുത്തുള്ള ഷിർദ്ദി സായ്ബാബ ക്ഷേത്രം. ഇന്ത്യയിൽ ഏറ്റവുമധിക ആളുകളെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. വിശ്വാസികൾക്ക് അവരുടെ ഷിർദ്ദി യാത്രയ്ക്ക് മുന്നോടിയായി ദർശൻ പാസ് ലഭിക്കാനും ആരതി കാണാനും ഉള്ള പാസ് ആപ്പ് വഴി ബുക്ക് ചെയ്യാം. ഇതുവഴി ക്ഷേത്രത്തിന് സംഭാവന നല്കുവാനും സാധിക്കും.

ശ്രീകാശിവിശ്വനാഥ ക്ഷേത്രം, വാരണാസി
ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കാശി വിശ്വനാഥ ക്ഷേത്രത്തിനും സ്വന്തമായി ആപ്പുണ്ട്. ആരതിരുദ്രാഭിഷേകം, സുഖം ദർശൻ, മഹാദേവ് പൂജ എന്നിവ ബുക്ക് ചെയ്യുവാന്‍ ഇത് സഹായിക്കുന്നു. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ ടോക്കണ്‍ നമ്പറും ദർശനത്തിനായി ക്ഷേത്രത്തിൽ എത്തേണ്ട സമയവും വിശ്വാസികൾക്ക് എസ്എംഎസ് നോട്ടിഫിക്കേഷൻ വഴി ലഭിക്കും. ഏത് ദിവസം ഏത് സമയത്തെ ആരതി കാണണെന്നു എത്ര സ്ലോട്ടുകൾ ലഭ്യമാണെന്നും ഉള്ള വിവരങ്ങൾ ആപ്പിൽ നിന്ന് ലഭിക്കും. ഇത് കൂടാതെ ആപ്പിൽ ആരതി ലൈവായി കാണിക്കുകയും ചെയ്യും.
ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രം മുംബൈ
സെലബ്രിറ്റികളടക്കം ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന സിദ്ധിവിനായക ഗണപതി ക്ഷേത്രത്തിനും ആപ്പ് ഉണ്ട്. ക്ഷേത്രത്തിലെ ദർശനം ലൈവ് ആയി ആപ്പ് വഴി കാണാം. കൂടാതെ ക്ഷേത്രത്തിന് സംഭാവ നല്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. എന്നാൽ പൂജാ ബുക്കിങ് പോലുള്ള ആവശ്യങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ക്ഷേത്രവെബ്സൈറ്റിനെ തന്നെ ആശ്രയിക്കേണ്ടി വരും.
മല്ലികാർജുന ക്ഷേത്രം, ആന്ധ്രാ പ്രദേശ്
ശിവന്‍റെ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ആന്ധ്രയിലെ മല്ലികാർജുന ക്ഷേത്രത്തിന്‍റെ ആപ്പ് ഴഴി പൂജാ, ദര്‍ശനം, അഭിഷേകം, സേ, താമസസൗകര്യം തുടങ്ങിയവ ബുക്ക് ചെയ്യാൻ സൗകര്യം നല്കുന്നു. ക്ഷേത്രത്തിന്‍റെ ലൊക്കേഷൻ, പൂജാ സമയം, കലണ്ടർ തുടങ്ങിയ വിവരങ്ങൾ ആപ്പിൽ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














