യാത്ര പോകണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങളുടെ പട്ടികയെടുത്താൽ അതിൽ ഒരു സ്ഥാനം എന്നും ഹിമാചൽ പ്രദേശിന് കാണും. മഞ്ഞ് പെയ്യുന്ന മലനിരകളും ആര്‍ത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഫോറസ്റ്റുകളും മാത്രമല്ല, ഭൂപ്രകൃതിയും കാലാവസ്ഥയും ഒക്കെയായി നിരവധി കാര്യങ്ങൾ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
പരിധിയില്ലാത്ത സാഹസിക വിനോദങ്ങളും ആഹ്ലാദവും പകരുന്ന ഹിമാചൽ പ്രദേശ് യാത്ര പോകണമെങ്കിൽ പക്ഷേ കാശ് കുറച്ചധികം പൊടിക്കേണ്ടി വരും. എന്നാലോ മഞ്ഞു മലകളുടെ വിളി കേൾക്കാതിരിക്കാനും സാധിക്കാത്ത, ഒരു ഹിമാചൽ യാത്ര ഉടനെ പ്ലാൻ ചെയ്യുന്ന ഒരാളാണെങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതാ ചെലവ് കുറഞ്ഞ ഹിമാചൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്ന് നോക്കാം...

1. ഓഫ് സീസണില്‍ പോകാം
ഹിമാചൽ പ്രദേശ് എന്നല്ല, ഏതൊരു സ്ഥലത്തേയ്ക്കും യാത്ര പോകുമ്പോൾ പീക്ക് സീസൺ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ചെലവ് പോക്കറ്റ് കീറും. ഹിമാചൽ പ്രദേശിന്‍റെ പീക്ക് സീസൺ സെപ്റ്റംബർ മുതൽ ഡിസംബർ വരെയും മാർച്ച് മുതൽ ജൂൺ വരെയുമാണ്. അതുകൊണ്ടു തന്നെ ജനുവരി, ഫെബ്രു വരി മാസങ്ങളും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളും ഇവിടം സന്ദര്‍ശിക്കുവാൻ ചെലവ് കുറഞ്ഞ സമയമാണ്. ഈ സമയത്ത് ഇവിടേക്ക് യാത്ര പ്ലാൻ ചെയ്താൽ കുറഞ്ഞ ചെലവിൽ പോയി വരാം.
2. കിഴിവുകൾ നോക്കിപ്പോകാം
യാത്രയിലെ ചെലവ് കുറയ്ക്കുവാനുള്ള ഒരു എളുപ്പവഴി പരമാവധി കിഴിവുകൾ പ്രയോജനപ്പെടുത്തുക എന്നതാണ്. വിമാനടിക്കറ്റിന് ആയാലും ഹോട്ടൽ താമസം, ആക്റ്റിവിറ്റികൾ എന്നിവയെല്ലാം അന്വേഷിച്ചാൽ കുറഞ്ഞ നിരക്കിൽ തരുന്ന ഏജൻസികള്‍ കണ്ടെത്താം. പ്രാദേശിക ഏജൻസികളെ സമീപിക്കുന്നത് മികച്ച ഡീലുകൾ കണ്ടെത്തുവാൻ സഹായിക്കും.
3. ഗ്രൂപ്പായി പോകാം
യാത്രകളിൽ ചെലവ് കുറയ്ക്കുവാനുള്ള ഏറ്റവും മികച്ച വഴി ഗ്രൂപ്പായി യാത്ര ചെയ്യുക എന്നതാണ്. എത്ര ആൾ കൂടുന്നുവോ അതിനനുസരിച്ച് നിരക്ക് വിഭജിക്കപ്പെടും. താമസത്തിന് ഒരു റസ്റ്റ് ഹൗസ് മുഴുവനായോ അല്ലെങ്കിൽ അല്ലെങ്കിൽ ഡോർമിറ്ററികളോ വാടകയ്ക്ക് എടുക്കൽ, ഭക്ഷണത്തിന് മുൻകൂട്ടി ഓർഡർ നല്കി കഴിക്കൽ എന്നിങ്ങനെ ചെലവ് കുറയ്ക്കുന്ന നിരവധി മാർഗങ്ങളുണ്ട്.
4. ഹോം സ്റ്റേ ബുക്ക് ചെയ്യാം
ഒറ്റയ്ക്കാണ് യാത്രയെങ്കിൽ ചെലവ് കുറയ്ക്കുവാൻ ഹോം സ്റ്റേകളോ അല്ലെങ്കിൽ ബേസിക് അക്കൊമൊഡേഷൻ സൗകര്യങ്ങളോ പ്രയോജനപ്പെടുത്താം. സ്റ്റാർ ഹോട്ടലുകളാണെങ്കിൽ വലിയ നിരക്ക് താമസസൗകര്യത്തിന് നല്കേണ്ടി വരും. എന്നാൽ ഹോം സ്റ്റേകള്‍ , അടിസ്ഥാന സൗകര്യങ്ങൾ മാത്രം നല്കുന്ന താമസ സൗകര്യങ്ങൾ എന്നിവ തിരഞ്ഞെടുത്താൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യവും ഒപ്പിക്കാം.
5. ക്യംപിങ്
മറ്റൊരു ഓപ്ഷൻ ക്യാംപിങ് ആണ്. നിങ്ങൾക്ക് ധൈര്യവും ആഗ്രഹവും ഉണ്ടെങ്കിൽ നദീ തീരത്തും മലകളുടെ മുകളിലും ഒക്കെയായി ക്യാംപിങ്ങിനുള്ള സൗകര്യങ്ങൾ ലഭിക്കും. ഇതിനും വലിയ തുക ആകില്ല. ആകാശം നോക്കി കിടക്കുന്ന ക്യാംപ് സൈറ്റുകൾ തീർത്തും വ്യത്യാസ്തമായ ഒരു യാത്രാനുഭവം നല്കുകയും ചെയ്യും
6. നേരത്തെ ബുക്ക് ചെയ്യാം
ഹിമാചൽ യാത്ര മനസ്സിലുണ്ടെങ്കിൽ എത്രയും നേരത്തെ ബുക്കിങ് നടത്തുക എന്നത് ഒരു കാര്യമാണ്. മുൻകൂട്ടി ബുക്കിങ് നടത്തുമ്പോൾ കുറഞ്ഞ നിരക്കിൽ എല്ലാം ലഭിക്കും. കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്‍റുകൾ ഇവിടെ നിരവധിയുണ്ട്. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി അവിടെനിന്നും ഭക്ഷണം കഴിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














