Search
  • Follow NativePlanet
Share
» »യാത്ര ചെയ്ത് പണിയെടുക്കാം! ഡിജിറ്റൽ നൊമാഡ് വിസയുമായി ദക്ഷിണ കൊറിയ

യാത്ര ചെയ്ത് പണിയെടുക്കാം! ഡിജിറ്റൽ നൊമാഡ് വിസയുമായി ദക്ഷിണ കൊറിയ

ലോകം ചുറ്റിയടിച്ച് കാണാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും സുഖകരമായ മാർഗ്ഗങ്ങളിലൊന്നാണ് ഡിജിറ്റൽ നൊമാഡ് വിസ. റിമോർട്ട് ജോലിയുണ്ടെങ്കിൽ ഡിജിറ്റൽ നൊമാഡ് വിസ നല്കുന്ന രാജ്യങ്ങൾ സന്ദർശിച്ച് അവിടെയിരുന്ന് ജോലി ചെയ്യുവാൻ കഴിയും എന്നതാണ് ഇതിന്‍റെ ആകർഷണം. സഞ്ചാരികളെ ആകർഷിക്കുവാനും ടൂറിസം വളർത്തുവാനുമായി നിരവധി രാജ്യങ്ങൾ ഡിജിറ്റൽ നൊമാഡി വിസ നല്കുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി കടന്നുവന്നിരിക്കുന്ന രാജ്യമാണ് സൗത്ത് കൊറിയ.

വിദേശ രാജ്യക്കാർക്കായി പുറത്തിറക്കിയ പുതിയ ഡിജിറ്റൽ നൊമാഡ് വിസ റിമോട്ട് ജോലി യാത്രകളിലൂടെ ആസ്വദിക്കാനും അവധിക്കാലങ്ങൾ ആഘോഷമാക്കുവാനും ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്. വിദൂര ജോലികൾ ചെയ്ത യാത്ര ചെയ്യാന് ആഗ്രഹിക്കുന്നവർക്ക് അവരുടെ ബക്കറ്റ് ലിസ്റ്റിൽ ഇനി സൗത്ത് കൊറിയയേയും ധൈര്യത്തിൽ ഉൾപ്പെടുത്താം.

South Korea Digital Nomad Visa

റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ടു വർഷത്തോളം രാജ്യത്ത് തുടരുവാൻ ഈ ഡിജിറ്റൽ നൊമാഡ് വിസ സന്ദർശകരെ അനുവദിക്കും. വിദേശികൾക്ക് അവർ തങ്ങളുടെ രാജ്യത്ത് ചെയ്യുന്ന തൊഴിൽ നിലനിർത്തി തുടർച്ചയായി രണ്ടു വർഷം വരെ ദക്ഷിണ കൊറിയയില് ചെലവഴിക്കാൻ അനുവദിക്കാൻ അനുവദിക്കുന്ന വിസയാണിത്.

അതോടൊപ്പം ആഗോളതലത്തിൽ വർക്കസ്റ്റേഷന് വർധിച്ചു വരുന്ന സ്വീകര്യത കണക്കിലെടുത്ത് ദക്ഷിണ കൊറിയയിലെ നീതിന്യായ മന്ത്രാലയം 2024 ജനുവരി 1-ന് തൊഴിൽ വിസ ആരംഭിക്കും. കൂടുതൽ കാലം രാജ്യത്ത് തങ്ങാൻ വിദേശികളെ അനുവദിക്കുന്ന വിസയാണിത്. വർക്കും വെക്കേഷനും ഒരുമിച്ച് എന്ന ആശയത്തിൽ നിന്നാണ് വര്‍ക്കേഷൻ എന്ന വാക്ക് വരുന്നത്.

നിലവിലെ സാചഹചര്യത്തിൽ കൊറിയ സന്ദർശിക്കാനും ഇവിടെ താമസിച്ച് ജോലി ചെയ്യാനും താല്പര്യമുള്ളവർക്ക് 90 ദിവസം സാധുതയുള്ള ടൂറിസ്റ്റ് വിസയാണ് ലഭ്യമായിട്ടുള്ളത്. പുതിയതായി അവതരിപ്പിക്കുന്ന തൊഴിൽ വിസയ്ക്ക് ഒരു വർഷ സാധുതയാണുള്ളത്. കൂടാതെ, അത് ഒരു വർഷത്തേയ്ക്ക് കൂടി നീട്ടിയെടുക്കാനും സാധിക്കും.

സൗത്ത് കൊറിയ ഡിജിറ്റൽ നൊമാഡ് വിസയ്ക്ക് അപേക്ഷിക്കാൻ

ഡിജിറ്റൽ നോമാഡ് വിസയ്‌ക്കുള്ള അപേക്ഷകർ അതത് രാജ്യങ്ങളിലെ ദക്ഷിണ കൊറിയൻ എംബസിയിൽ ആവശ്യമായ ഡോക്യുമെൻറുകളോടെ വേണം സമർപ്പിക്കാൻ. ഇതിനായി വാർഷിക വരുമാനം $86,700 നിങ്ങൾക്കുണ്ടായിരിക്കണം. 2022 ലെ കണക്കനുസരിച്ച് ദക്ഷിണ കൊറിയയുടെ പ്രതിശീർഷ പ്രതിശീർഷ വരുമാനത്തിന്റെ ഇരട്ടിയാണ് ഈ തുക. ഇത് കൂടാതെ തൊഴിൽ പരിശോധനയും ക്രിമിനൽ റെക്കോർഡ് പരിശോധനയും ആവശ്യമായി വരും.

ഇത് കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ വീട്ടിലേക്ക് മടങ്ങാനുള്ള അവരുടെ കഴിവ് ഉറപ്പാക്കാൻ അപേക്ഷകർ കുറഞ്ഞത് 100 ദശലക്ഷം വോൺ കവറേജുള്ള സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കൈവശം വയ്ക്കണം എന്നും നിബന്ധനയിൽ പറയുന്നു. അപേക്ഷകരുടെ പ്രായം 18 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണമെന്നും തൊഴിൽ മേഖലയിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷതെ പരിചയം ഉണ്ടായിരിക്കണമെന്നും പറയുന്നു. വിസ കിട്ടിയാൽ തുടർന്ന് പങ്കാളിയെയും കുട്ടികളെയും കൊണ്ടുവരുവാനും സാധിക്കും.

സൗത്ത്കൊറിയ ഡിജിറ്റൽ നൊമാ‍ഡ് വിസ, ആർക്കൊക്കെ അപേക്ഷിക്കാം?

B-1, B-2, അല്ലെങ്കിൽ C-3 പോലുള്ള ഹ്രസ്വകാല ടൂറിസ്റ്റ് വിസകളിൽ ഇതിനകം ദക്ഷിണ കൊറിയയിലുള്ള വിദേശികൾക്ക് പുതിയ ഡിജിറ്റൽ നോമാഡ് വിസയ്ക്ക് അപേക്ഷിക്കാം. ഈ ഡിജിറ്റൽ നൊമ‍ാഡ് വിസയിൽ വരുന്നവർക് ദക്ഷിണ കൊറിയയിൽ തൊഴിൽ തേടാനുള്ള അനുമതിയില്ല എന്ന കാര്യം മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel visa world travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+