ശ്രീകൃഷ്ണ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും ഉത്തരമുള്ള ഈ ക്ഷേത്രം തിരുവിതാംകൂറിന്‍റെ അഭിമാന ക്ഷേത്രങ്ങളിലൊന്നാണ്. വര്‍ഷത്തില്‍ 18 ദിവസം മാത്രം ഭഗവാന്‍ വിശ്വരൂപത്തില്‍ ദര്‍ശനം നല്‍കുന്ന കേരളത്തിലെ ഏകക്ഷേത്രം കൂടിയാണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. മഹാഭാരതവും കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ ക്ഷേത്ര ചരിതം ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്.
കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രം
എറണാകുളം ജില്ലയില്‍ പിറവത്തിനു സമീപം കക്കാട് എന്ന സ്ഥലത്താണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണനായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം. വിശ്വരൂപത്തില്‍ പതിനെട്ടു ദിവസം ഭഗവാന്‍ ദര്‍ശനം നല്കുന്നു എന്നതു തന്നെയാണ് ഇവിടേയ്ക്ക് എല്ലായ്പ്പോഴും വിശ്വാസികളെ ആകര്‍ഷിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മഹാഭാരതവും ക്ഷേത്രവും
ധനു 1 മുതല്‍ 18 വരെ
18 ദിവസങ്ങളില്‍
നിവേദ്യം കഴിച്ചാല്‍
കൂടാതെ ഈ 18 ദിവസങ്ങളിലും ഭഗവാന് പ്രത്യേക നിവേദ്യമാണ് സമര്‍പ്പിക്കുന്നത്. ദദ്ധന്യം എന്നാണിത് അറിയപ്പെടുന്നത്. മഹാഭാരത യുദ്ധപ്പുറപ്പാടിനു മുന്‍പ് ദിവസവും ഭഗവാന്‍ ഇതാണ് കഴിച്ചിരുന്നതെന്നാണ് വിശ്വാസം. പഞ്ചദ്രവ്യങ്ങളടങ്ങിയ ഈ നിവേദ്യം കഴിച്ചാല്‍ എന്തുരോഗത്തെയും പ്രതിരോധിക്കുവാനുള്ള ശക്തി ലഭിക്കുമെന്നാണ് വിശ്വാസം.
ക്ഷേത്രക്കുളത്തിലെ ആമ
ഏകദിന വിശ്വരൂപ പൂജ
കുടുംബൈശ്വര്യ പൂജ, രോഗപ്രതിരോധത്തിന് പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധന്ന്യം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യഹവനം, സന്താനസൗഭാഗ്യത്തിന് -താമരമൊട്ടില്‍ നെയ്യ് നിറമുള്ള ഹവനം, വിദ്യാതടസ്സം മാറുന്നതിന്-വിദ്യാഗോപാലമന്ത്രാര്‍ച്ചന, വിദ്യാഗോപാലമന്ത്രം ജപിച്ച-സാരസ്വതഘൃതം, ധനാഭിവൃദ്ധിക്ക്-ആദികൂര്‍മ്മ പൂജ, പാല്‍ പായസം, പഴംപഞ്ചസാര, വെണ്ണനിവേദ്യം, കദളിപ്പഴം, കദളിപഴമിട്ട പാല്‍പായസം തുടങ്ങിയ വഴിപാടുകളും ഇവിടെയുണ്ട്.
ലക്ഷമിനാരായണപൂജ
ക്ഷേത്രത്തിലെ മറ്റൊരു പ്രസിദ്ധ പൂജയാണ് ലക്ഷമിനാരായണപൂജ. മംഗല്യഭാഗ്യത്തിനും സന്തുഷ്ട കുടുംബ ജീവിതത്തിനും ഈ പൂജ നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം, ലക്ഷ്മി, നാരായണന്മാരെയാണ് ഈ പൂജ വഴി ആരാധിക്കുന്നത്. ഈ വഴിപാട് വിശ്വരൂപദര്‍ശന ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല.



Click it and Unblock the Notifications














