Search
  • Follow NativePlanet
Share
» »അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

By Elizabath Joseph

ഉയർന്നു പൊങ്ങുന്നതിനോടൊപ്പം വിവാദങ്ങളും കൂടെക്കൂട്ടിയിരിക്കുന്ന ഒരു നിർമ്മിതിയാണ് ഗുജറാത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന പട്ടേൽ പ്രതിമ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി ഒരുക്കിയിരിക്കുന്ന ഈ പ്രതിമ ഐക്യ പ്രതിമ എന്ന പേരിലാണ് അറിയപ്പെടുവാൻ പോകുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്നറിയപ്പെടാൻ, അമേരിക്കയിലെ സ്റ്റ്യാചു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലുപ്പമുള്ള,ഐക്യപ്രതിമയുടെ വിശേഷങ്ങളിലേക്ക്!!!

പട്ടേൽ പ്രതിമ

പട്ടേൽ പ്രതിമ

ഇന്ത്യൻ സ്വാന്ത്ര്യ ചരിത്രത്തിലെ അനിഷേധ്യ നേതാക്കളിലൊരാളായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായാണ് ഐക്യപ്രതിമ നിർമ്മിക്കുന്നത്. ഭാരതത്തിന്റെ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ച പട്ടേൽ
സ്വതന്ത്യ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി കൂടി ആയിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നാണ് പട്ടേൽ അറിയപ്പെടുന്നത്.
അണക്കെട്ടിനു മധ്യത്തിലെ പ്രതിമ

PC:wikipedia

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണവുമായാണ് പട്ടേൽ പ്രതിമ വരുന്നത്. 18 മീറ്റർ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. എന്നാൽ താഴെ നിന്നും നോക്കുമ്പോൾ ഈ പ്രതിമയുടെ യഥാർഥ ഉയരം 240 മീറ്റർ ആണ്.

PC:Vijayakumarblathur

അണക്കെട്ടിനു നടുവിലെ ജലാശയത്തിൽ

അണക്കെട്ടിനു നടുവിലെ ജലാശയത്തിൽ

ഗുജറാത്തിലെ സര്‍ദാർ സരോവർ അണക്കെട്ടിനുുള്ളിലെ ജലാശയത്തിനു നടുവിലുള്ള സാധു ബേട് ദ്വീപിലാണ് ഈ പ്രതിമ ഉയരുന്നത്.

PC:Vijayakumarblathur

പിന്നിലാക്കിയ റെക്കോർഡുകൾ

പിന്നിലാക്കിയ റെക്കോർഡുകൾ

ലോകത്തിലെ തന്നെ വമ്പൻമാരായ പല പ്രതിമകളുടെയും റെക്കോർഡുകൾ തകർത്തു കൊണ്ടായിരിക്കും പട്ടേൽ പ്രതിമ വരിക.
ചൈനയിലെ ഹെനാനിലുള്ള സിപ്രിങ് ടെമ്പിൾ ബുദ്ധ (153 മീറ്റർ),ന്യൂയോർക്കിലെ സ്റ്റ്യാചു ഓഫ് ലിബർടി (93 മീറ്റർ),ബ്രസീലിലെ റിയോജി ജനീറോയിലുള്ള ക്രൈസ്റ്റ് ദ റെഡീമർ(40 മീറ്റർ) എന്നീ പ്രശസ്ത പ്രതിമകളെയാണ് നിർമ്മാണം പൂർത്തിയാകുമ്പോൾ പട്ടേൽ പ്രതിമ പിന്നിലാക്കുക.

PC:wikipedia

മുടക്കമില്ലാത്ത നിർമ്മാണം

മുടക്കമില്ലാത്ത നിർമ്മാണം

നീണ്ട അ‍ഞ്ചു വർഷത്തെ നിർമ്മാൺണ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ ഒക്ടോബറിൽ ഇതിന്റെ നിർമ്മാമം പൂർത്തിയാകുന്നത്. കാൽ ലക്ഷത്തോളം പേർ രാപ്പകൽ മുടക്കമില്ലാത്ത അധ്വാനം നടത്തിയാണ് ഇതിന്റെ നിർമ്മാണം ഇത്രവേഗം പുരോഗമിക്കുന്നത്.

പ്രതിമ മാത്രമല്ല

പ്രതിമ മാത്രമല്ല

പട്ടേൽ പ്രതിമ കാണാനെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് പല കാഴ്ചകളാണ്. സന്ദർശക കേന്ദ്രം,സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺവെൻഷൻ സെന്റർ, പട്ടേലിന്റെ ജീവതത്തിലെ പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ഷോ , 500 അടി ഉയരത്തിൽ നിന്നും പട്ടേൽ പ്രതിമ കാണുവാനുള്ള സൗകര്യംതുടങ്ങിയവയൊക്കെ ഈ പ്രതിമയുടെ ഭാഗമായി ഉയർന്നു വരുന്ന കാര്യങ്ങളാണ്.

 ഉദ്ഘാടനം ഒക്ടോബർ 31 ന്

ഉദ്ഘാടനം ഒക്ടോബർ 31 ന്

സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബർ 31 നാണ് പ്രതിമഉദ്ഘാടനം ചെയ്യുക. 2013 ഒക്ടോബർ 31 നാണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്..

ഉരുക്കു മനുഷ്യന്റെ ഇരുമ്പ് പ്രതിമ

ഉരുക്കു മനുഷ്യന്റെ ഇരുമ്പ് പ്രതിമ

കാരിരുമ്പും വെങ്കലവും ഉപയോഗിച്ചാണ് ഈ പ്രതിമ നിർമ്മിക്കുന്നത്. ഉരുക്കിനോളം കട്ടിയുള്ള ചട്ടത്തിൽ സിമന്റ് കോൺക്രീറ്റ് കൊണ്ട് പൊതിഞ്ഞാണ് ഇത് നിർമ്മിക്കുന്നത്. ഇതിനു ഏറ്റവും പുറമേയുള്ള ഭാഗം വെങ്കലം കൊണ്ട് പൊതിയും എന്നാണ് പറയുന്നത്.
PC:Government of India

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ലോഹം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ലോഹം

പട്ടേൽ പ്രതിമയുടെ നിർമ്മാണത്തിനാവശ്യമായ ലോഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കും എന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. പട്ടേലിനോടുള്ള ആദരനായി ആറു ലക്ഷം ഗ്രാമങ്ങളിൽ നിന്നും കർഷകർ ശേഖരിക്കുന്ന ഉരുക്ക് കൊണ്ട് നിർമ്മിക്കും എന്നായിരുന്നു അത്. എന്നാൽ ഈ പറഞ്ഞതിൻറെ മൂന്നിലൊന്ന് സ്ഥലങ്ങളിൽ നിന്നുമാത്രമേ ലോഹം സ്വീകരിക്കുവാൻ പറ്റിയുള്ളൂ എന്നതാണ് യാഥാർഥ്യം.

PC:Vijayakumarblathur

ചൈനയും പ്രതിമയും

ചൈനയും പ്രതിമയും

പട്ടേൽ എന്നും മാറ്റിനിർത്തിയിരുന്ന ചൈനയുടെ കരങ്ങൾ പട്ടേൽ പ്രതിമയിൽ പതിഞ്ഞിട്ടുണ്ട് എന് കാര്യം രാജ്യത്ത് വലിയ ചർച്ചകൾക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു. പ്രതിമയുടെ ഏറ്റവും പുറമേയുള്ള വെങ്കല രൂപമാണ് ചൈനയിൽ നിർമ്മിക്കുന്നത് എന്നാണ റിപ്പോർട്ടുകൾ.
PC:Vijayakumarblathur
https://commons.wikimedia.org/wiki/Category:Statue_of_Unity#/media/File:The_statue_of_unity_under_construction_(17).jpg

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

അഹ്മദാബാദിൽ നിന്നും 201 കിലോമീറ്റർ അകലെയാണ് ഈ പ്രതിമയുള്ളയിടം. ഏകദേശം നാലു മണിക്കൂറാണ് അഹ്മദാബാദിൽ നിന്നും ഇവിടേക്കുള്ള ദൂരം. നർമ്മദ ഡാമിൽ നിന്നും 3.2 കിലോമീറ്റർ അകലെയാണ് ഇതുള്ളത്.

Read more about: gujarat monuments

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more