Search
  • Follow NativePlanet
Share
» » എറണാകുളം-ടാറ്റാനഗർ സ്പെഷ്യൽ ട്രെയിൻ തിങ്കളാഴ്ച, ബുക്കിങ് തുടരുന്നു, ജാർഖണ്ഡിന് നേരിട്ട് പോകാം

എറണാകുളം-ടാറ്റാനഗർ സ്പെഷ്യൽ ട്രെയിൻ തിങ്കളാഴ്ച, ബുക്കിങ് തുടരുന്നു, ജാർഖണ്ഡിന് നേരിട്ട് പോകാം

ടാറ്റാനഗർ-എറണാകുളം സ്പെഷ്യൽ ട്രെയിൻ: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. എറണാകുളത്തിനും ജാർഖണ്ഡിലെ ടാറ്റാ നഗറിനും ഇടയിലായാണ് സ്പെഷ്യൽ ട്രെയിൻ ഓടുക. ഈ സമയത്തെ യാത്രാ തിരക്കാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയില്‍വേയെ പ്രേരിപ്പിച്ചത്.

നിലവിൽ ഫെബ്രുവരി മാസത്തിൽ ആണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.ടാറ്റാനഗർ-എറണാകുളം വീക്കിലി എക്സ്പ്രസ് ഫെബ്രുവരി 5,12 എന്നീ തിങ്കളാഴ്ചകളിൽ ടാറ്റാനഗറിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം എറണാകുളത്ത് എത്തും. എറണാകുളം-ടാറ്റാനഗർ വീക്കിലി എക്സ്പ്രസ് ഫെബ്രുവരി 8,15 എന്നീ വ്യാഴാഴ്ചകളിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ടാറ്റാ നഗർ എത്തും.

Tata Nagar–Ernakulam Weekly Special Train-

2 ടൂ ടയർ എസി കോച്ച്, 5 എസി ത്രീ ടയർ കോച്ച്, 3 എസി ത്രീ ടയർ എക്കണോമി കോച്ച്, 7 സ്ലീപ്പർ ക്ലാസ് കോട്ട്, 2 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്ക് 1 സെക്കൻഡ് ക്ലാസ് കോച്ച്. 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവ ഉണ്ടായിരിക്കും.

ടാറ്റാനഗർ-എറണാകുളം വീക്കിലി എക്സ്പ്രസ് (08189)

ട്രെയിൻ നമ്പർ 08189 ടാറ്റാനഗർ-എറണാകുളം വീക്കിലി എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ 5.15ന് ടാറ്റാനഗറില് നിന്നും പുറപ്പെടും. 44 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവിൽ ട്രെയിൻ ബുധനാഴ്ച പുലർച്ചെ 1.55ന് എറണാകുളത്തെത്തും. യാത്രയുടെ രണ്ടാം ദിവസം രാത്രി 10.35ന് ട്രെയിൻ പാലക്കാട് ജംങ്ഷൻ, 11.55ന് തൃശൂർ, പിറ്റേന്ന് പുലർച്ചെ 1.08ന് ആലുവാ, 1.55ന് എറണാകുളം ജംങ്ഷൻ എന്നിങ്ങനെയാണ് സമയക്രമം.

സ്ലീപ്പർ ക്ലാസിൽ 985 രൂപ, എസി ത്രീ ടയർ കോച്ചിൽ 2395 രൂപ, എസി ത്രീ ടയറിൽ 2505 രൂപ, എസി ടൂ ടയറിൽ 3540 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എറണാകുളം - ടാറ്റാനഗർവീക്കിലി എക്സ്പ്രസ് (08190)

എറണാകുളത്ത് നിന്ന് വ്യാഴാഴ്ച രാവിലെ 7.15ന് പുറപ്പെടുന്ന ട്രെയിൻ 45 മണിക്കൂർ 20 മിനിറ്റ് യാത്ര ചെയ്ത് ശനിയാഴ്ച രാവിലെ 04:35 ന് ടാറ്റാ നഗറിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 985 രൂപ, എസി ത്രീ ടയർ കോച്ചിൽ 2395 രൂപ, എസി ത്രീ ടയറിൽ 2505 രൂപ, എസി ടൂ ടയറിൽ 3540 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എറണാകുളം ജംങ്ഷൻ 7.15 AM
ആലുവാ - 7.38 PM
തൃശൂർ - 8.37 PM
പാലക്കാട് ജംങ്ഷൻ - 10.05 PM എന്നീ സ്റ്റോപ്പുകൾ മാത്രമാണ് ഈ സ്പെഷ്യൽ ട്രെയിനിന്ന കേരളത്തിൽ ഉള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+