ഒപ്പിലിയപ്പൻ ക്ഷേത്രം
കുംഭകോണത്തിന്റെ പ്രാന്തപ്രദേശമായ തിരുനാഗേശ്വരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനാഗേശ്വരത്ത് നിന്ന് അരകിലോമീറ്റർ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഭൂമിദേവിയുടെ ജന്മസ്ഥലവും പെരുമാളിന്റെ എട്ട് ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ഇവിടം എന്നാണ് വിശ്വാസം. കൂടുതൽ വായിക്കാം
Photo Courtesy: Sowrirajan S
കമ്പഹരേശ്വർ ക്ഷേത്രം
കുംഭകോണത്തിന് സമീപമുള്ള ചെറുഗ്രാമമായ തിരുഭുവനത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷാവര്‍ഷം നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താന്‍ എത്താറുണ്ട്. ഈ ഗ്രാമത്തില്‍ മറ്റ് ഏറെ ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് കമ്പഹരേശ്വരര്‍ ക്ഷേത്രമാണ്. കൂടുതൽ വായിക്കാം
Photo Courtesy: Varun Shiv Kapur
ഗംഗൈ കൊണ്ട ചോളപുരം
കുംഭകോണത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള മൈലാടുതുറയിലാണ് ഗംഗൈ കൊണ്ട ചോളപുരം സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ്. തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിപ്പമേറിയ ശിവലിംഗമുള്ള ക്ഷേത്രമെന്ന പെരുമയും ഈ ക്ഷേത്രത്തിനാണ്. കൂടുതൽ വായിക്കാം
Photo Courtesy: Nagarjun Kandukuru
ശിൽപ്പ വിസ്മയം
ഗംഗൈ കൊണ്ട ചോളപുരത്തെ ഒരു ശിൽപ്പ വിസ്മയം. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഉള്ളതാണ് ഈ ക്ഷേത്രവും പരിസരവും.
Photo Courtesy: Nagarjun Kandukuru
ക്ഷേത്രഗോപുരം
ചോളാപുരത്തെ ക്ഷേത്ര ഗോപുരം. ചോള ഭരണകാലത്ത് ദ്രാവീഡിയൽ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Nagarjun Kandukuru
സസ്യലതാതികൾ
ക്ഷേത്രപരിസരത്തിന്റെ ഭംഗികൂട്ടുന്ന സസ്യലതാതികൾ
Photo Courtesy: Nagarjun Kandukuru
ഐരാവതേശ്വര ക്ഷേത്രം
കുംഭകോണത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ദാരാസുരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാരാസുരത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ഐരാവതേശ്വര ക്ഷേത്രമാണ്. വര്‍ഷംമുഴുവന്‍ നിരവധി തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമാണിത്. ദേവേന്ദ്രന്റെ ആനയായ ഐരാവതം ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിച്ച സ്ഥലമാണിതെന്നാണ് ഐതീഹ്യം. കൂടുതൽ വായിക്കാം
Photo Courtesy: Vinoth Chandar
ആദി വരാഹർ ക്ഷേത്രം
കുംഭകോണത്തെ ആദിവാരഹ ക്ഷേത്രം. കുംഭകോണത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കുംഭകോണത്തെ ക്ഷേത്രങ്ങൾ പരിചയപ്പെടാം.
Photo Courtesy: Sowrirajan S