Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ അപൂർവയിനം വന്യജീവികൾ

ഇന്ത്യയിലെ അപൂർവയിനം വന്യജീവികൾ

By Maneesh

ജംഗിൾബുക്ക് എന്ന് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. റുഡ്യാർഡ് ക്ലിപ്പിംഗിന്റെ വിഖ്യാതമായ ഈ പുസ്തകം വായിക്കുമ്പോൾ അതിൽ പറഞ്ഞിട്ടുള്ള വനാന്തരങ്ങളിലൂടെ നടക്കാൻ നമുക്ക് കൊതിതോന്നും. അകേലയേയും ബഗീരനേയും ബാലുവിനേയുമൊക്കെ കണ്ട് വനാന്തരങ്ങളിലൂടെ ഒരു യാത്ര നടത്താൻ മനസ് കൊതിക്കുന്നില്ലേ?

ഇങ്ങനെ ഒരു ആഗ്രഹം മനസിൽ ഉണ്ടെങ്കിൽ ഒട്ടും താമസിക്കേണ്ട. വനാന്തരങ്ങളിലൂടെ ഒരു യാത്ര നടത്താം. കാരണം റുഡ്യാർഡ് ജംഗിൾ ബുക്ക് എഴുതിയത് ഇന്ത്യയിലെ വനങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നിരവധി വന്യജീവി സങ്കേതങ്ങൾ ഉണ്ട്. ഇവയിലൊക്കെ അപൂർവയിനം വന്യജീവികളുമുണ്ട്.

ഇന്ത്യയിലെ അപൂർവയിനം വന്യജീവികളെ കാണാൻ ഒരു യാത്ര നടത്തിയാലോ, ഈ യാത്രയിൽ വാലില്ല കുരങ്ങനേയും, ചുവന്ന പാണ്ടയേയും നിങ്ങൾക്ക് കാണാം. പുലിയല്ലാത്ത കഴുതപ്പുലിയേയും പുലികളായ ഹിമപ്പുലിയേയും മേഘപ്പുലിയേയുമൊക്കെ കാണാം. ഇവയൊക്കെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് യാത്ര തുടങ്ങാം...

ചെമ്പൻ പാണ്ട (Red Panda)

ചെമ്പൻ പാണ്ട (Red Panda)

സിക്കിമിന്റെ സംസ്ഥാന മൃഗമാണ് ചെമ്പൻ പാണ്ട. സിക്കിംഗ് കൂടാതെ പശ്ചിമ ബംഗാൾ, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെമ്പൻ പാണ്ടയെ കാണാൻ സാധിക്കും. താരതമ്യേന തണുപ്പ് കൂടിയ സ്ഥലങ്ങളിലാണ് ഇവ ജീവിക്കുന്നത്. സിക്കിമിലെ കഞ്ചൻജംഗ ദേശീയോദ്യാനം, അരുണാചൽപ്രദേശിലെ നംദഫ ദേശീയോദ്യനം തുടങ്ങിയ ദേശീയ ഉദ്യാനങ്ങളിൽ ചെമ്പൻ പാണ്ടയെ കാണാൻ സാധിക്കും. മുളയാണ് ചെമ്പൻ പാണ്ടയുടെ പ്രധാന ഭക്ഷണമെങ്കിലും മുട്ട, ഷഡ്പദങ്ങൾ, ചെറുപക്ഷികൾ എന്നിവയേയും കക്ഷിക്ക് ഇഷ്ടമാണ്. അതുകൊണ്ട് വെജിറ്റേറിയൻ എന്ന അഹങ്കാരമൊന്നും കക്ഷിക്കില്ല.

Photo: Marshmallowbunnywabbit

വാലില്ലാ കുരങ്ങൻ (Gibbon)

വാലില്ലാ കുരങ്ങൻ (Gibbon)

മിസോറാമിന്റെ സംസ്ഥാന മൃഗമായ വാലില്ല കുരങ്ങൻ മിസോറാം ആസാം എന്നീ സംസ്ഥാനങ്ങളിലാണ് കണ്ട് വരുന്നത്. ഹരിതവനങ്ങളിലാണ് ഈ കുരങ്ങ് ജീവിക്കാൻ ഇഷ്ടപ്പെടുന്നത്. അസാമിലെ ഹോളോൺഗാപ്പർ ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ പോയാൽ വാലില്ലാ കുരങ്ങിനെ കാണാം. മിസോറാമിലെ ദാംപ വന്യജീവി സങ്കേതവും വാലില്ല കുരങ്ങന്റെ വിരഹ കേന്ദ്രമാണ്.

Photos:Programme HURO

ഗോൾഡൻ ലംഗൂർ (Golden langur)

ഗോൾഡൻ ലംഗൂർ (Golden langur)

വംശനാശ ഭീഷണി നേരിടുന്ന ഗോൾഡൻ ലംഗൂർ എന്ന കുരങ്ങിനത്തെ പശ്ചിമ ആസാമിലാണ് കൂടുതലായും കണ്ടു വരുന്നത്. ത്രിപുരയുടെ സംസ്ഥാന മൃഗമാണ് ഈ കുരങ്ങൻ. ഹിമാലയൻ ജനത ഈ കുരങ്ങിനെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ആസാമിലേയും ത്രിപുരയിലേയും വന്യ ജീവി സങ്കേതങ്ങളിൽ ഈ കുരങ്ങിനത്തെ ധാരാളമായി കാണാം.

Photos: Doniv79

മലയണ്ണാൻ (Giant sqirrel)

മലയണ്ണാൻ (Giant sqirrel)

വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാനെ കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളിൽ കാണാൻ സാധിക്കും. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് മലയണ്ണാൻ. അണ്ണാൻ വർഗത്തിൽപ്പെട്ട ഏറ്റവും വലിയ ജീവിയായ മലയണ്ണാൻ മരങ്ങളിൽ മാത്രമാണ് ജീവിക്കുന്നത്. പശ്ചിമഘട്ടം കൂടാതെ മധ്യപ്രദേശിലെ സത്പുര മലനിരകളിലും മലയണ്ണാനെ കാണാൻ സാധിക്കും.

Photo: Challiyan

കസ്തൂരിമാൻ (Musk Deer)

കസ്തൂരിമാൻ (Musk Deer)

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ കസ്തൂരിമാൻ ഹിമാലയൻ മലനിരകളിലാണ് അതിവസിക്കുന്നത്. മനുഷ്യർ അതിവസിക്കുന്ന സ്ഥലങ്ങളിൽ കസ്തൂരിമാൻ വരാറില്ല. ഇണയെ ആകർഷിക്കാൻ ഇവ പുറപ്പെടുവിക്കുന്ന ശ്രവമാണ് കസ്തൂരി. അതിനാലാണ് ഈ മാനുകൾക്ക് കസ്തൂരിമാൻ എന്ന് പേര് ലഭിച്ചത്. ഉത്തരാഖണ്ഡിലെ കേദാർനാഥ് വന്യജീവി സങ്കേതത്തിൽ ചെന്നാൽ ഈ മാനുകളെ കാണാൻ സാധിക്കും. കസ്തൂരിമാൻ സങ്കേതമെന്നും ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നുണ്ട്.

Photo: Maksim

നീലക്കാള (Nilgai)

നീലക്കാള (Nilgai)

മാൻവർഗത്തി‌ൽപ്പെട്ട ഒരിനം മൃഗമാണ് നീലക്കാള. ചാരക്കളർ കലർന്ന നീല നിറത്തിൽ കാണപ്പെടുന്ന ഈ മാനിനെ കണ്ടാൽ പശുവാണെന്ന് തോന്നിപ്പോകും. പെൺ മൃഗങ്ങൾക്ക് ചെമ്പ് നിറമാണ്. ഛത്തീസ്ഘട്ടിലെ അചാനക്മാർ വന്യജീവി സങ്കേതം, രാജസ്ഥാനിലെ കുമ്പ‌ൽഗർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ നീലക്കാളകളെ ധാരാളമായി കണ്ടുവരുന്നു.

Photo: Yann

കഴുതപ്പുലി(Hyena)

കഴുതപ്പുലി(Hyena)

പുരാണങ്ങളിലും കെട്ടുക്കഥകളിലും നിറഞ്ഞ് നിൽക്കുന്ന ഒരു വന്യജീവിയാണ് കഴുതപ്പുലി. ഇന്ത്യയിൽ പ്രത്യേകിച്ച് പശ്ചിമഘട്ട മലമേഖലകളിൽ കഴുതപ്പുലികളെ കണ്ടുവരാറുണ്ട്. തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ നാഗർഹോള എന്നിവിടങ്ങളിൽ ചെന്നാൽ കഴുതപ്പുലികളെ കാണാം

Photo: MC1 Eric Dietrich

സിംഹവാലൻ കുരങ്ങ് (Lion tailed macaque)

സിംഹവാലൻ കുരങ്ങ് (Lion tailed macaque)

ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം കുരങ്ങാണ് സിംഹവാലൻ കുരങ്ങ്. വംശനാശം നേരിടുന്ന ഈ കുരങ്ങുകൾ കേരളം, കർണാടക, തമിഴ് നാട് എന്നിവിടങ്ങളായി 2500 എണ്ണമെ ഇപ്പോൾ അവശേഷിക്കുന്നുള്ളു. കേരളത്തിലെ സൈലന്റ് വാലിയിലും തമിഴ്നാട്ടിലെ കാളക്കാട് മുണ്ടുംതുറ വന്യജീവി സങ്കേതത്തിലും സിംഹവാലൻ‌ കുരങ്ങുകളെ കാണാം.

Photo: Dharani Prakash

ഈനാംപേച്ചി (Pangolin )

ഈനാംപേച്ചി (Pangolin )

ഇന്ത്യയിലെ ഒട്ടുമിക്ക വന്യജീവി സങ്കേതകങ്ങളിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ഈനാംപേച്ചി. ഉറമ്പുകളും ചിതലുകളുമാണ് ഈനാംപേച്ചിയുടെ ആഹാരം. അതിനാൽ ഉറുമ്പ് തീനിയെന്നും അറിയപ്പെടുന്നു. രാത്രികാലങ്ങളിൽ ഇര തേടാറുള്ള ഈനാംപേച്ചികൾ പകൽ പന്തുപോലെ ചുരുണ്ട് കിടക്കും. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ഈനാംപേച്ചി. കർണാടകയിലെ ശരാവതി വാലി വന്യ ജീവി സങ്കേതം, ഭുവനേശ്വറിലെ ചന്ദാക വന്യജീവി സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലൊക്കെ ഈനംപേച്ചിയെ കാണാം.

Photo: Valerius Tygart

ഹിമപ്പുലി (Snow leopard)

ഹിമപ്പുലി (Snow leopard)

ഹിമാചൽപ്രദേശിന്റെ ഔദ്യോഗിക മൃഗമായ ഹിമപ്പുലിയെ കണ്ടുവരുന്നത് ഹിമാലയൻ മേഖലയിലാണ്. ഹിമാചൽപ്രദേശിലെ കുളുവിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര തുടങ്ങിയ സ്ഥലങ്ങളിൽ ഹിമപ്പുലികളെ കാണാൻ കഴിയും. അത്യപൂർവമായാണ് ഇവയെ കാണാൻ കഴിയുന്നത്.

Photo: Amphibol

മേഘപ്പുലി (Clouded leopard)

മേഘപ്പുലി (Clouded leopard)

ഹിമാലയ‌ൻ മേഖലയിൽ കണ്ടുവരുന്ന മറ്റൊരു ഇനം പുലിയാണ് മേഘപ്പുലി. ശരീരത്ത് മുഴുവൻ മേഘത്തിന്റെ ആകൃതിയിലുള്ള പാടുകൾ ആയതിനാലാണ് ഈ പുലിക്ക് ഈ പേര് ലഭിച്ചത്. മേഘാലയയുടെ ഔദ്യോഗിക മൃഗമാണ് മേഘപ്പുലി. മേഘാലയ കൂടാതെ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ എല്ലാ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും മേഘപ്പുലിയെ കണ്ടുവരുന്നുണ്ട്.

Photo: Cathleena Beams

വരയാട് (Nilgiri Tahr)

വരയാട് (Nilgiri Tahr)

പശ്ചിമഘട്ടത്തിലെ നീലഗിരി വനമേഖലകളിൽ കാണുന്ന ജീവിയാണ് വരയാട്. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗമായ വരയാട് വംശനാശ ഭീഷണിനേരിടുന്ന ജീവിയാണ്. കേരളത്തിലെ ഇരവികുളം നാഷണൽ പാർക്കിൽ ചെന്നാൽ വരയാടുകളെ കാണാനാവും.

Photo: Navaneeth Kishor

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+