Search
  • Follow NativePlanet
Share
» »കല്ലിൽ തീർത്ത കൂറ്റൻ കാളകൾ

കല്ലിൽ തീർത്ത കൂറ്റൻ കാളകൾ

By Maneesh

സിന്ധുനദീതട സംസ്കാരം ഉടലെടുത്ത കാലം മുതലെ കാളകൾക്ക് ഭാരത്തിൽ മതപരമായി വളരെ ഏറേ പ്രാധാന്യമാണ് നൽകിപ്പോരുന്നത്. സർവചരാചരങ്ങളിലും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഭാരതീയർ കാളകളിലും ദൈവത്വം കൽപ്പിച്ചു. പ്രാചീനകാലത്ത് ശിവനെ ആരാധിച്ചിരുന്നത് പശുപതിയായിട്ടാണെന്ന് സിന്ധുനദീതടങ്ങളിൽ നിന്ന് ലഭിച്ച സീലുകളിൽ നിന്ന് നമുക്ക് മനസിലാക്കാം.

മാത്രമല്ല ശിവവാഹനമായ നന്ദിക്ക് ഏറേ പ്രാധാന്യമാണ് ഇന്ത്യയിൽ നൽകിപ്പോരുന്നത്. നന്ദിയെ പ്രതിഷ്ടിച്ചുള്ള ക്ഷേത്രങ്ങൾ നിരവധിയാണ് ഇന്ത്യയിൽ. പ്രത്യകിച്ച് തെക്കേ ഇന്ത്യയിൽ സന്ദർശിക്കുമ്പോൾ നന്ദിയുടെ നിരവധി കൂറ്റൻ പ്രതിമകൾ കാണാം. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് നന്ദിയുടെ പ്രതിമകൾ അധികവും കാണപ്പെടുന്നത്.

ഇന്ത്യയിലേ ഏറ്റവും വലിപ്പമുള്ള ചില നന്ദിപ്രതിമകൾ നമുക്ക് കാണാം

കൂടുതൽ ജനപ്രിയം
എത്ര ഉയരമാണ് ഈ പ്രതിമകൾക്ക്!

തമിഴ്നാട്ടിലെ 10 വിസ്മയ ഗോപുരങ്ങൾ

ഒറ്റക്കല്ലിൽ തീർത്ത ബാഹുബലി ശില്പങ്ങൾ

ലേപാക്ഷി, ആന്ധ്രാപ്രദേശ്

ലേപാക്ഷി, ആന്ധ്രാപ്രദേശ്

ലോകത്തിലെ തന്നെ ഒറ്റ ശിലയിൽ നിർമ്മിച്ച ഏറ്റവും വലിയ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിൽ ആണ്. 27 അടിയാണ് ഈ വിഗ്രത്തിന്റെ നീളം. 15 അടി ഉയരമുണ്ട് നന്ദിയുടെ ഈ വിഗ്രഹത്തിന്. 16 നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വിജയനഗർ ക്ഷേത്ര സമുച്ഛയത്തിലാണ് ഈ വിഗ്രഹം സ്ഥിതി ചെയ്യുന്നത്.

Photo: Arian Zwegers

ബൃഹദേശ്വര ക്ഷേത്രം, തഞ്ചാവൂർ

ബൃഹദേശ്വര ക്ഷേത്രം, തഞ്ചാവൂർ

തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള നന്ദി വിഗ്രഹത്തിന് 16 അടി നീളവും, 13 അടി ഉയരവുമാണ് ഉള്ളത്. ചോളഭരണകാലത്ത് നിർമ്മിക്കപ്പെട്ട നന്ദി വിഗ്രഹം മാറ്റിയാണ് 18 നൂറ്റാണ്ടിൽ നായക ഭരണകാലത്ത് തഞ്ചാവൂർ ശൈലിയിലുള്ള പുതിയ വിഗ്രഹം നിർമ്മിച്ചത്.

Photo: Hari Shankar

ചാമുണ്ഡി ഹിൽസ്, മൈസൂർ

ചാമുണ്ഡി ഹിൽസ്, മൈസൂർ

1664ൽ ദൊഡ ദേവരാജ വഡയാർ ആണ് ചാമുണ്ഡി ഹിൽസിൽ ഈ നന്ദി വിഗ്രഹം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നന്ദി വിഗ്രഹങ്ങളിൽ ഒന്നായ ഈ വിഗ്രഹത്തിന്റെ നീളം 24 അടിയും ഉയരം 15 അടിയുമാണ്.

Photo: Sanjay Acharya

ബുൾ ടെമ്പിൾ, ബാംഗ്ലൂർ

ബുൾ ടെമ്പിൾ, ബാംഗ്ലൂർ

1537ൽ കേംപഗൗഡയുടെ കാലത്താണ് ബാംഗ്ലൂരിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. 20 അടിയാണ് ഇവിടുത്തെ നന്ദി വിഗ്രഹത്തിന്റെ നീളം. 15 അടി ഉയരവും ഈ വിഗ്രഹത്തിനുണ്ട്.

Photo: Visdaviva

ഹാലിബിഡു, കർണാടക

ഹാലിബിഡു, കർണാടക

കർണാടകയിലെ ഹാലിബിഡുവിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹൊയ്സലേശ്വര ക്ഷേത്രത്തിലാണ് ഈ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്നത്.

Photo: Ramanathan.k.i

വിരുപക്ഷ ക്ഷേത്രം, ഹമ്പി

വിരുപക്ഷ ക്ഷേത്രം, ഹമ്പി

ബാംഗ്ലൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ഹംപിയിലാന് വിരുപക്ഷ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ന്ന്ദി വിഗ്രഹം ഏറെ പ്രശസ്തമാണ്.

Photo: Mukul Banerjee

നന്ദി ടെമ്പിൾ, ഖജുരാഹോ

നന്ദി ടെമ്പിൾ, ഖജുരാഹോ

ഖജുരാഹോയിലെ പശ്ചിമ ക്ഷേത്ര സമുച്ഛയത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നന്ദി വിഗഹവും ഏറെ പ്രശസ്തമാണ്.

Photo: Rajenver

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+